ഇരുചക്ര വാഹനങ്ങൾക്കായി എസ്ബിഐ 'ഈസി റൈഡ്' ലോൺ അവതരിപ്പിച്ചു.യോഗ്യരായ അപേക്ഷകർക്ക് ആപ്പ് വഴി ബാങ്ക് ബ്രാഞ്ച് സന്ദർശിക്കാതെ 3 ലക്ഷം രൂപ വരെലോണിന് അപേക്ഷിക്കാം. പ്രതിവർഷം 10.5 ശതമാനം പലിശ നിരക്ക് പരമാവധി നാല് വർഷത്തേക്ക് ബാധകമായിരിക്കും. 20,000 രൂപയാണ് വായ്പയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ തുക.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യോനോ ആപ്പ് വഴി പ്രീ-അപ്രൂവ്ഡ് ടൂ വീലർ ലോൺ സ്കീം ലോഞ്ച് ചെയ്യുന്നതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. യോഗ്യരായ അപേക്ഷകർക്ക് ആപ്പ് വഴിയും ബാങ്ക് ബ്രാഞ്ച് സന്ദർശിക്കാതെയും ലോൺ നേടാനാകുമെന്ന് രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്ബിഐ പ്രസ്താവനയിൽ പറഞ്ഞു.
ഉപഭോക്താക്കൾക്ക് 3 ലക്ഷം രൂപ വരെ ‘എസ്ബിഐ ഈസി റൈഡ്’ ലോണിന് അപേക്ഷിക്കാം. പ്രതിവർഷം 10.5 ശതമാനം പലിശ നിരക്ക് പരമാവധി നാല് വർഷത്തേക്ക് ബാധകമായിരിക്കും. 20,000 രൂപയാണ് വായ്പയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ തുക.ചട്ടം പോലെ, വായ്പ അംഗീകരിച്ചുകഴിഞ്ഞാൽ ഡീലറുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യും. യോഗ്യരായ അപേക്ഷകർക്ക് വാഹനത്തിന്റെ ഓൺറോഡ് വിലയുടെ 85 ശതമാനം വരെ ഈ ലോണിലൂടെ ലഭിക്കും. ഈ സ്കീമിന് കീഴിൽ ഒരു ലക്ഷത്തിന് 2,560 രൂപ ഇഎംഐ ലഭിക്കുമെന്ന് എസ്ബിഐ അറിയിച്ചു.
ഉപഭോക്താവിന്റെ ജീവിത ചക്രത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഇരുചക്രവാഹന വായ്പ വാഗ്ദാനം ചെയ്ത്, അതിനുശേഷം അവരുടെ വളർച്ചയ്‌ക്കൊപ്പം ബന്ധം നവീകരിക്കുകയും ചെയ്യുമെന്ന് എസ്ബിഐ ചെയർമാൻ ദിനേശ് ഖാര പറഞ്ഞു.ഉപഭോക്താവിന്റെ വാതിൽപ്പടിയിൽ നിരവധി ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള എസ്ബിഐ യോനോയുടെ ഏറ്റവും പുതിയ നടപടികളിലൊന്നാണ് ഈ ഇരുചക്ര വാഹന വായ്പ.
2017 നവംബറിൽ ആരംഭിച്ച YONO 89 ദശലക്ഷം തവണ ഡൗൺലോഡ് ചെയ്യുകയും 42 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുമുണ്ട്. പ്ലാറ്റ്‌ഫോമിൽ 20-ലധികം വിഭാഗങ്ങളിലായി 110-ലധികം ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുമായി എസ്ബിഐ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
Comments