നായിക പ്രാധാന്യമുള്ള ബോളിവുഡ് ചിത്രം 500 കോടിയിലേറെ കളക്ഷനുമായി മുന്നേറുമ്പോളാണ് നായക പ്രാധാന്യത്തിലിറങ്ങിയ മറ്റൊരു ചിത്രത്തിൻറെ കളക്ഷൻ ഒരു ലക്ഷത്തിൽ താഴെ മാത്രമാകുന്നത്.
ഒരു സിനിമ തീയറ്ററിലെത്തുമ്പോള്‍ തികഞ്ഞ ക്വാളിറ്റിയിലായിരിക്കണം എന്ന് മാത്രമല്ല അവയുടെ വിജയത്തിന് വളരെയധികം തന്ത്രപരമായ പ്രമോഷനും അത്യാവശ്യമായ കാലമാണിത്.
സമീപ കാലത്ത് വളരെ മോശം പ്രകടനം കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന ബോളിവുഡിൽ നിന്നും അടുത്തിടെ പുറത്തിയ രണ്ട ചിത്രങ്ങൾ വ്യത്യസ്തമായ പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ചത്. 45 കോടി ബജറ്റിൽ ഒരുങ്ങി ഒരു ലക്ഷത്തില്‍ താഴെ കളക്ഷൻ നേടിയ അർജുൻ കപൂറും ഭൂമി പെഡ്‌നേക്കറും പ്രധാന വേഷങ്ങളിൽ എത്തിയ ക്രൈം ത്രില്ലർ ചിത്രമായ ദ ലേഡി കില്ലറാണ് ഒന്നെങ്കിൽ അമര്‍ കൗശിക്ക് സംവിധായകനത്തിൽ ശ്രദ്ധ കപൂര്‍ നായികയായി വന്ന സ്‍ത്രീ 2 ആണ് മറ്റൊന്ന്.
സൂപ്പര്‍ നായകൻമാരെ പോലും അമ്പരപ്പിച്ചുകൊണ്ട് 500 കോടിയില്‍ ഏറെ നേടി സ്‍ത്രീ 2 നിലവിൽ 2024ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദി ചിത്രങ്ങളില്‍ ഒന്നാമതാണ്. ഇന്ത്യയില്‍ നിന്ന് ആകെ 502.35 കോടി സ്‍ത്രീ 2 നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദിനേശ് വിജനും ജ്യോതി ദേശ്‍പാണ്ഡെയും ചേർന്ന് ഏകദേശം 50 കോടി ബജറ്റിൽ നിർമിച്ച സ്‍ത്രീ 2 ഒരു കോമഡി ഹൊറര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. രാജ്‍കുമാര്‍ റാവു വിക്കിയായി 2018 -ൽ പുറത്തിറങ്ങിയ സ്‍ത്രീയിലും നായിക ശ്രദ്ധ കപൂറായിരുന്നു. സ്‍ത്രീ അന്ന് ഏകദേശം 180.76 കോടി രൂപ നേടിയിരുന്നു .
അജയ് ബെല്‍ സംവിധാവം ചെയ്ത ക്രൈം ത്രില്ലർ ചിത്രമായ ദ ലേഡി കില്ലറിൽ അർജുൻ കപൂറും ഭൂമി പെഡ്‌നേക്കറുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. 45 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം 2023 നവംബറിലാണ് റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസിൽ ഒരു ലക്ഷത്തിൽ താഴെ മാത്രം കളക്ഷൻ നേടിയ ചിത്രം മുഖ്യധാരാ ബോളിവുഡ് ചിത്രങ്ങളിലെ വന്‍ പരാജയം എന്നാണ് വിശേഷിപ്പിക്കുന്നത്.
യാതൊരു വിധ പ്രമോഷനുമില്ലാതെ അപൂർണ്ണമായി പുറത്തിറങ്ങിയതാണ് ഈ ബോളിവുഡ് ചിത്രത്തിൻറെ പരാജയത്തിന്റെ പ്രധാന കാരണമായി കണക്കാക്കുന്നത്. വിരലിലെണ്ണാവുന്ന തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത ലേഡി കില്ലർ, ആദ്യ ദിവസം വിറ്റത് വെറും 293 ടിക്കറ്റുകൾ മാത്രമാണ്. അതില്‍ നിന്നും38,000 രൂപ നേടി.
ഒരു ഒടിടി പ്ലാറ്റ്ഫോമുമായുള്ള ധാരണയിൽ നിർമിച്ച ചിത്രം ഡയറക്ട് ഒടിടി എടുക്കില്ലെന്ന കരാര്‍ പ്രകാരം തീയറ്റരില്‍ റിലീസ് ചെയ്യേണ്ടി വന്നു. ഡിജിറ്റൽ അവകാശ വരുമാനം പ്രധാനമായതിനാൽ അപൂർണ്ണമായ ചിത്രം സംവിധായകന്‍ പോലും അറിയാതെ റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചത് വിവാദമായി. എന്നാൽ ചിത്രത്തിന്‍റെ റിലീസ് ദുരന്തത്തിന് പിന്നാലെ ഒടിടി റിലീസ് കരാറില്‍ നിന്നും ഒടിടി പ്ലാറ്റ്ഫോമും പിന്‍മാറി.
Comments