വാട്ടർപ്രൂഫ് ടെക്നോളജിയുടെ പുതിയ തലവുമായി ഓപ്പോ F27 Pro+ 5G

 Oppo f27 pro+ 5g Smartphone Review OPPO F27 Pro+ 5G

ഇന്ത്യയിലെ ആദ്യത്തെ മൺസൂൺ പ്രതിരോധ ശേഷിയുള്ള ഫോൺ ആണിത്. സ്മാർട്ട്ഫോൺ നിർമ്മാണത്തിൽ മറ്റാരും നടത്താത്ത കഠിനമായ ടെസ്റ്റുകളിലൂടെ ഫോണിന്റെ സുരക്ഷ ഓപ്പോ ഉറപ്പുവരുത്തിയിട്ടുണ്ട്.

ഓരോ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുമ്പോഴും എന്തെങ്കിലും പുതുമ കൊണ്ടുവരുന്ന ഓപ്പോ ഇത്തവണ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കാലാവസ്ഥാ പ്രതിഭാസങ്ങളിലൊന്നായ മൺസൂൺ കാലത്തെ പ്രതിരോധിക്കാനുള്ള വാട്ടർപ്രൂഫിങ് സാങ്കേതികവിദ്യയുമായിട്ടാണ് എത്തിയിരിക്കുന്നത്.

സ്മാർട്ട്ഫോണുകളെ സംബന്ധിച്ച് മഴക്കാലം അത്ര നല്ല കാലമല്ലെന്ന പറയുന്ന ക്യാഷിഫൈ റിപ്പോർട്ട്, 2021-ലെ മൺസൂൺ സമയത്ത് വെള്ളം കാരണം മാത്രം ഏതാണ്ട് 35% അധികം സ്മാർട്ട്ഫോണുകൾക്ക്  കേടാകുന്നുണ്ടെന്നാണ് റിപ്പോർട്ട് ചെയ്തത്. മഴക്കാലത്ത് 30% സ്മാർട്ട്ഫോണുകൾക്കും കേടുപാടുണ്ടാകുമെന്ന് ഐ.ഐ.ടികൾ നടത്തിയ മറ്റൊരു പഠനത്തിലും പറയുന്നു. മദർബോർഡ്, ഡിസ്പ്ലേ, ബാറ്ററി തുടങ്ങിയ പ്രധാന ഘടകങ്ങൾക്കാണ് എപ്പോഴും കേടുപറ്റുക.

ഓപ്പോയുടെ ഏറ്റവും പുതിയ ഫോൺ OPPO F27 Pro+ 5G വാട്ടർപ്രൂഫിങ് സാങ്കേതികവിദ്യയിൽ വെള്ളവും വഴുക്കലും പ്രതിരോധിക്കാനാകുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ മൺസൂൺ പ്രതിരോധ ശേഷിയുള്ള ഫോൺ ആയിട്ടാണിത്  വിശേഷിപ്പിക്കപ്പെടുന്നത്.

ഏറ്റവും പുതിയ IP69 വാട്ടർപ്രൂഫിങ് റേറ്റിങ് ഉള്ള ഫോണിന് ഡാമേജ് പ്രൂഫ് 360° ആർമർ ബോഡി, അൾട്രാ ടഫ് 3D കർവ്ഡ് അമൊലെഡ് സ്ക്രീൻ എന്നിവയുമുണ്ട്. 

ജലാംശത്തെ പ്രതിരോധിക്കാൻ കഴിവുള്ള OPPO F27 Pro+ 5G-ക്ക് IP66, IP68, IP69 എന്നിങ്ങനെ പ്രധാനമായും മൂന്ന് വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്ങുകളാണ് ഉള്ളത്. 1.5 മീറ്റർ താഴ്ച്ചയിൽ 30 മിനിറ്റു വരെ വെള്ളത്തിൽ ഫോൺ മുങ്ങിയാലും പ്രതിരോധം തീർക്കുന്നതാണ് IP68 സാങ്കേതികവിദ്യ. കൂടാതെ പൊടിയിൽ നിന്നും ഇത് സംരക്ഷണം തരും. IP66, IP69 റേറ്റിങ്ങുകൾ ഉയർന്ന പ്രഷർ, ഉയർന്ന താപനിലയുള്ള വാട്ടർ ജെറ്റുകളെയും പൊടിയെയും പ്രതിരോധിക്കും.

ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഫോണിൽ ഉയർന്ന ഗുണമേന്മയുള്ള ഉയർന്ന താപനിലകളിലും ഇളകാത്ത പശ, പുതിയ വാട്ടർപ്രൂഫ് സർക്യൂട്ട്, ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളെ സംരക്ഷിക്കാൻ വേണ്ടി സിലിക്കൺ സീലിങ് റിംഗ് എന്നിവയുണ്ട്. എളുപ്പത്തിൽ നനയാൻ സാധ്യതയുള്ള സ്ക്രീൻ, യു.എസ്.ബി പോർട്ട്, സിം കാർഡ് സ്ലോട്ട് പിൻഹോൾ, മൈക്രോഫോൺ ഓപ്പണിങ്, അടിവശത്തുള്ള സ്പീക്കർ, ഇയർപീസ് സ്പീക്കർ എന്നിവയ്ക്ക് പ്രത്യേകം ശ്രദ്ധകൊടുത്തിരിക്കുന്നു.

 360° Armor Body വീഴ്ച്ചകളിൽ നിന്നും മറ്റുള്ള ആഘാതങ്ങളിൽ നിന്നും ഫോണിനെ സംരക്ഷിക്കും. ഫോണിന്റെ നാല് കോണുകളും പിൻ കവറിനെ ബോഡിയോട് ചേരുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് വീഴ്ച്ചകളിൽ ഫോണിന്റെ ഭാഗങ്ങൾ വേർപെടുന്നത് തടയും. ഉയർന്ന കരുത്തും ചാലകശക്തിയുമുള്ള AM03 എന്ന അലുമിനിയം ലോഹസങ്കരം കൊണ്ടാണ് മദർബോർഡിന്റെ മുൻവശത്തെ കേസിങ് നിർമ്മിച്ചിരിക്കുന്നത് സുരക്ഷ ഉറപ്പാക്കുന്നു. ഇതിന് പുറമെ ഫോണിന്റെ അകത്തുള്ള സ്പോഞ്ചുകൾ വീഴ്ച്ചകളിൽ കുഷ്യനായി പ്രവർത്തിക്കുന്നു.

കഠിനമായ ടെസ്റ്റുകളിലൂടെ ഫോണിന്റെ സുരക്ഷ ഓപ്പോ ഉറപ്പുവരുത്തിയിട്ടുണ്ട്. മിലിട്ടറി നിലവാരത്തിലുള്ള MIL-STD-810H Method 516.8 ടെസ്റ്റിന് ഫോൺ വിധേയമാക്കിയതിലൂടെ ഫങ്ഷണൽ ഷോക്ക്, ട്രാൻസ്പോർട്ടേഷൻ ഷോക്ക്, പൊട്ടാനുള്ള സാധ്യത, ക്രാഷ് ഹസാർഡ് ഷോക്ക് എന്നിവ പരീക്ഷിച്ചു. ഇത് കൂടാതെ 150 കടുത്ത റിലൈബിലിറ്റി ടെസ്റ്റുകളും പാസ്സായി. സ്മാർട്ട്ഫോൺ നിർമ്മാണത്തിൽ മറ്റാരും നടത്താത്ത ടെസ്റ്റുകളാണ് ഇവയെല്ലാം. ഇതിനും പുറമെ 42,000 മൈക്രോ ഡ്രോപ് ടെസ്റ്റുകൾക്കും ഫോൺ വിധേയമായിട്ടുണ്ട്. Swiss SGS ടെസ്റ്റിലും ഫോൺ വിജയിച്ചു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ നേട്ടം. 

ഡ്രോപ് റെസിസ്റ്റൻസ് ഓവറോൾ സെർട്ടിഫിക്കേഷനിൽ പ്രീമിയം 5 സ്റ്റാർ ആണ് OPPO F27 Pro+ 5G സ്വന്തമാക്കിയത്. Corning Gorilla Glass Victus 2 ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ദീർഘകാലം ഫോണിന്റെ ആയുസ്സ് നീട്ടാനും പോറലുകൾ ഒഴിവാക്കാനും സഹായിക്കും.

