പരിരക്ഷ നല്‍കിയ വ്യക്തികളുടെ എണ്ണം 59 ശതമാനം വര്‍ധിച്ച് 9.84 കോടിയിലെത്തി.
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 3.14 ലക്ഷം കോടി രൂപയിലെത്തിയതായി 2024 ജൂലൈ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവിലുള്ള ആകെ ഇന്‍ഷുറന്‍സ് തുക 35 ലക്ഷം കോടി രൂപയും കടന്നു.
പരിരക്ഷ നല്‍കിയ വ്യക്തികളുടെ എണ്ണം 59 ശതമാനം വര്‍ധിച്ച് 9.84 കോടിയിലെത്തിയതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ക്ലെയിം പരിഹരിക്കുന്നതിന്‍റെ അനുപാതം 99.17 ശതമാനമാണെന്നാണ് 2024 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ക്ലെയിം തീര്‍പ്പാക്കാനായി എടുക്കുന്നത് വെറും 1.27 ദിവസങ്ങള്‍ മാത്രമാണ്.
ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാനും സാമ്പത്തിക സുരക്ഷ കൈവരിക്കാനും കമ്പനി നല്‍കുന്ന സഹായത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസമാണ് ഈ നേട്ടങ്ങളിലൂടെ ദൃശ്യമാകുന്നത്.
ശരിയായ ഉപഭോക്താക്കള്‍ക്ക് കൃത്യമായ സമയത്ത് കൃത്യമായ പദ്ധതികള്‍ നല്‍കുന്ന തങ്ങളുടെ രീതിയാണ് ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ തങ്ങളെ സഹായിച്ചതെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അനൂപ് ബഗ്ചി പറഞ്ഞു.
Comments