മികച്ച നടനുള്ള ഫിലിം ഫെയർ 2024 പുരസ്കാരം മമ്മൂട്ടിക്ക്

Filmfare Awards South 2024 ;  Best Actor Mammootty.

മമ്മൂട്ടിക്കിത് മികച്ച നടനുള്ള പതിനഞ്ചാമത് ഫിലിംഫെയർ അവാർഡ്. ഇതോടെ 1980 മുതൽ അഞ്ച് ദശാബ്ദങ്ങളിലും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയ ഒരേയൊരു ഇന്ത്യൻ നടൻ ആണ് മമ്മൂട്ടി.

ഹൈദരാബാദ്: 2023ലെ ഏറ്റവും മികച്ച തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകൾ ആഘോഷിക്കുന്നതിനായി 69-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2024 ഹൈദരാബാദിൽ നടന്നു. 

മലയാളത്തിൽ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയപ്പോൾ തമിഴിൽ വിക്രമും തെലുങ്കിൽ നാനിയും കന്നഡയിൽ രക്ഷിത് ഷെട്ടിയുമാണ് മികച്ച നടന്മാർക്കുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിയത്.

ഫാരിയ അബ്ദുള്ള, സുന്ദീപ് കിഷൻ, വിന്ധ്യാ വിശാഖ എന്നിവർ അവതാരകരായ ഈ അവാർഡ് ഷോ ഗായത്രി ഭരദ്വാജ്, സാനിയ അയ്യപ്പൻ, അപർണ ബാലമുരളി എന്നിവരുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും ഹൃദയസ്പർശിയായ നിരവധി നിമിഷങ്ങൾ കൊണ്ടും ശ്രദ്ധേയമായിരുന്നു. 

മികച്ച നടനുള്ള തൻ്റെ പതിനഞ്ചാമത് ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ മമ്മൂട്ടി ഉരുൾപൊട്ടൽ തകർത്ത വയനാടിനെ ഓർത്തുകൊണ്ട്. വയനാട്ടിലെ ദുരന്തബാധിതരെ സ്മരിച്ച് വികാരധീനനായി. കേരളത്തിലെ വയനാട് ഉരുൾപൊട്ടലിൽ വലിയ ജീവനും ജീവനോപാധികളും നഷ്‌ടപ്പെടുത്തിയതിൻ്റെ ദുഃഖത്തിൽ ഈ മധുര നിമിഷം യഥാർത്ഥത്തിൽ എങ്ങനെ നിഴലിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് സംസാരിച്ചു.

പുരസ്കാരലബ്ധി സന്തോഷം ഉള്ളതാണെങ്കിലും വയനാടിനെ ഓർക്കുമ്പോൾ തനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ദുരിതം അനുഭവിക്കുന്ന വയനാടിനും അവിടുത്തെ സഹോദരങ്ങൾക്കൊപ്പമാണ് താനെന്നും വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിന് എല്ലാവരുടെയും പ്രാർഥനയും സഹായവും ഉണ്ടാവണമെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി മലയാളത്തിലെ മികച്ച നടനുള്ള പുരസ്‍കാരം നേടിയത്. 1980 മുതൽ അഞ്ച് ദശാബ്ദങ്ങളിലും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയ ഒരേയൊരു ഇന്ത്യൻ നടൻ കൂടിയായി ഇതോടെ മമ്മൂട്ടി മാറി. 

മറ്റ് പ്രധാന അവാർഡുകൾ:-

മികച്ച ചിത്രം - 2018

മികച്ച സംവിധായകൻ - ജൂഡ് ആൻ്റണി ജോസഫ് (2018)

മികച്ച ചിത്രം (ക്രിട്ടിക്സ്) - കാതൽ ദ കോർ (സംവിധാനം - ജിയോ ബേബി)

മികച്ച നടൻ (ക്രിട്ടിക്സ്) - ജോജു ജോർജ് (ഇരട്ട) 

മികച്ച നടി  - വിൻസി അലോഷ്യസ് (രേഖ)

മികച്ച നടി (ക്രിട്ടിക്സ്) - ജ്യോതിക (കാതൽ ദ കോർ)

മികച്ച സഹനടൻ  - ജഗദീഷ് (പുരുഷപ്രേതം) 

മികച്ച സഹനടി - പൂർണിമ ഇന്ദ്രജിത്ത് (തുറമുഖം), അനശ്വര രാജൻ (നേര്) 

മികച്ച സംഗീത ആൽബം - സാം സിഎസ് (RDX) 

മികച്ച വരികൾ - അൻവർ അലി (എന്നും എൻ കാവൽ - കാതൽ ദ കോർ)

മികച്ച പിന്നണി ഗായകൻ  - കപിൽ കപിലൻ (നീല നിലാവെ - RDX)

മികച്ച പിന്നണി ഗായിക  - കെ എസ് ചിത്ര (മുട്ടത്തെ മുല്ല - ജവാനും മുല്ലപ്പൂവും)

Comments

    Leave a Comment