ഫോൺ നേർത്തതും ഭാരം കുറവുമാണ്.ഫോണിന്റെ കനം വെറും 7.89 mm ഉം ഭാരം 177 grams ഉം ആണ്.  3D Curved Design  സങ്കേതത്തിലുള്ള ഫോൺ അതിന്റെ കർവുകളും വൃത്താകൃതിയിലുള്ള കോർണറുകളും കൊണ്ട് മിഴിവുറ്റതാണ്. ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ ഓപ്പോ ഉപയോഗിക്കുന്ന ഉയർന്ന ഗുണമേന്മയുള്ള ഇലാസ്റ്റിക് വീഗൻ ലെതർ ആണ് ഈ ഫോണിലും ഉപയോഗിച്ചിരിക്കുന്നത്. കറ പറ്റാതിരിക്കാൻ പ്രത്യേകം സിലോക്സേൻ കോട്ടിങ് ഉണ്ട്. ഇത് പ്രീമിയം ലുക്ക് തരുകയും ദീർഘകാലം പുതുമയോടെ ഫോൺ സൂക്ഷിക്കാനും സഹായിക്കുന്നു.

മെക്കാനിക്കൽ വാച്ചുകളിൽ നിന്നും കടംകൊണ്ട ഓപ്പോയുടെ ഫ്ലാഗ്ഷിപ് സങ്കൽപ്പമായ Cosmos Ring Design ആദ്യമായി ഒരു F സീരീസ് ഫോണിൽ വരുന്നു എന്ന പ്രത്യേകതയും OPPO F27 Pro+ 5G-ക്ക് ഉണ്ട്. ഉയർന്ന ഗുണമേന്മയുള്ള ഡയൽ പ്ലേറ്റും ലെയറുകളോട് ചേർന്ന പാറ്റേണുമാണ് ഇതിന്റെ ആകർഷണം. ക്യാമറ മോഡ്യൂളിന് ഇത് പ്രത്യേക ഭംഗി നൽകുന്നു. 

OPPO F27 Pro+ 5G-യിൽ 6.7-inch ultra-durable 3D Curved ഡിസ്പ്ലേ കണ്ണുകൾക്ക് പരമാവധി സുഖം നൽകുന്നു. 120Hz ആണ് റീഫ്രഷ് റേറ്റ്. 5 വ്യത്യസ്ത ടെക്നോളജികളിലൂടെയാണ് കണ്ണുകൾക്ക് സംരക്ഷണം ഉറപ്പാക്കുന്നത്. പകൽ വെളിച്ചത്തിലും മങ്ങിയ വെളിച്ചത്തിലും എളുപ്പം ഫോൺ ഉപയോഗിക്കാം. ഫോണിന്റെ 93% screen-to-body ratio  വലിയ, മിഴിവാർന്ന കാഴ്ച്ച നൽകും. 300% Ultra Volume Mode ഉള്ള ഓഡിയോ ദൃശ്യങ്ങൾക്കൊപ്പം മികച്ച ശബ്ദ അനുഭവം കൂടെ നൽകുന്നു. ഡിസ്പ്ലേയിൽ ഒഴിവാക്കാനാകത്ത മറ്റൊരു ഫീച്ചറായ  Splash Touch Algorithm നനഞ്ഞ കൈകൊണ്ടും സ്ക്രീനിൽ മികവാർന്ന ടച്ച് അനുഭവം നൽകുന്നു.

നാലു വർഷം നീണ്ടു നിൽക്കുന്ന 5,000mAh പവറുള്ള ഓപ്പോയുടെ സ്വന്തം 67W SUPERVOOCTM Flash charge സംവിധാനത്തിൽ പ്രവർത്തിക്കുന്ന ബാറ്ററി സ്ഥിരമുള്ള ഉപയോഗത്തിന് വളരെ യോജിച്ചതാണ്. 20 മിനിറ്റിൽ 56% ചാർജും എത്തുന്ന ബാറ്ററിക്ക് 100% ചാർജ് എത്താൻ വെറും 44 മിനിറ്റുമതി. .

