ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിവരെയാണ് സര്‍വീസ്. ബുക്കിങ് ഇല്ല.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി യുടെ പുതിയ എസി ബസ് പരീക്ഷണ ഓട്ടം തുടങ്ങി.
പരീക്ഷണ ഓട്ടത്തില്‍ ഡ്രൈവറായി എത്തിയത് മന്ത്രി കെബി ഗണേഷ്കുമാര്‍. സെക്രട്ടറിയേറ്റ് പരിസരത്തുനിന്ന് തമ്പാനൂര്‍ വരെയായിരുന്നു വണ്ടി ഓടിയത്.
ആദ്യഘട്ടത്തില്‍ കൊച്ചിവരെയാണ് സര്‍വീസ് എങ്കിലും പിന്നീട് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെ സര്‍വീസ് നീളുന്നതാണ്.പുഷ്ബാക്ക് സീറ്റും എസിയും തന്നെയാണ് പുതിയ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്‍റെ ഹൈലൈറ്റ്.
ട്രയല്‍ റണ്ണിന് ശേഷം വണ്ടി കണ്ടീഷനാണെന്ന് മന്ത്രി പറഞ്ഞു. 36 ലക്ഷം രൂപയാണ് ബസിൻ്റെ വില. കൂടുതല്‍ സൗകര്യങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ യാത്രക്കാരെ കിട്ടുമെന്നാണ് പ്രതീക്ഷ.മിനിമം ചാര്‍ജ് 43 രൂപയാണ്. എറണാകുളം വരെ 361 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.
ബുക്കിങ് സൗകര്യം ലഭ്യമല്ല.
Comments