ഹീറോ ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ഐപിഒയ്ക്ക്

Hero Fincorp Limited Files DRHP with SEBI for up to  ₹ 3668.13 Crore IPO

10 രൂപ വീതം മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 3668.13 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

ഇന്ത്യയില്‍ അതിവേഗം വളരുന്ന റീട്ടെയ്ല്‍ ഉപഭോക്തൃ വിഭാഗത്തിനും എംഎസ്എംഇ മേഖലയ്ക്കും വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്ന എന്‍ബിഎഫ്സിയായ ഹീറോ ഫിന്‍കോര്‍പ്പ് ലിമിറ്റഡ് പ്രാഥമിക  ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. 

10 രൂപ വീതം മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 3668.13 കോടി രൂപ  സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 2100 കോടി രൂപയുടെ  പുതിയ ഇക്വിറ്റി ഓഹരികളും  നിലവിലുള്ള നിക്ഷേപകരുടെ 1568.13 കോടി രൂപയുടെ  ഇക്വിറ്റി ഓഹരികളുടെ  ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ബോഫാ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്  എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Comments

    Leave a Comment