64MP മെയിൻ ക്യാമറ കൂടാതെ 2MP ഡെപ്ത് ക്യാമറ, 8MP സെൽഫി ക്യാമറ എന്നിവയും OPPO F27 Pro+ 5G-യിലുണ്ട്. ഏറ്റവും പുതിയ അൽഗോരിതം ഉപയോഗിച്ച് 1X, 2X zoom പോർട്രെയ്റ്റുകൾ പകർത്താം. AI പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് ഇതിന്റെ ക്യാമറ. Flash Snapshot ഉപയോഗിച്ച് വ്യക്തതയോടെ ഇമേജുകൾ എടുക്കാം. കുറഞ്ഞ വെളിച്ചത്തിലും ഉയർന്ന ക്വാളിറ്റി പോർട്രെയ്റ്റുകൾ ഉറപ്പാക്കാം. മുൻ ക്യാമറയുടെ AI Portrait Retouching ഉപയോഗിച്ച് സെൽഫികൾ നാച്ചുറലായി പകർത്താവുന്നതും  AI Eraser ഉപയോഗിച്ച് ഷോട്ടുകളിൽ നിന്നും അനാവശ്യമായ ആളുകളെ നീക്കം ചെയ്യുവാനും സാധിക്കും. AI Smart Image Matting ഫോട്ടോ എഡിറ്റിങ്ങും ഷെയറിങ്ങും കൂടുതൽ എളുപ്പമാക്കും.

വളരെക്കുറിച്ച് പവർ മാത്രം ഉപയോഗിച്ച് സ്മൂത്ത് ആയി ഫോൺ ഉപയോഗം സാധ്യമാക്കുന്ന MediaTek Dimensity 7050 chipset (6nm process technology) വഴി സ്ഥിരമുള്ള ടാസ്കുകളും ഗെയിമിങ്ങും എളുപ്പമായി ചെയ്യാം. മറ്റൊരു പ്രത്യേകതയായ 50-month fluency protection വർഷങ്ങളോളം  ഫോൺ വേഗതയും റെസ്പോൺസീവ് സ്വഭാവവും നിലനിർത്തുന്നതിന് സഹായകരമാകും. 

ColorOS 14.0- ൽ പ്രവർത്തിക്കുന്ന OPPO F27 Pro+ 5G യിൽ കുറച്ച് പുതിയ സൗകര്യങ്ങൾ കൂടിയുണ്ട്. സ്ഥിരമായി നടക്കുന്ന ഇന്ററാക്ഷനുകൾ ബബിൾ, ക്യാപ്സ്യൂൾ, പാനൽ എന്നിങ്ങനെ എളുപ്പം കൈകാര്യം ചെയ്യുന്ന രൂപത്തിലാക്കിത്തരുന്ന  Aqua Dynamics ആണ് ശ്രദ്ധേയമായ ഒരു ഫീച്ചർ. മറ്റൊരു ഫീച്ചറായ File Dock ഏത് ആപ്പിൽ നിന്നും വിവരങ്ങൾ തെരഞ്ഞെടുത്ത് ട്രാൻസ്ഫർ ചെയ്യാനും സിമ്പിളായ ജെസ്ച്ചറുകളിലൂടെ ഉപയോക്താക്കൾക്ക് ഫയലുകൾ ഡ്രാഗ് ചെയ്യാനും, ഡ്രോപ് ചെയ്യാനും, ഇമേജുകൾ, ടെക്സ്റ്റുകൾ എന്നിവ ആപ്പുകൾ തമ്മിൽ കൈമാറാനും ഡിവൈസുകൾ തമ്മിൽ മാറാനും സഹായിക്കും.

രണ്ടു നിറങ്ങളിലാണ് OPPO F27 Pro+ 5G ലഭിക്കും - Dusk Pink നിറം അസ്തമയത്തിന്റെ വിവിധ നിറക്കൂട്ടുകളെ പ്രതിഫലിപ്പിക്കുന്നു. Midnight Navy രാത്രി ആകാശത്തിന്റെ പ്രതിഫലനമാണ്. ശാന്തമായ ആകാശവും തിരമാലകളും ചന്ദ്രനുമാണ് ഇതിന്റെ പ്രചോദനം.

രണ്ടു വേർഷനിലാണ് ഫോൺ ലഭിക്കുക :-
 
8GB+128GB വേരിയന്റിന്  INR 27,999 ആണ് വില

8GB+256GB വേരിയന്റിന്  INR 29,999 ആണ് വില

ഫ്ലിപ്കാർട്ട്, ആമസോൺ വെബ്സൈറ്റുകളിലും റീട്ടെയ്ൽ സ്റ്റോറുകളിലും ഓപ്പോ സ്റ്റോറിലും ഫോൺ ലഭിക്കും.

Comments

    Leave a Comment