ഇന്ത്യയിലെ ചില നദികളിൽ മാത്രം കാണപ്പെടുന്ന വലിയ മത്സ്യമായ ഹിൽസയാണ് ഏറെ ആവശ്യക്കാരുണ്ടായിരുന്നതിനാൽ ലേലത്തിൽ വിറ്റത്
രാജമുണ്ട്രി: ആന്ധ്രയിലെ രാജമുണ്ട്രിയിലാണ് സംഭവം നടന്നത്. യാനാമിലെ വസിഷ്ഠ ഗോദാവരിയിൽ നിന്ന് മത്സ്യത്തൊഴിലാളിയായ വനമാടി ആദിനാരായണനാണ് 2 കിലോ ഭാരമുള്ള ഹിൽസ മത്സ്യം ലഭിച്ചത്.
ഇന്ത്യയിലെ ചില നദികളിൽ മാത്രം കാണപ്പെടുന്ന വലിയ മത്സ്യമായ ഹിൽസ ആന്ധ്രാപ്രദേശിൽ ഗോദാവരിയിൽ നിന്നാണ് ലഭിക്കാറുള്ളത്. മൺസൂൺ സമയത്ത് മത്സ്യം നദികളുടെ പ്രജനനത്തിനായി മുകൾത്തട്ടിലേക്ക് എത്തും.
ഏറെ ആവശ്യക്കാരുണ്ടായിരുന്നതിനാൽ രണ്ട് കിലോ മാത്രം തൂക്കം വരുന്ന മത്സ്യം മത്സ്യത്തൊഴിലാളി ലേലത്തിൽ വിറ്റത് 19000 രൂപക്കാണ്. കൊല്ലു നാഗ ലക്ഷ്മി എന്ന സ്ത്രീ 19,000 രൂപയ്ക്ക് ലേലത്തിൽ മത്സ്യം വാങ്ങിയത്.കൊല്ലു നാഗ ലക്ഷ്മി മത്സ്യം പിന്നീട് 26,000 രൂപയ്ക്ക് റാവുലപാലം ടൗണിലെ ഒരാൾക്ക് വിറ്റു.
എല്ലാ വർഷവും മഴക്കാലത്ത് കടലിൽ നിന്ന് നദിയിലേക്ക് എത്തുന്ന മീനായ ഹിൽസക്ക് വിപണിയിൽ ഏറെ ആവശ്യക്കാരുള്ളതിനാൽ വിലയും കൂടുതലാണ്. ഈ വർഷം മത്സ്യ ലഭ്യത കുറവായതിനാൽ വിലയും കൂടി. ചില ഭാഗങ്ങളിൽ പുലാസയെന്നും ഇല്ലിഷെന്നും വിളിക്കുന്ന ഈ മീനിനെ പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും ഇലിഷ് എന്നാണ് അറിയപ്പെടുന്നത്.
അമിതമായ മത്സ്യബന്ധനം, മലിനീകരണം എന്നിവ കാരണം ഹിൽസ മത്സ്യലഭ്യത കുറയുന്നതായി മത്സ്യബന്ധന തൊഴിലാളികൾ പറയുന്നു.
Comments