കല്യാൺ സിൽക്സിന്റെ ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ഫാസ്‌യോ ഷോറൂം കൊല്ലത്ത് തുറന്നു.

Kalyan Silks' fast fashion brand Fasyo opened a showroom in Kollam. കല്യാൺ സിൽക്സിന്റെ ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ഫാസ്‌യോയുടെ കൊല്ലം ഷോറൂമിന്റെ ഉദ്‌ഘാടനം ഗ്രൂപ്പ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ നിർവഹിക്കുന്നു. ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, സി.ഇ.ഒ ഗോപകുമാർ, ആർ.എം സന്തോഷ്, കെ.എം. പരമേശ്വരൻ (കെ.എം.പി കൺസ്ട്രക്ഷൻസ്) എന്നിവർ സമീപം

49 രൂപ മുതൽ 999 രൂപ വരെ വില വരുന്ന പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും വേണ്ടിയുള്ള അന്താരാഷ്ട്ര നിലവാരമുള്ള വാല്യൂ ഫാഷൻ ട്രെൻഡ് സെറ്റർ വസ്ത്രങ്ങളുടെ വലിയ കളക്ഷനുമായാണ് വസ്ത്ര വ്യാപാര രംഗത്ത് ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കല്യാൺ സിൽക്സിന്റെ ഫാസ്‌യോ കൊല്ലത്ത് എത്തിയിരിക്കുന്നത്.

കല്യാൺ സിൽക്സിന്റെ ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ഫാസ്‌യോ ഷോറൂം കൊല്ലം പോളയത്തോട് തുറന്നു. ഗ്രൂപ്പ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ ഉദ്‌ഘാടനം നിർവഹിച്ചു.

ഒരു നൂറ്റാണ്ടിലേറെയായി വസ്ത്രവ്യാപാര രംഗത്ത് കല്യാൺ സിൽക്‌സ് ജനങ്ങൾക്കിടയിൽ നേടിയെടുത്ത വിശ്വാസം ഫാസ്‌യോ കൂടുതൽ ദൃഢമാക്കും എന്ന് ഗ്രൂപ്പ് ചെയർമാൻ ടി.എസ് പട്ടാഭിരാമൻ പറഞ്ഞു. പുതുമയും ഗുണനിലവാരവും സംയോജിപ്പിച്ച് ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഫാഷൻ വസ്ത്രങ്ങൾ താങ്ങാനാവുന്ന വിലനിലവാരത്തിൽ നൽകുക, സീസണുകൾ പരിഗണിക്കാതെ ഏറ്റവും കുറഞ്ഞ ഇടവേളകളിൽ പുതിയ വസ്ത്ര ശ്രേണി എത്തിക്കുക വഴി ഏത് സമയത്തും ഉൽപ്പന്ന ശ്രേണിയിൽ പുതുമ നിലനിർത്തുക എന്നിവയാണ് ഫാസ്‌യോ മുന്നോട്ടു വയ്ക്കുന്ന ബിസിനസ് തത്വം. 

49 രൂപ മുതൽ 999 രൂപ വരെ വില വരുന്ന പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും വേണ്ടിയുള്ള  അന്താരാഷ്ട്ര നിലവാരമുള്ള വാല്യൂ ഫാഷൻ ട്രെൻഡ് സെറ്റർ വസ്ത്രങ്ങളുടെ വലിയ കളക്ഷനുമായാണ് വസ്ത്ര വ്യാപാര രംഗത്ത് ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കല്യാൺ സിൽക്സിന്റെ ഫാസ്‌യോ കൊല്ലത്ത് എത്തിയിരിക്കുന്നത്.ആഗോള നിലവാരമുള്ള ഷോറൂം സൗഹൃദപരവും സൗകര്യപ്രദവുമായ ഷോപ്പിംഗ് അന്തരീക്ഷം ഉറപ്പുവരുത്തുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. 

ഉദ്‌ഘാടന ചടങ്ങിൽ കല്യാൺ സിൽക്‌സ് - ഫാസ്‌യോ ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, ഫാസ്‌യോ സി.ഇ.ഒ ഗോപകുമാർ, റീജിയണൽ മാനേജർ സന്തോഷ്, കെ.എം. പരമേശ്വരൻ (കെ.എം.പി കൺസ്ട്രക്ഷൻസ്) തുടങ്ങിയവർ പങ്കെടുത്തു. 

അഞ്ചു വർഷം കൊണ്ട് കേരളത്തിൽ മാത്രം അറുപതു ഷോറൂമുകൾ തുറക്കാൻ പദ്ധതിയിട്ടിരിക്കുന്ന 'ഫാസ്‌യോ' സെപ്റ്റംബർ 5 ന് ആലപ്പുഴ ഹോസ്പിറ്റൽ ജംഗ്ഷനിൽ ഷോറൂം തുറക്കും. വൈകാതെ ലോക വിപണിയിലേക്കും പ്രവേശിക്കുവാൻ 'ഫാസ്‌യോ' പദ്ധതിയിടുന്നുണ്ട്. നിലവിൽ തൃശ്ശൂർ, കോട്ടയം, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ ഫാസ്‌യോ ആരംഭിച്ചിട്ടുണ്ട്. 

Comments

    Leave a Comment