2022 മാർച്ചിൽ അവസാനിച്ച ത്രൈമാസ കണക്കിൽ എസ്ബിഐയുടെ (SBI) ലാഭം 41 ശതമാനം ഉയർന്ന് 9,113.5 കോടി രൂപയായി.
അറ്റാദായത്തിൽ 41 ശതമാനം വര്ധനവുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(State Bank of India). 2022 മാർച്ചിൽ അവസാനിച്ച ത്രൈമാസ കണക്കിൽ എസ് ബി ഐയുടെ (SBI) ലാഭം 9,113.5 കോടി രൂപയായി.
അറ്റ പലിശ വരുമാനം 31,198 കോടി രൂപയിൽ നിന്നും 15.3 ശതമാനം ഉയർന്ന പശ്ചാത്തലത്തിലാണ് ഈ അറ്റാദായ വളർച്ച ഉണ്ടായിരിക്കുന്നത്. നിരീക്ഷകരുടെ അനുമാനമായ 31,570 കോടി രൂപയെക്കാൾ കുറവാണ് വളർച്ച എന്നതും ശ്രദ്ധേയമാണ്.
അതേസമയം എസ്ബിഐയുടെ മൊത്ത നിഷ്ക്രിയ ആസ്തി 2022ലെ മൂന്നാം പാദത്തിൽ 1.2 ട്രില്യണിൽ നിന്ന് 1.12 ട്രില്യൺ രൂപയായി.
എന്നാൽ എസ്ബിഐയുടെ അറ്റ നിഷ്ക്രിയ ആസ്തി മുൻ പാദത്തിലെ 34,540 കോടിയിൽ നിന്നും 27,966 കോടി രൂപയായി കുറഞ്ഞു. എസ്ബിഐയുടെ ലോൺ ബുക്ക് 2022 മാർച്ച് മാസം 31 അവസാനത്തോടെ 28.18 ട്രില്യൺ രൂപയായി.
Comments