എയർബസിൽ നിന്ന് 50 എ 220 വിമാനങ്ങൾ വാങ്ങാനൊരുങ്ങി ജെറ്റ് എയർവേയ്‌സ്.

Jet Airways to buy 50 A220s from Airbus

ജെറ്റ് എയർവേയ്‌സിന് പരീക്ഷണ പറക്കൽ വിജയിച്ചതിനെ തുടർന്ന് ഡി ജി സി എ (DGCA) യുടെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. തുടക്കത്തിൽ ആഭ്യന്തര റൂട്ടുകളിൽ മാത്രമേ സർവീസ് നടത്തൂ എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ജെറ്റ് എയർവേയ്‌സ് (Jet Airways) 50 എ 220 വിമാനങ്ങൾ എയർബസിൽ (Airbus) നിന്ന് വാങ്ങാനുള്ള കരാറായി.

ജെറ്റ് എയർവേയ്‌സിന് പരീക്ഷണ പറക്കൽ വിജയിച്ചതിനെ തുടർന്ന് ഡി ജി സി എ (DGCA) യുടെ  എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ്  ലഭിച്ചിരുന്നു. ജെറ്റ് എയർവെയ്സിൻറെ ഇരുപത്തിയൊമ്പതാം ജന്മദിനത്തിലാണ് ആദ്യ പരീക്ഷണ പറക്കൽ നടന്നത്. തുടക്കത്തിൽ ആഭ്യന്തര റൂട്ടുകളിൽ മാത്രമേ സർവീസ് നടത്തൂ എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 

ഒരു കാലത്ത് ഇന്ത്യൻ വ്യോമഗതാഗതരംഗത്തെ പ്രധാനിയായിരുന്നു ജെറ്റ് എയർവേയ്‌സ്. നരേഷ് ഗോയലിൻറെ നേതൃത്വത്തിലുണ്ടായിരുന്ന  ജെറ്റ് എയർവെയ്സ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് സർവ്വീസുകൾ നിർത്തിവെച്ചത്.  2019 ഏപ്രിൽ 17 ന് അവസാന പാറക്കൽ നടത്തിയ ശേഷം പിന്നീട് ജെറ്റ് എയർവേയ്‌സ് സർവീസ് നടത്തിയിട്ടില്ല.

 ജലാൻ-കാൽറോക്ക് കൺസോർഷ്യം ഏറ്റെടുത്തതോടുകൂടി ജെറ്റ് എയർവേയ്‌സ് തിരിച്ചു വരവിന്റ പാതയിലാണ്. ദുബയിലെ വ്യവസായിയായ മുരാരി ജലാനും യുകെയിലെ കൽറോക്ക് ക്യാപിറ്റലും ചേർന്നുള്ള സംയുത സംരംഭമാണ് ജലാൻ-കാൽറോക്ക് കൺസോർഷ്യം. ജെറ്റ് എയർവെയ്‌സിനെ ഏറ്റെടുക്കാനായി എത്തിഹാദ് ഉൾപ്പടെയുള്ള വിദേശ എയർവേയ്സുകൾ ചർച്ചകൾ നടത്തിയിരുന്നു.

ജെറ്റ് എയർവേയ്സിൻറെ രണ്ടാം വരവിൻറെ തുടക്കം ഇരുപത് വിമാനങ്ങൾ ഉപയോഗിച്ചാവും എന്നാണ് സൂചന. സ്പൈസ് ജെറ്റ് ഉൾപ്പടെയുള്ള കമ്പനികൾക്ക് വാടകയ്ക്ക് നല്കിയ വിമാനങ്ങൾ ജെറ്റ് ഏയർവേയ്സ് ഇതിനായി തിരിച്ചുവിളിച്ചിട്ടുണ്ട് എന്നാണ് അറിയുവാൻ കഴിഞ്ഞത്. ഇതിനെല്ലാം  പുറമെയാണ് എയർബസിൽ നിന്ന് 50 എ 220 വിമാനങ്ങൾ വാങ്ങാൻ ജെറ്റ് എയർവെയ്‌സ് ഒരുങ്ങുന്നത്. 

Comments

    Leave a Comment