ഡയപ്പറുമായി പോപ്പീസ് ബേബികെയർ

Popees Babycare launching diapers സംസ്ഥാനത്തെ പ്രമുഖ ബേബി കെയർ ഉല്പന്ന നിർമാതാക്കളായ പോപ്പീസ് ബേബി കെയർ കുട്ടികൾക്കായി ഡയപ്പർ പുറത്തിറക്കുന്നത്തിന്റെ പ്രഖ്യാപനം കൊച്ചിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ ഷാജു തോമസ് നിർവഹിക്കുന്നു.എഫ് എം സി ജി ബിസിനസ് ഹെഡ് രവി എൻ മേനോൻ, എ ജി എം നിധീഷ് കുമാർ എന്നിവർ സമീപം.

2003 ൽ പ്രവർത്തനം ആരംഭിച്ച ഓർഗാനിക് സർട്ടിഫൈഡ് കമ്പനിയായ പോപ്പീസ് ബേബി കെയർ 2025 -ഓടെ ഔട്ട്ലെറ്റുകളുടെ എണ്ണം 500ൽ എത്തിക്കുമെന്ന ദൃഡനിശ്ചയത്തിലാണ്. ദക്ഷിണേന്ത്യയിലെ ആദ്യ ഡയപ്പർ ഉല്പാദന യൂണിറ്റും ഡയപ്പർ ഉല്പാദന സാങ്കേതിക വിദ്യയിൽ അഞ്ച് പേറ്റൻ്റുകളും സ്വന്തമാക്കിയ പോപ്പീസ് 2025 ൽ ഐ പി ഒ ലക്ഷ്യമിടുന്നു.

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ബേബി കെയർ ഉല്പന്ന നിർമാതാക്കളായ പോപ്പീസ് ബേബി കെയർ ഡയപ്പർ പുറത്തിറക്കുന്നു. 

ഈ മാസം 23 ന് കൊച്ചി ലെ മെറിഡിയനിൽ നടക്കുന്ന ചടങ്ങിൽ ഡയപ്പർ ഉല്പന്ന ശ്രേണി പുറത്തിറക്കും. ഓർഗാനിക് സ്വഭാവത്തിലുള്ള  പോപ്പീസ് ഡയപ്പറുകൾ മലേഷ്യൻ കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് വിപണിയിലിറക്കുന്നത്. 

2003 ൽ പ്രവർത്തനം ആരംഭിച്ച ഓർഗാനിക് സർട്ടിഫൈഡ് കമ്പനിയായ  പോപ്പീസ് ബേബി കെയർ 2005 ൽ സ്വന്തം ഫാക്ടറിയിൽ നിന്ന് ഉല്പന്നങ്ങൾ പുറത്തിറക്കി. 2 വയസ് വരെയുള്ള കുട്ടികൾക്കുള്ള വസ്ത്രങ്ങളുമായി ആരംഭിച്ച സ്ഥാപനം, പിന്നീട് ഈ മേഖലയിൽ  വലിയ ഉല്പന്ന വൈവിധ്യവത്ക്കരണം തന്നെ നടത്തി. സോപ്പ്,  ഓയിൽ, പൗഡർ, വൈബ്സ് തുടങ്ങി കുട്ടികൾക്കുള്ള ഒട്ടേറെ ഉല്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. 

ഡയപ്പർ ഉല്പാദന സാങ്കേതിക വിദ്യയിൽ അഞ്ച് പേറ്റൻ്റുകൾ  പോപ്പീസിന് സ്വന്തമായിയുണ്ട്  . ഡബിൾ ലീക്കേജ് ബാരിയർ, ട്രിപ്പിൾ ലെയർ സുരക്ഷ എന്നിവ പോപ്പീസ് ഡയപ്പറിൻ്റെ പ്രത്യേകതകളാണ്. 

