സെൻസെക്സ്, നിഫ്റ്റി ഉയർന്നു ; 136 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ.

Sensex, Nifty Up ; 136 stocks hit 52-week high

യു എസിലെ ഉജ്ജ്വലമായ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ ആഗോള ഓഹരികളെ ഉയർത്തിയതിനാൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ഇടിഞ്ഞതിന് ശേഷം ബി എസ് ഇ, എൻ എസ് ഇ സൂചികകൾ ഇന്ന് കുതിച്ചു.

ടെക്‌നോളജി, ബാങ്കുകൾ, മെറ്റൽ സ്റ്റോക്കുകൾ എന്നിവയിലെ നേട്ടത്തിന്റെ നേതൃത്വത്തിൽ ഉച്ചകഴിഞ്ഞുള്ള ഇടപാടുകളിൽ ഇന്ന് ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ കുത്തനെ ഉയർന്നു.

യു എസിലെ ഉജ്ജ്വലമായ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ ആഗോള ഓഹരികളെ ഉയർത്തിയതാണ് പ്രധാനമായും ഇന്ത്യൻ വിപണിക്ക് കരുത്തേകിയത്. മൂന്ന് ദിവസങ്ങളിൽ ഇടിഞ്ഞതിന് ശേഷമാണ് ബി എസ് ഇ, എൻ എസ് ഇ  സൂചികകൾ  ഇന്ന് കുതിച്ചത്.

ബി എസ് ഇ സെൻസെക്‌സ് 989 പോയിന്റ് (1.59 ശതമാനം) വരെ ഉയർന്ന് ദിവസത്തെ ഏറ്റവും ഉയർന്ന നിലയായ 60,853 - ൽ എത്തിയതിന് ശേഷം ഒടുവിൽ 847 പോയിന്റ് ഉയർന്ന് 60,747 ൽ വ്യാപാരം അവസാനിപ്പിച്ചു.
വിശാലമായ എൻ എസ് ഇ നിഫ്റ്റി  242 പോയിന്റ് നേട്ടത്തിൽ 18,101ൽ അവസാനിക്കുന്നതിന് മുൻപ് 269 പോയിന്റ് (1.51 ശതമാനം) വരെ ഉയർന്ന് 18,129 ൽ എത്തിയിരുന്നു.

എം ആൻഡ് എം, എച്ച്‌സിഎൽ ടെക്, ടിസിഎസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, ടെക് എം, ഇൻഫോസിസ്, വിപ്രോ, റിലയൻസ്, ആക്‌സിസ് ബാങ്ക്, എച്ച്‌യുഎൽ എന്നിവ 2  മുതൽ 3.6 ശതമാനം വരെ ഉയർന്ന് ബി എസ് ഇ സൂചികയിലെ നേട്ടത്തിന് നേതൃത്വം നൽകി. നിഫ്റ്റിയിൽ എസ്ബിഐ ലൈഫ്  3 ശതമാനം നേട്ടം കരസ്ഥമാക്കിയപ്പോൾ, ടൈറ്റൻ, ബജാജ് ഫിൻസെർവ്, മാരുതി, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.

തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ ബി എസ് ഇ യിലെ 136 ഓഹരികൾ ഈ  വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. അബോട്ട് ഇന്ത്യ, ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, പിഎൻസി ഇൻഫ്രാടെക്, പവർ ഫിനാൻസ് കോർപ്പറേഷൻ തുടങ്ങിയ ഓഹരികൾ അവയിൽ ഉൾപ്പെടുന്നു.

249 ഓഹരികൾ ഇന്ന് അപ്പർ സർക്യൂട്ട് ലെവലിൽ എത്തിയപ്പോൾ 172 ഓഹരികൾ അവയുടെ താഴ്ന്ന വിലനിലവാരത്തിൽ തന്നെ വ്യാപാരം നടത്തി. നിഫ്റ്റി മിഡ്‌ക്യാപ് 100 0.70 ശതമാനവും സ്‌മോൾ ക്യാപ് 0.71 ശതമാനവും ഉയർന്നതിനാൽ മിഡ്, സ്‌മോൾ ക്യാപ് ഓഹരികൾ ശക്തമായ നോട്ടിലാണ് അവസാനമായി വ്യാപാരം നടക്കുന്നത്.

