മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ജൂലൈ 23ന്

Parliament's Budget Session will begins on July 22

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍

ന്യൂ ഡൽഹി : മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും.  ഇരു സഭകളിലെയും ബജറ്റ് സമ്മേളനം ആഗസ്റ്റ് 12വരെ തുടരുന്നതാണ്.

പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി അറിയിച്ചത്. 

പൊതു ബജറ്റ് ജൂലൈ 23ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ  അവതരിപ്പിക്കും.  ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കുന്നതാണ്.

Comments

    Leave a Comment