ഷിൻസോ ആബെ: പ്രസംഗത്തിനിടെ ജപ്പാൻ മുൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടു.

Shinzo Abe: Japan ex-PM assassinated while giving speech

രാഷ്ട്രീയ പ്രചാരണ പരിപാടിക്കിടെ വെടിയേറ്റ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ ആശുപത്രിയിൽ മരിച്ചു. ജപ്പാനിലെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെ, അദ്ദേഹത്തിന്റെ പരുഷമായ വിദേശ നയത്തിനും, "അബെനോമിക്സ്" എന്നറിയപ്പെടുന്ന സാമ്പത്തിക തന്ത്രത്തിനും പേരുകേട്ടയാളായിരുന്നു.

ടോക്യോ: വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണവാര്‍ത്ത ജപ്പാൻ സ‍ര്‍ക്കാരും ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ നാരാ പട്ടണത്തിൽ  പ്രസംഗിച്ചു കൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി ആബെയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ  എത്തിച്ചുവെങ്കിലും വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിൻസെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

വെള്ളിയാഴ്ച രാവിലെ നാര നഗരത്തിലെ ഒരു തെരുവിൽ പ്രസംഗിക്കുന്നതിനിടെയാണ് ആബെക്ക് നേരെ രണ്ട് തവണ വെടിയേറ്റത്. സംഭവസ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥർ  41 കാരനായ പ്രതിയെ അപ്പോൾ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. "തെത്സുയ യമഗാമി" എന്ന് പേരുള്ള പ്രതി, നാടൻ തോക്കുപയോഗിച്ച് അബെയെ വെടിവെച്ചതായി സമ്മതിച്ചു. ആക്രമണത്തിന് ഉപയോഗിച്ചതിന് സമാനമായി കൈകൊണ്ട് നിർമ്മിച്ച മറ്റ് നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം പിടിച്ചെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അബെയുമായി ബന്ധമുണ്ടെന്ന് താൻ വിശ്വസിക്കുന്ന ഒരു പ്രത്യേക ഗ്രൂപ്പിനോട് തനിക്ക് പകയുണ്ടെന്ന് സംശയിക്കുന്ന ഷൂട്ടർ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റ് ആളുകളിൽ നിന്ന് മുൻ പ്രധാനമന്ത്രിയെ ലക്ഷ്യം വച്ചത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിൻസോ ആബെ ആഗോളതലത്തിൽ നിര്‍ണായക സ്വാധീനമുള്ള വ്യക്തിതത്വമായിരുന്നു. ജപ്പാനിലെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെ, അദ്ദേഹത്തിന്റെ പരുഷമായ വിദേശ നയത്തിനും, "അബെനോമിക്സ്" എന്നറിയപ്പെടുന്ന സാമ്പത്തിക തന്ത്രത്തിനും പേരുകേട്ടയാളായിരുന്നു. വളരെ ജനപ്രീതിയുള്ള, വളരെ വിവാദപരമായ ഒരു രാഷ്ട്രീയക്കാരനും, 67-കാരനായ ആബെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയെ (എൽഡിപി) രണ്ടുതവണ വിജയത്തിലേക്ക് നയിച്ചു.

ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ  "ഇത് പ്രാകൃതവും ക്ഷുദ്രകരവുമാണ്, ഇത് സഹിക്കാൻ കഴിയില്ല." എന്നും പറഞ്ഞു. ഈ ആക്രമണം "തിരഞ്ഞെടുപ്പ് സമയത്ത് നടന്ന ക്രൂരതയാണ് - നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനം - ഇത് തികച്ചും പൊറുക്കാനാവാത്തതാണ്," അബെയുടെ മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് സംസാരിച്ച കിഷിദ പറഞ്ഞു. ഇന്ത്യയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സവിശേഷ സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ഉറ്റ സുഹൃത്തിനെ നഷ്ടമായെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. ആബേയുടെ മരണത്തില്‍ അതീവ ദുഃഖമെന്നും മികച്ച രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവുമായിരുന്നു അദ്ദേഹമെന്നും ലോകത്തെ മികച്ചൊരിടമാക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ആളായിരുന്നു ആബേയെന്നും മോദി ട്വിറ്ററിൽ കുറിച്ചു. 

ഷിൻസോ ആബെ ഇനി ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ പ്രതികരണം.  മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു ആബെയെന്നും, ഇടപെടലുകൾ ലോകമെമ്പാടും അദ്ദേഹത്തെ പ്രിയങ്കരനാക്കിയെന്നും അത്രയും പ്രിയപ്പെട്ടരാൾ ഒരു കൊലയാളിയുടെ വെടിയുണ്ടയ്ക്ക് ഇരയായി എന്നത് മനുഷ്യരാശിയെ സംബന്ധിച്ചടുത്തോളം വലിയ ദുരന്തമാണെന്നും പറഞ്ഞ രാഷ്ട്രപതി, ആബെയുടെ കുടുംബത്തിനും ജപ്പാനിലെ ജനങ്ങൾക്കുമമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു എന്നും വ്യക്തമാക്കി.
ഷിൻസോ ആബെയുടെ കൊലപാതകം നടുക്കുന്ന സംഭവമെന്നു പ്രതികരിച്ച  സോണിയ ഗാന്ധി അദ്ദേഹം വർഷങ്ങളായി ഇന്ത്യയുടെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്നെന്നും ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ശക്തിപ്പെടുത്താൻ ആബേ നിർണായക പങ്കു വഹിച്ചിരുന്നുവെന്നും കൂട്ടിച്ചേർത്തു.

Comments

    Leave a Comment