സൗത്ത് ഇന്ത്യയിലെ ആദ്യ ഡയപ്പർ നിർമാണ യൂണിറ്റായ പോപ്പീസ് ബേബി കെയറിൻ്റെ സുസജ്ജമായ ഡയപ്പർ നിർമാണ ഫാക്ടറി സജ്ജമാവുകയാണ്. മലേഷ്യൻ കമ്പനി രൂപകൽപന ചെയ്യുന്നതാണ് മെഷീനറി സംവിധാനങ്ങൾ.

ഒരു പേപ്പർ അധിഷ്ഠിത ഉല്പന്നമായ പോപ്പിസിൻ്റെ ഡയപ്പർ ലോകത്തെവിടെയും ഒരേ നിലവാരമുള്ള ഉല്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്നു. കയറ്റുമതി ചെയ്യുന്ന അതേ നിലവാരം ആഭ്യന്തര വിപണിയിലും ഉറപ്പാക്കുമെന്ന് കമ്പനിയുടെ വക്താക്കൾ വ്യക്തമാക്കി
2019 ൽ ആദ്യ ബ്രാൻഡഡ് റീട്ടെയിൽ ഔട്ട്ലെറ്റ് കൊച്ചിയിൽ തുറന്ന പോപ്പീസ് ബേബി കെയറിന്  ഇന്ന് (21 സെപ്റ്റംബർ, ബുധൻ) തിരുരിൽ തുറന്നുപ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകൂടി കണക്കിലെടുക്കുമ്പോൾ  ആകെ  ഔട്ട്ലെറ്റുകളുടെ എണ്ണം 50 ആയി ഉയർന്നു.

2023 ഫെബ്രുവരിക്കുള്ളിൽ 100 ഔട്ട്ലെറ്റുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്ന കമ്പനി, 2025 -ഓടെ  ഔട്ട്ലെറ്റുകളുടെ എണ്ണം 500ൽ എത്തിക്കുമെന്ന ദൃഡനിശ്ചയത്തിലാണ്. കർണാടകയിൽ  നിലവിൽ 3 ഷോറൂമുകളാണുള്ള പോപ്പീസ് തമിഴ്നാട്ടിലെ ആദ്യ ഷോറും ചെന്നെ മറീന മാളിൽ അടുത്ത മാസം പ്രവർത്തനം ആരംഭിക്കും. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

നൂതന ഉല്പന്ന പരീക്ഷണങ്ങൾ പോപ്പിസ് ബേബി കെയറിൻ്റെ ആർ & ഡി വിഭാഗം നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഫ്ലോട്ടിങ് സോപ്പ് പുറത്തിറക്കിയ കമ്പനി പിഎച് മൂല്യം 5.5 ഉള്ള സോപ്പും അവതരിപ്പിച്ചു. 

2025 ൽ ഐ പി ഒ ലക്ഷ്യമിടുന്ന പോപ്പീസ് യു കെ യിലെ ഓക്സ്ഫോഡിൽ കമ്പനി ഓഫീസ് തുറന്നു കഴിഞ്ഞു. യു കെ യിൽ 3 ഷോറൂമുകൾ ഉടനെ തന്നെ ആരംഭിക്കന്ന പോപ്പീസ്, പ്രവർത്തനം യുഎസ് അടക്കമുള്ള രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുവാൻ പദ്ധതിയിടുന്നു.

നിലവിൽ 2000 ജീവനക്കാർ ജോലി ചെയ്യുന്ന കമ്പനി,ഈ സാമ്പത്തിക വർഷത്തിൽ 500 പുതിയ തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുമെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പോപ്പീസ് ബേബി കെയർ മാനേജിങ് ഡയറക്ടർ ഷാജു തോമസ് പറഞ്ഞു. ഇവരെ കൂടാതെ എഫ് എം സി ജി ബിസിനസ് ഹെഡ് രവി എൻ മേനോൻ, എ ജി എം നിധീഷ് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments

    Leave a Comment