മെഗാ ടൂറിസം ബി 2 ബി മീറ്റ് കൊച്ചിയിൽ

Mega Tourism B2B Meet in Kochi

ഈ മാസം 31 ന് നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെൻററിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിലെയും വിദേശത്തേയും 200 ൽ പരം ടൂർ കമ്പനികൾ, ഡി എം സി കൾ, പ്രമുഖ ഹോട്ടലുകളുടേയും റിസോർട്ടുകളുടേയും സ്റ്റാളുകൾ എന്നിവ ഉണ്ടാകും.

കൊച്ചി: ടൂറിസം വ്യവസായ മേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ട് മൂന്നാമത് തുഷാർ  മെഗാ ടൂറിസം ബി 2  ബി മീറ്റ്  കൊച്ചിയിൽ സം ഘടിപ്പിക്കുന്നു.

കേരളത്തിലെ  ട്രാവൽ ആൻറ് ടൂറിസം രംഗത്ത് പ്രർത്തിക്കുന്ന പ്രൊഫഷണൽ സ്ഥാപനങ്ങളുടെ സംഘടനയായ കേരളൈറ്റ്സ് ട്രാവൽ ആൻറ് ടൂർസ് കൺസോർഷ്യത്തിൻറെ (കെടിടിസി) നേതൃത്വത്തിൽ ഈ മാസം 31 ന്  നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെൻററിലായിരിക്കും മേള നടക്കുന്നതെന്ന് സംസ്ഥാന പ്രസിഡൻറ് മനോജ് എം. വിജയൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. 

രാവിലെ 10 ന്  കൊച്ചി ഇൻറർനാഷണൽ എയർപോർട്ട് എം ഡി എസ്. സുഹാസ് ടൂറിസം ബി 2 ബി  മീറ്റിൻറെ  ഉദ്ഘാടനം നിർവ്വഹിക്കും. വൈകിട്ട് 6 വരെ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിലെയും വിദേശത്തേയും  200 ൽ പരം ടൂർ കമ്പനികൾ, ഡി എം സി കൾ, പ്രമുഖ ഹോട്ടലുകളുടേയും  റിസോർട്ടുകളുടേയും  സ്റ്റാളുകൾ  എന്നിവ  ഉണ്ടാകും. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നൂറുകണക്കിന് ട്രാവൽ ഏജൻറ്മാരുടെയും ടൂർ ഓപ്പറേറ്റർമാരുടെയും ഒത്തുചേരലിനും ബിസിനസ് ചർച്ചകൾക്കും മേള വേദിയാകും. 

ടൂറിസം വ്യവസായത്തിൽ ലോകത്ത്  മുൻനിരയിലുള്ള  വ്യക്തികൾ നയിക്കുന്ന പൊതുചർച്ചകൾ തുഷാറിലെ പ്രധാന ആകർഷണമാണ്. വിനോദ സഞ്ചാര ബിസിനസ്സിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും നവാഗതർക്കും  ഇതൊരു മുതൽക്കൂട്ടായിരിക്കുമെന്നും  അദ്ദേഹം  അഭിപ്രായപ്പെട്ടു.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന വർക്ക് അങ്കമാലി റെയിൽവേ സ്റ്റേഷൻ, ആലുവ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു. വൈസ്  പ്രസിഡൻറ്  ഷിജോ ജോർജ്, ട്രഷറർ ഡെന്നി ജോസ്, എക്സിക്യൂട്ടീവ് മെമ്പർ അനു ജോസഫ്  എന്നിവരും പത്ര സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 

സൗജന്യ രജിസ്ട്രേഷന് 7994242337 എന്ന  വാട്സ്ആപ്പ്  നമ്പറിൽ ബന്ധപ്പെടുക.

Comments

    Leave a Comment