സെൻസെക്സ് 303.35 പോയിന്റ് (0.56 ശതമാനം) ഇടിഞ്ഞ് 53,749.26 ലും നിഫ്റ്റി 99.35 പോയിൻറ് (0.62 ശതമാനം) ഇടിഞ്ഞ് 16,025.80 ലും ക്ലോസ് ചെയ്തു. ഏഷ്യൻ പെയിന്റ്‌സ് 8% വും ഐടി സൂചിക 3% വും ഇടിഞ്ഞു.
ഇന്നും വിപണികളിലെ ചാഞ്ചാട്ടത്തിനിടയിൽ ബെഞ്ച്മാർക്ക് സൂചികകൾ ആദ്യകാല നേട്ടങ്ങൾ ഇല്ലാതാക്കി. വിപണികൾ തുടർച്ചയായ മൂന്നാം ദിവസവും തകർന്നു.
സെൻസെക്‌സ് 303.35 പോയിന്റ് (0.56 ശതമാനം) ഇടിഞ്ഞ് 53,749.26 ൽ അവസാനിച്ചു.സൂചിക ഇന്ന് 695 പോയിന്റ് വരെ ഉയർന്നത്തിന് ശേഷമാണ് ഇടിഞ്ഞത്. ഐടി ഓഹരികളുടെ വിറ്റഴിക്കൽ ആണ് പ്രധാനകാരണമായി കണക്കാക്കുന്നത്. നിഫ്റ്റിയും 99.35 പോയിൻറ് (0.62 ശതമാനം) ഇടിഞ്ഞ് 16,025.80 ലും ക്ലോസ് ചെയ്തു.
ഐടി, ഫാർമ, പൊതുമേഖലാ ബാങ്കുകൾ, ലോഹങ്ങൾ, ഉപഭോഗവുമായി ബന്ധപ്പെട്ട ഓഹരികൾ എന്നിവയിലെ വിൽപന സമ്മർദ്ദമാണ് ബെഞ്ച്മാർക്കുകൾ താഴ്ന്നതിനുള്ള കാരണം. ഏഷ്യൻ പെയിന്റ്‌സ്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌സിഎൽ ടെക്‌നോളജീസ്, എം ആൻഡ് എം തുടങ്ങിയ ഓഹരികൾ 8.04 ശതമാനം വരെ ഇടിഞ്ഞു. എൻടിപിസി, ഭാരതി എയർടെൽ, എച്ച്‌ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ്‌ലെ, ഐസിഐസിഐ ബാങ്ക്, ഐടിസി എന്നിവ 3.84 ശതമാനം വരെ ഉയർന്ന നേട്ടത്തിലാണ്.
ബിഎസ്‌ഇ സ്‌മോൾക്യാപ്പ് സൂചിക ഏകദേശം 3 ശതമാനവും ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 2 ശതമാനത്തിനടുത്തും ഇടിഞ്ഞതോടെ വിശാലമായ വിപണികൾക്ക് കൂടുതൽ നഷ്ടം സംഭവിച്ചു. നിഫ്റ്റി ഐടി സൂചിക മേഖലാതലത്തിൽ 3 ശതമാനം ഇടിഞ്ഞു. ആഗോള ബ്രോക്കറേജായ നൊമുറ, വരാനിരിക്കുന്ന മാന്ദ്യം കാരണം ഈ മേഖലയെ തരംതാഴ്ത്തിയതിനെത്തുടർന്നാണിത്. വ്യക്തിഗത ഓഹരികൾ 7 ശതമാനവും നിഫ്റ്റി റിയൽറ്റി സൂചിക 2.7 ശതമാനവും നിഫ്റ്റി മെറ്റൽ 1.7 ശതമാനവും നിഫ്റ്റി ഓട്ടോ 0.9 ശതമാനവും ഇടിഞ്ഞു.
ചൊവ്വാഴ്ച സെൻസെക്സ് 236 പോയിൻറ് (0.43 ശതമാനം) ഇടിഞ്ഞ് 54,052.61 ലും നിഫ്റ്റി 89.55 പോയിൻറ് (0.55 ശതമാനം) ഇടിഞ്ഞ് 16,125.15 ൽ ക്ലോസ് ചെയ്തു.സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ പ്രകാരം ചൊവ്വാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ 2,393.45 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ആഗോള വിപണികൾ
ഹോങ്കോംഗ്, ഷാങ്ഹായ്, സിയോൾ എന്നിവിടങ്ങളിലെ ഏഷ്യൻ വിപണികൾ നേട്ടത്തോടെ അവസാനിച്ചപ്പോൾ ടോക്കിയോ നേരിയ തോതിൽ താഴ്ന്നു. ഏഷ്യയിൽ നിക്കി 0.26 ശതമാനം ഇടിഞ്ഞു; കോസ്പി 0.4 ശതമാനം കൂട്ടി; ASX200 0.37 ശതമാനം നേട്ടമുണ്ടാക്കി; ഹാങ് സെങ് 0.29 ശതമാനം ഉയർന്നു.
ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തിൽ യൂറോപ്പിലെ എക്‌സ്‌ചേഞ്ചുകൾ പച്ച നിറത്തിലാണ് വ്യാപാരം നടത്തിയത്. പാൻ-യൂറോപ്യൻ സ്റ്റോക്സ് 600 ആദ്യ വ്യാപാരത്തിൽ 0.6 ശതമാനം ചേർത്തു.
ചൊവ്വാഴ്ച അമേരിക്കയിലെ ഓഹരി വിപണികൾ മിക്കവാറും നഷ്ടത്തിലാണ് അവസാനിച്ചത്.
അന്താരാഷ്ട്ര എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 1.37 ശതമാനം ഉയർന്ന് ബാരലിന് 115.1 ഡോളറിലെത്തി.
Comments