ഐ ഡി ബി ഐ ബാങ്കിന്റെ ഓഹരിവിൽപ്പനയ്ക്ക് ആർബിഐയുടെ അനുമതി.

RBI's approval for share sale of IDBI Bank

ആർബിഐ റിപ്പോർട്ട് പുറത്തുവന്നയുടനെ ഇന്ന് ബാങ്ക് ഓഹരികൾ 6 ശതമാനം ഉയർന്നു.

ഐ ഡി ബി ഐ ബാങ്ക് സ്വകാര്യവൽക്കരണത്തിന് റിസർവ് ബാങ്ക് അനുമതി നൽകി.

ആർബിഐ റിപ്പോർട്ട് പുറത്തുവന്നയുടനെ ഇന്ന് ബാങ്ക് ഓഹരികൾ  6 ശതമാനം ഉയർന്നു.വ്യാപാരത്തിനിടെ ഐഡിബിഐ ബാങ്ക് ഓഹരികൾ 5.60 ശതമാനം ഉയർന്ന്  92.80 രൂപയിലെത്തി

ഐഡിബിഐയിലെ സർക്കാരിന്റെ ഓഹരികൾ വിൽക്കുന്നതിനുള്ള നടപടികൾ 2021 മെയ് മാസത്തിൽ ആരംഭിച്ചിരുന്നു. ഓഹരികൾ ഏറ്റെടുക്കുന്നതിന് അപേക്ഷിച്ചവർ  മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് റിസർവ് ബാങ്ക് വിലയിരുത്തിയ ശേഷം റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.  

ആദ്യം ഒരു ധനകാര്യ സ്ഥാപനമായിരുന്നത്തിനു ശേഷം ബാങ്കായി മാറുകയായിരുന്ന ഐഡിബിഐ യിൽ കേന്ദ്ര സർക്കാരിന്  45.5 ശതമാനം ഓഹരിയും എൽഐസിക്ക് 49 ശതമാനത്തിലധികം ഓഹരിയുമുണ്ട്. സർക്കാരിന്റെ ഓഹരി വിറ്റഴിക്കൽ പദ്ധതി പ്രകാരം സർക്കാരിന്റെ 30.5% വിഹിതവും എൽഐസിയുടെ 30.2% വിഹിതവും ഉൾപ്പടെ ബാങ്കിലെ 60.7% ഓഹരി സർക്കാരിന് വിൽക്കാം. നിലവിലെ വിപണി മൂല്യം അനുസരിച്ച് ഓഹരി വിറ്റഴിക്കുന്നതിലൂടെ സർക്കാരിന് 29,000 കോടി രൂപയിലധികം ലഭിക്കും. 

ഈ മാസം 23-ാം തീയതി ധനമന്ത്രി  നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ബാങ്കിന്റെ ഓഹരി വിൽപനയെ കുറിച്ച്  പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്.  2023-24 ൽ, ഐഡിബിഐ ബാങ്കിലെ ഓഹരി വിൽപ്പനയിലൂടെയും സർക്കാർ ഉടമസ്ഥതയിലുള്ള എൻഎംഡിസി സ്റ്റീലിന്റെ സ്വകാര്യവൽക്കരണത്തിലൂടെയും  ഏകദേശം 30,000 കോടി രൂപ പ്രതീക്ഷിച്ചിരുന്നെങ്കിലും റിസർവ് ബാങ്ക്  നടപടിക്രമങ്ങളിലെ കാലതാമസം കാരണം ഐഡിബിഐയുടെ ഓഹരി വിൽപന നീണ്ടു പോകുകയായിരുന്നു.

ബിപിസിഎൽ, കോൺകോർ, ബിഇഎംഎൽ, ഷിപ്പിംഗ് കോർപ്പറേഷൻ, ഐഡിബിഐ ബാങ്ക്, ഇൻഷുറൻസ് കമ്പനി എന്നിവയുടെ  ഓഹരികൾ വിറ്റഴിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നുവെങ്കിലും കഴിഞ്ഞ 18 മാസമായി ബിപിസിഎല്ലിന്റെ ഒഴികെയുള്ളവരുടെ കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. സർക്കാർ ബിപിസിഎല്ലിന്റെ ഓഹരികൾ വിറ്റഴിക്കുന്നത്  മാറ്റിവച്ചു.

Comments

    Leave a Comment