പ്രയാഗ ഫൗണ്ടേഷന് അംഗീകാരം

Acknowledgment for Prayaga Foundation ഡൽഹിയിൽ നടന്ന ഏഷ്യൻ വിദ്യാഭ്യാസ ഉച്ചകോടിയിലെ അവാർഡ് 2023 ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി രാജകുമാർ രഞ്ജൻ സിംഗിൽ നിന്നും ചെയർമാൻ സന്ദീപ് കുമാർ എസ്, മാനേജിംഗ് ട്രസ്റ്റി മിഥുന കെ. സി എന്നിവർ ചേർന്ന് പുരസ്കാരം സ്വീകരിക്കുന്നു

വിദ്യാഭ്യാസരംഗത്തെ നവീകരണത്തിനും ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കുമായി വർഷംതോറും ഒരുക്കുന്ന അന്താരാഷ്ട്ര പ്ലാറ്റ്ഫോമാണ് ഏഷ്യ എഡ്യൂക്കേഷൻ സമ്മിറ്റ് ഫോർ എഡ്യൂക്കേഷൻ.

പതിമൂന്നാമത് ഏഷ്യൻ വിദ്യാഭ്യാസ ഉച്ചകോടിയിൽ കേരളത്തിലെ വളർന്നുവരുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ് പാലക്കാട് ആസ്ഥാനമായി സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന പ്രയാഗ ഫൗണ്ടേഷൻ ഫോർ എക്സലൻസിന് ലഭിച്ചു.

വിദ്യാഭ്യാസരംഗത്തെ നവീകരണത്തിനും ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കുമായി  വർഷംതോറും ഒരുക്കുന്ന അന്താരാഷ്ട്ര പ്ലാറ്റ്ഫോമാണ് ഏഷ്യ  എഡ്യൂക്കേഷൻ സമ്മിറ്റ് ഫോർ എഡ്യൂക്കേഷൻ. മുറപ്രകാരമുള്ള വിദ്യാഭ്യാസത്തിനു പുറമേ വിദ്യാർത്ഥികൾക്ക് പ്രായോഗിക നൈപുണ്ണ്യാധിഷ്ഠിത പരിശീലനങ്ങൾ നൽകിക്കൊണ്ട് തൊഴിൽ മേഖലയിലെ വൈദഗ്ദ്ധ്യമുള്ളവരുടെ കുറവ് പരിഹരിക്കാനായി പ്രയാഗ ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഈ അംഗീകാരം. 

ഡൽഹിയിൽ നടന്ന ഏഷ്യൻ വിദ്യാഭ്യാസ ഉച്ചകോടിയിലെ അവാർഡ് 2023 ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി രാജകുമാർ രഞ്ജൻ സിംഗിൽ നിന്നും ചെയർമാൻ സന്ദീപ് കുമാർ എസ്, മാനേജിംഗ് ട്രസ്റ്റി മിഥുന കെ. സി എന്നിവർ ചേർന്ന് പുരസ്കാരം സ്വീകരിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ നിഷാങ്ക് എം.പി സന്നിഹിതനായിരുന്നു. 

പ്രയാഗ ഫൗണ്ടേഷന്റെ ഇൻസ്റ്റിറ്റ്യുട്ടിൽ ബിരുദ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രായോഗിക നൈപുണ്ണ്യാധിഷ്ഠിത പരിശീലനങ്ങൾ നൽകിക്കൊണ്ട് പാടവമുള്ള തൊഴിലാളികളെ വളർത്തിയെടുക്കാനുള്ള അതുല്യമായ ശ്രമം ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ചെയർമാൻ സന്ദീപ് കുമാർ എസ് പറഞ്ഞു.

Comments

    Leave a Comment