റിപ്പബ്ലിക് ദിന ഓഫർ (Republic Day offer) : എയർ ഇന്ത്യയിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

Republic Day offer: You can book cheap tickets on Air India now

ഓഫർ ജനുവരി 23 വരെ ലഭിക്കും. എയർ ഇന്ത്യയുടെ അംഗീകൃത ട്രാവൽ ഏജന്റുമാർ ഉൾപ്പെടെ എല്ലാ എയർ ഇന്ത്യയുടെ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും ഓഫർ കിഴിവ് അനുസരിച്ച് ടിക്കറ്റുകൾ ലഭ്യമാകും.

ആഭ്യന്തര ശൃംഖലയിലുടനീളമുള്ള ഫ്ലൈറ്റ് ടിക്കറ്റുകളിൽ കിഴിവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ(Air India). എയർ ഇന്ത്യ സർവീസ് നടത്തുന്ന 49-ലധികം ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിൽ ഈ ഓഫർ ലഭ്യമാകുന്നതാണ്. 

ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിന (Republic Day) ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് ഈ കിഴിവ് നൽകിയിരിക്കുന്നത്. ഓഫർ ജനുവരി 23 (January 23) വരെ ലഭിക്കും. 

2023 ഫെബ്രുവരി 1 മുതൽ സെപ്റ്റംബർ 30 വരെ ഇന്ത്യയിലെ ആഭ്യന്തര യാത്രകൾക്കായിട്ടാണ് കമ്പനി ഈ ഓഫർനൽകിയിരിക്കുന്നത്. ഇക്കണോമി ക്ലാസിൽ (Economy Class) മാത്രമാണ് കിഴിവുള്ള ടിക്കറ്റുകൾ ലഭ്യമാകുക.

എയർ ഇന്ത്യയുടെ അംഗീകൃത ട്രാവൽ ഏജന്റുമാർ ഉൾപ്പെടെ എല്ലാ എയർ ഇന്ത്യയുടെ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും ഓഫർ കിഴിവ് അനുസരിച്ച് ടിക്കറ്റുകൾ ലഭ്യമാകും. 

പ്രധാനപ്പെട്ട ആഭ്യന്തര ശൃംഖലയിയിലെ നിരക്കുകൾ 

1705 രൂപ മുതൽ എയർ ഇന്ത്യയുടെ വൺ-വേ നിരക്ക് ആരംഭിക്കുന്നു. 
ദില്ലിയിൽ നിന്നും മുംബൈ വരെ 5075 രൂപയും, ചെന്നൈ മുതൽ ദില്ലി വരെ 5895 രൂപയും, ബെംഗളൂരു മുതൽ മുംബൈ വരെ 2319 രൂപയും  അഹമ്മദാബാദ് മുതൽ ദില്ലി വരെ 1806 രൂപയുമാണ് കിഴിവ് കഴിഞ്ഞുള്ള നിരക്ക്.

കുടുംബത്തോടൊപ്പമുള്ള അവധിക്കാല ടൂറായാലും ബിസിനസ് യാത്രയായാലും എയർ ഇന്ത്യയുടെ വിശാലമായ ആഭ്യന്തര നെറ്റ്‌വർക്കിൽ ഈ വൻ കിഴിവുള്ള ടിക്കറ്റുകൾ സ്വന്തമാക്കാം.

Comments

    Leave a Comment