ഉത്സവ് ഡിസംബർ 18 -ന് സമാപിക്കും. ഡിസംബർ- 17 ന് ക്രൗണ്‍ പ്ലാസയിലും ഡിസംബർ 18 -ന് സോമന്‍സിന്റെ പാലാരിവട്ടത്തുള്ള സോമന്‍സ് കോര്‍പ്പറേറ്റ് ഓഫീസുമാകും വേദി. രാവിലെ 10 മുതല്‍ വൈകീട്ട് 7 മണി വരെയാണ് ഉത്സവ് കൗണ്ടറുകളുടെ പ്രവര്‍ത്തനസമയം.
കൊച്ചി: പ്രമുഖ ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് ലിഷര്‍ ടൂര്‍സ് സംഘടിപ്പിക്കുന്ന സോമന്‍സ് ട്രാവല്‍ ഉത്സവിന് ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ തുടക്കമായി. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഉത്സവ് ഡിസംബർ 18 -ന് സമാപിക്കും. ഡിസംബർ- 17 ന് ക്രൗണ്‍ പ്ലാസയിലും ഡിസംബർ 18 -ന് സോമന്‍സിന്റെ പാലാരിവട്ടത്തുള്ള സോമന്‍സ് കോര്‍പ്പറേറ്റ് ഓഫീസുമാകും വേദി. രാവിലെ 10 മുതല്‍ വൈകീട്ട് 7 മണി വരെയാണ് ഉത്സവ് കൗണ്ടറുകളുടെ പ്രവര്‍ത്തനസമയം.
വരുന്ന ഒരു കൊല്ലക്കാലത്തേയ്ക്ക് 70ല്‍പ്പരം രാജ്യങ്ങളിലേയ്ക്കുള്ള ആകര്‍ഷക പാക്കേജുകളാണ് ഉത്സവിലുള്ളതെന്ന് സോമന്‍സ് ഗ്രൂപ്പ് എംഡി എം കെ സോമന്‍ പറഞ്ഞു. ഉത്സവില്‍ യൂറോപ്പ് ടൂര്‍ ബുക്കു ചെയ്യുന്നവര്‍ക്ക് 10% ഉറപ്പായ ഡിസ്‌കൗണ്ടും നല്‍കും. ഗ്രൂപ്പ് ടൂറുകളില്‍ മാത്രം സാധ്യമാകുന്ന താഴ്ന്ന നിരക്കുകളും വ്യക്തിഗതമായ ട്രാവല്‍ ഗൈഡന്‍സുമാണ് ഉത്സവില്‍ നല്‍കുന്നത്. വനിതകള്‍ക്കു മാത്രമുള്ള സവിശേഷ ടൂര്‍ പാക്കേജുകളും ഉത്സവിലുണ്ട്.
ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ഒറ്റയ്ക്കു യാത്ര ചെയ്യുന്ന വനിതകളുടെ ട്രാവല്‍ ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു. സിനിമാതാരവും യാത്രികയുമായ സ്വാസിക, റെസ്‌റ്റോറന്റ് നടത്തി വിദേശയാത്രകള്‍ നടത്തിയിരുന്ന ദമ്പതിമാരിലെ വിജയന്റെ നിര്യാണത്തെത്തുടര്‍ന്നും പരേതനായ ഭര്‍ത്താവിന്റെ സ്വപ്‌നങ്ങളുമായി യാത്രകള്‍ തുടരുന്ന മോഹന വിജയന്‍, പലചരക്കുകട നടത്തി യാത്രകള്‍ നടത്തുന്ന മോളി, യാത്രികയായ മിഥില, യാത്രിക റുബാബ് ഹാരിസ് തുടങ്ങിയവര്‍ ചേര്‍ന്ന് ഇന്‍ഡിപെന്റന്റ് വിമെന്‍ ട്രാവല്‍ ക്ലബ്ബിന്റെ ലോഗോ പ്രകാശനം ചെയ്തു.
യുഗാണ്ട-റുവാണ്ട-കെനിയ-ടാന്‍സാനിയ, ജോര്‍ജിയ-അര്‍മേനിയ, സിംഗപ്പൂര്‍-മലേഷ്യ-തായ്‌ലാന്‍ഡ് എന്നിങ്ങനെ ഒന്നിലേറ രാജ്യങ്ങളുള്‍പ്പെടുന്ന പാക്കേജുകളും ഉത്സവിലുണ്ട്. യൂറോപ്പ് എന്ന മഹാഭൂഖണ്ഡം സന്ദര്‍ശിക്കുന്നതിനു മാത്രമായുള്ള പത്ത് വ്യത്യസ്ത യുകെ-യൂറോപ്പ് പാക്കേജുകള്‍, സ്‌കാന്‍ഡിനേവിയന്‍-ബാള്‍ട്ടിക് പാക്കേജ് തുടങ്ങിയവയാണ് ഉത്സവിലെ മറ്റ് ആകര്‍ഷണങ്ങള്‍. ഇവയ്ക്കു പുറമെ റ്റുലിപ്‌സ് സ്‌പെഷ്യല്‍ കശ്മീര്‍, കശ്മീര്‍-റ്റു-ലഡാക്ക് തുടങ്ങിയ തദ്ദേശീയ പാക്കേജുകളിലേയ്ക്കും ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്.
10,000 രൂപ നല്‍കി സ്‌പോട് ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍, ആകര്‍ഷക ഡിസ്‌ക്കൗണ്ടുകള്‍, ഷോപ്പിംഗ് വൗച്ചറുകള്‍ എന്നിവയും നല്‍കുന്നു.
ഇതോടൊപ്പം വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സോമന്‍സ് ഗ്ലോബല്‍ എഡ്യൂക്കേഷന്റെ എഡ്യൂക്കേഷണല്‍ ഫെയറും ഇതേ ദിവസങ്ങളില്‍ നടക്കുന്നുണ്ട്.














Comments