ശ്രീലങ്കക്ക് പിന്നാലെ പാകിസ്താനും: ഇന്ധന വിലയിൽ വൻ വർദ്ധനവ്.

Pakistan follows Sri Lanka: Rise in fuel prices

ഇന്നലെ ഒറ്റ ദിവസം കൊണ്ടു ഇന്ധനവിലയിൽ 30 രൂപയുടെ വർധനയാണ് പാകിസ്ഥാൻ പ്രഖ്യാപിച്ചത്. ഐ.എം.എഫ്. ബുധനാഴ്ച, പാകിസ്ഥാൻ ഇന്ധന, ഊർജ സബ്സിഡികൾ അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തരാവസ്ഥയെക്കുറിച്ച് വളരെ കൃത്യമായി വ്യക്തമാക്കിയിരുന്നു. ഇന്ധന സബ്സിഡി എടുത്തുകളയുന്നത് വരെ ഐ.എം.എഫ്. ഒരു ആശ്വാസവും നൽകില്ലെന്നു വ്യക്തമായതോടെയാണ് ഇന്ധന വിലയുടെ അമിതഭാരം ജനങ്ങളിലേക്ക് പകരാൻ നിർബന്ധിതമായതെന്നു ധനമന്ത്രി മിഫ്താ ഇസ്മയിൽ പറഞ്ഞു.

ശ്രീലങ്കക്ക് പിന്നാലെ പാകിസ്ഥാനിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു എന്നാണ് പുറത്തു വരുന്ന വാർത്തകൾ. വിലക്കയറ്റം അതിരൂക്ഷമാകുന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

ഇന്നലെ ഒറ്റ ദിവസം കൊണ്ടു ഇന്ധനവിലയിൽ 30 രൂപയുടെ വർധനയാണ് പാകിസ്ഥാൻ പ്രഖ്യാപിച്ചത്. രാജ്യത്തിനകത്തെ സാമ്പത്തിക പ്രതിസന്ധി വിളിച്ചോതുന്ന പ്രഖ്യാപനമാണിത്. 
വിലവർദ്ധനവ് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു.

ഇതോടെ പാകിസ്ഥാനിൽ പെട്രോൾ വില  ലിറ്ററിന് 179.85 രൂപയും, ഡീസലിന് 174.15 രൂപയും, മണ്ണെണ്ണയ്ക്ക് 155.95 രൂപയും, ലൈറ്റ് ഡീസൽ 148.41 രൂപയും ആയി. രാജ്യാന്തര നാണയ നിധിയും (I M F) പാകിസ്ഥാൻ സർക്കാരും ഖത്തറിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാൻ ധനമന്ത്രി മിഫ്താ ഇസ്മയിൽ നിരക്കു വർദ്ധനവ് പ്രഖ്യാപിച്ചത്. ഇതോടെ ആറു ബില്യൺ ഡോളറിന്റെ സാമ്പത്തിക രക്ഷാപ്രവർത്തനവും ഐ.എം.എഫ്. സ്റ്റാഫ് ലെവൽ കരാറും അവസാനിച്ചു.

ഐ.എം.എഫ്. ബുധനാഴ്ച, പാകിസ്ഥാൻ ഇന്ധന, ഊർജ സബ്സിഡികൾ അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തരാവസ്ഥയെക്കുറിച്ച് വളരെ കൃത്യമായി വ്യക്തമാക്കിയിരുന്നു. ഇന്ധന സബ്സിഡി എടുത്തുകളയുന്നത് വരെ ഐ.എം.എഫ്. ഒരു ആശ്വാസവും നൽകില്ലെന്നു വ്യക്തമായതോടെയാണ് ഇന്ധന വിലയുടെ അമിതഭാരം ജനങ്ങളിലേക്ക് പകരാൻ നിർബന്ധിതമായതെന്നു ധനമന്ത്രി മിഫ്താ ഇസ്മയിൽ പറഞ്ഞു.

ഐ.എം.എഫുമായി, ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ ഫെബ്രുവരിയിൽ  ധാരണയുണ്ടാക്കിയെങ്കിലും, ജൂൺ വരെ വില നിയന്ത്രിച്ചിരുന്നു. ഏപ്രിലിൽ അദ്ദേഹത്തിന്റെ സർക്കാർ നീക്കം ചെയ്യപ്പെട്ടപ്പോൾ, പുതിയ സർക്കാരിന് ഐ.എം.എഫ്. പിന്തുണ ആവശ്യമായിരുന്നുവെങ്കിലും ചർച്ചകൾ പാളുകയായിരുന്നു. ഐ.എം.എഫിന്റെ ഇന്ധനവില വർധിപ്പിക്കണമെന്ന ആവശ്യം നടപ്പാക്കാൻ സർക്കാർ നിർബന്ധിതമാകുകയായിരുന്നു.

Comments

    Leave a Comment