സ്ലീപ്‌വെല്‍ വേള്‍ഡ് : സ്ലീപ്‌വെല്‍ മാട്രസ് ഫ്‌ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ കൊച്ചിയില്‍

Sleepwell World: Sleepwell Mattress Flagship Concept Store Started in Kochi ഫോട്ടോ ക്യാപ്ഷന്‍- സ്ലീപ്‌വെല്‍ ഫ്ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ കൊച്ചിയില്‍ നടി രജിഷ വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ഷീല ഫോം സിഇഒ തുഷാര്‍ ഗൗതം, റീട്ടെയില്‍ ബിസിനസ് ഹെഡ് മനോജ് ശര്‍മ്മ എന്നിവര്‍ സമീപം.    

ഇന്ത്യയിലെ മുന്‍നിര സ്ലീപ് ആന്‍ഡ് കംഫര്‍ട്ട് സൊല്യൂഷന്‍സ് ബ്രാന്‍ഡായ സ്ലീപ്‌വെല്ലിന്റെ  ഫ്ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ 'സ്ലീപ്‌വെല്‍ വേള്‍ഡ്' കൊച്ചിയില്‍ വൈറ്റില ഗോള്‍ഡ് സൂക്കിന് സമീപം ആഞ്ഞിപറമ്പില്‍ ബില്‍ഡിംഗിലെ ഷോറൂം നടി രജിഷ വിജയന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: 'സ്ലീപ്‌വെല്‍ വേള്‍ഡ്' നടി രജിഷ വിജയന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ മുന്‍നിര സ്ലീപ് ആന്‍ഡ് കംഫര്‍ട്ട് സൊല്യൂഷന്‍സ് ബ്രാന്‍ഡായ സ്ലീപ്‌വെല്ലിന്റെ കൊച്ചിയില്‍ ആരംഭിച്ച ഫ്ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍  ആണ് സ്ലീപ്‌വെല്‍ വേള്‍ഡ്.  വൈറ്റില ഗോള്‍ഡ് സൂക്കിന് സമീപം ആഞ്ഞിപറമ്പില്‍ ബില്‍ഡിംഗിൽ ആണ് ഷോറൂം സ്ഥിതി ചെയ്യുന്നത്. 

ഉപഭോക്താക്കള്‍ക്ക് സ്ലീപ്‌വെല്‍ ഉത്പന്നങ്ങള്‍ കാണാനും, അനുഭവിക്കാനും കഴിയുന്ന തരത്തിലാണ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ആളുകള്‍ക്ക് മെത്തകളും മറ്റ് ഉല്‍പന്നങ്ങളും വാങ്ങുന്നതില്‍ പുത്തന്‍ അനുഭവം സൃഷ്ടിക്കുന്നതിനാണ് പുതിയ കണ്‍സെപ്റ്റ് സ്റ്റോര്‍ ലക്ഷ്യമിടുന്നത്.

ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശരിയായ ഉപദേശം നല്‍കാനായി പുതിയ സ്റ്റോറില്‍ പരിശീലനം ലഭിച്ച സ്ലീപ്‌വെല്‍ ഉപദേശകരുടെ സേവനം ലഭ്യമാകും. ഡിജിറ്റല്‍ സഹായത്തോടെ മെത്തകള്‍ താരതമ്യം ചെയ്യാനും ശരിയായവ തെരഞ്ഞെടുക്കാനും ഉപഭോക്താവിനെ സഹായിക്കുന്ന ഡിജിറ്റല്‍ സ്‌ക്രീനുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. മെത്തകള്‍, തലയിണകള്‍, ബെഡ്‌സെറ്റ് ബണ്ടിലുകള്‍, കിടക്കകള്‍, കംഫേര്‍ട്ടറുകള്‍ എന്നിവയുടെ സമ്പൂര്‍ണ ശേഖരത്തോടുകൂടിയ 'വണ്‍ സ്റ്റോപ്പ് ഷോപ്പ്' ആണ് സ്ലീപ്‌വെല്ലിന്റെ ഈ കണ്‍സെപ്റ്റ് സ്റ്റോര്‍.

മെത്തകളും മറ്റ് കംഫര്‍ട്ട് ഉല്‍പന്നങ്ങളും വാങ്ങുന്നത് ഒരു വേറിട്ട അനുഭവമാക്കി മാറ്റുന്ന പുതിയ കണ്‍സെപ്റ്റ് സ്ലീപ്‌വെല്‍ സ്റ്റോര്‍ ആരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഷീല ഫോമിന്റെ റീട്ടെയില്‍ ബിസിനസ് ഹെഡ് മനോജ് ശര്‍മ്മ പറഞ്ഞു. വ്യക്തിഗതമായ സുഖസൗകര്യം പ്രദാനം ചെയ്യുകയെന്ന സ്ലീപ്‌വെല്ലിന്റെ ബ്രാന്‍ഡ് തത്വത്തില്‍ അധിഷ്ഠിതമായി സുഖകരമായ ഉറക്കവും വിശ്രമവും തേടിയുള്ള ഓരോ ഉപഭോക്താവിന്റെയും യാത്ര തൃപ്തികരമായി പൂര്‍ത്തീകരിക്കുന്നുവെന്ന് പുതിയ ഷോറൂം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് പുറമേ ഒരു വാരാന്ത്യ വിനോദ കേന്ദ്രമെന്ന നിലയ്ക്ക് ഉയര്‍ത്തുന്നതിന് ഇവിടെ ഉല്‍പന്നങ്ങള്‍ കേന്ദ്രീകരിച്ച് ഉപഭോക്താക്കള്‍ക്കായി രസകരമായ വിനോദങ്ങളും റിലാക്‌സേഷന്‍ വര്‍ക്‌ഷോപ്പുകളും കുട്ടികള്‍ക്കായി പ്രത്യേക വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.  

Comments

    Leave a Comment