എൻഎസ്ഇയിൽ, വോഡഫോൺ ഐഡിയ, യെസ് ബാങ്ക്, സുസ്ലോൺ, ഐഡിബിഐ ബാങ്ക്, പിഎൻബി, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ടാറ്റ സ്റ്റീൽ, സൊമാറ്റോ, ജയ്പ്രകാശ് പവർ വെഞ്ചേഴ്‌സ്, ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് വോളിയത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും സജീവമായ ഓഹരികൾ.

മൂല്യത്തിന്റെ കാര്യത്തിൽ, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, റിലയൻസ്, ടിസിഎസ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ട്വിൻസ്, ടൈറ്റൻ, കെപിഐടി ടെക്നോളജീസ് എന്നിവയാണ് ഏറ്റവും സജീവമായത്.

നിഫ്റ്റിയിലെ 15 ഉപ സൂചികകളിൽ 14 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. നിഫ്റ്റി ഐടി, നിഫ്റ്റി പിഎസ്‌യു ബാങ്ക്, നിഫ്റ്റി മെറ്റൽ എന്നിവ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ച ഉപ സൂചികകളാണ്. ഇവ ഓരോന്നിനും യഥാക്രമം 2.44 ശതമാനം, 1.44 ശതമാനം, 1.33 ശതമാനം എന്നിങ്ങനെ ഉയർന്നു.

വിദേശ സ്ഥാപന നിക്ഷേപകരോ എഫ്‌ ഐ ഐ കളോ വെള്ളിയാഴ്ച 2,902.46 കോടി രൂപയുടെ ഇക്വിറ്റികൾ അറ്റ ​​അടിസ്ഥാനത്തിൽ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപകർ 1,083.17 കോടി രൂപയുടെ ഓഹരികൾ വാങ്ങിയാതായി, താൽക്കാലിക എൻഎസ്ഇ ഡാറ്റ പറയുന്നു.

ഇന്ത്യയിൽ, സുസ്ഥിരമായ എഫ്‌ഐഐ വിൽപ്പനയാണ് വലിയ ഇഴച്ചിലിന് കാരണമാകുന്നത്. ഇത് തീർച്ചയായും പരിഗണിക്കേണ്ട കണക്കുകൾ തന്നെയാണ്. ഇതും മാറിയാൽ, നിഫ്റ്റിക്ക് നേട്ടമുണ്ടാക്കാനാകുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു.

തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) ഓഹരികൾ 3 ശതമാനം ഉയർന്ന് വിപണി മൂലധനത്തിൽ (എം-ക്യാപ്) 12 ലക്ഷം കോടി രൂപയിലെത്തി. ഓഹരി വില 3.01 ശതമാനം ഉയർന്ന് 3,308.95 രൂപയിലെത്തി.

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഡിസംബർ പാദത്തിൽ (Q3FY2023) കമ്പനിയുടെ ഏകീകൃത വരുമാനം 13 ശതമാനം വർധിച്ചതിനെത്തുടർന്ന് കല്യാണ് ജ്വല്ലേഴ്‌സ് 4 ശതമാനം ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചു.

വോഡഫോൺ ഐഡിയയുടെ ഓഹരികൾ ക്ലോസ് ചെയ്യുന്നതിന് മുമ്പ് ബിഎസ്ഇയിൽ 5 ശതമാനം താഴ്ന്ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

2.5 ശതമാനം വരെ നേട്ടമുണ്ടാക്കി ഏഷ്യൻ വിപണികളിൽ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. കൊറിയയുടെ കോസ്പി സൂചിക 2.5 ശതമാനവും തായ്‌വാന്റെ പ്രധാന സൂചിക 2.2 ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ് സെങ് 1.6 ശതമാനവും ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് 0.5 ശതമാനവും ഉയർന്നു. ജപ്പാൻ വിപണികൾ ഇന്ന് അടഞ്ഞുകിടന്നു.

Comments

    Leave a Comment