ഫിന്‍ടെക് മേഖലയിലെ മുന്‍നിര കമ്പനിയായ ഏസ്മണി, പണമിടപാട് മേഖലയിൽ പുതിയ നേട്ടം കുറിക്കാൻ ഓഫ്‌ലൈന്‍ യുപിഐ പെയ്‌മെന്റ്, വെയറബിൾ എടിഎം കാർഡ് എന്നീ സേവനങ്ങള്‍ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങില്‍ നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ യുപിഐ മേധാവി സൗരഭ് തോമർ, ഫിനാൻസ് വകുപ്പ് സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ മുഹമ്മദ് വൈ സഫീറുള്ള ഐഎഎസ് എന്നിവർ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഓഫ്‌ലൈന്‍ യുപിഐ പെയ്‌മെന്റ്, വെയറബിൾ എടിഎം കാർഡ് എന്നീ സേവനങ്ങളുമായി ഏസ്മണി.
വിബിൻ കെ ബാബു ( NPCI ), ജിമ്മിൻ ജെ കുറിച്ചിയിൽ (CEO acemoney), നിമിഷ ജെ വടക്കൻ (Managing Director acemoney) എന്നിവർ ഏസ്മണിയുടെ പുതിയ സേവനങ്ങളുടെ ഉദ്ഘാടന വേളയിൽ.കൊച്ചി: ഫിന്‍ടെക് മേഖലയിലെ മുന്‍നിര കമ്പനിയായ ഏസ്മണി ഓഫ്‌ലൈന്‍ യുപിഐ പെയ്‌മെന്റ്, വെയറബിൾ എടിഎം കാർഡ് എന്നീ സേവനങ്ങള്‍ ആരംഭിച്ചു.
സ്മാർട്ട് ഫോണും ഇന്റർനെറ്റും ഇല്ലാതെ സാധാരണ കീപാഡ് ഫോൺ ഉപയോഗിച്ച് പണമിടപാട് നടത്താൻ സാധിക്കുന്ന സംവിധാനമാണ് ഓഫ്‌ലൈൻ യുപിഐ. എടിഎം കാർഡും മൊബൈൽ ഫോണുമില്ലാതെ മോതിരമായും കീചെയിനായും ഉപയോഗിക്കാനാവുന്ന തരത്തിൽ പണമിടപാടുകൾക്കായി രൂപപ്പെടുത്തിയിരിക്കുന്നവയാണ് വെയറബിൾ എടിഎം കാർഡ്സ്.
ഇന്ത്യയിൽ ആദ്യമായി സാധാരണ ജനങ്ങൾക്കും തെരുവ് കച്ചവടക്കാർക്കുമായി മലയാളം, തമിഴ് എന്നീ പ്രാദേശിക ഭാഷകളിൽ ഓഫ്‌ലൈൻ യുപിഐ സേവനങ്ങൾ അവതരിപ്പിക്കുന്നത് ഏസ്മണിയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാർച്ചിൽ 123 ഭിംവോയിസ് എന്ന പേരിൽ ഓഫ്‌ലൈൻ യുപിഐ സേവനങ്ങൾ അവതരിപ്പിച്ചിരുന്നു. ജനസംഖ്യയുടെ പകുതിയിലധികം ജനങ്ങളും ഡിജിറ്റൽ സാക്ഷരത നേടാത്ത ഇന്ത്യയിൽ ഓഫ്‌ലൈൻ യുപിഐ അനിവാര്യമാണെന്നും സാധാരണക്കാരെയും ഡിജിറ്റൽ പണമിടപാട് സേവനങ്ങള്‍ക്ക് പ്രാപ്തരാക്കാൻ ഈ സംവിധാനം വഴി സാധിക്കുമെന്നനും ഏസ്മണി സിഇഒ ജിമ്മിൻ ജെ കുറിച്ചിയിൽ പറഞ്ഞു. ഗ്രാമീണ മേഖലകളില്‍ പലപ്പോഴും ഇന്റര്‍നെറ്റ് സേവനത്തില്‍ തടസമുണ്ടാകുന്ന സാഹചര്യത്തിലും ഓഫ്‌ലൈന്‍ യുപിഐ വഴി ഉപഭോക്താവിന് പണമിടപാടുകൾ അനായാസമാകും. ഓഫ് ലൈൻ യു പി ഐ പേയ്മെന്റിനായി 8147763135 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
സ്മാര്‍ട്ട് ഫോണുകളുമായി കണക്ട് ചെയ്ത ആപ്ലിക്കേഷന്‍ വഴിയാണ് വെയറബിൾ എടിഎം കാർഡ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് ഇവ ഓണ്‍ അല്ലെങ്കിൽ ഓഫ് ചെയ്യാവുന്നതാണ്. ആപ്ലിക്കേഷന്‍ വഴി പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ സംവിധാനം തികച്ചും സുരക്ഷിതമാണ്. യാത്ര ചെയ്യുമ്പോഴും മറ്റും കൈയിൽ പണമോ എടിഎം കാർഡോ ഫോണോ ഇല്ലെങ്കിലും കൈയിൽ ധരിച്ചിരിക്കുന്ന മോതിരമോ വാഹനത്തിന്റെ താക്കോൽ സൂക്ഷിക്കുന്ന കീ ചെയിനോ മതിയാകും പണമിടപാട് നടത്താൻ. ഓഗസ്റ്റ് മുതൽ വെയറബിൾ എടിഎം കാർഡ് മാർക്കറ്റിൽ ലഭ്യമായിരിക്കുമെന്ന് ഏസ്മണി എംഡി നിമിഷ ജെ വടക്കൻ പറഞ്ഞു.
കൊച്ചിയിൽ നടന്ന ചടങ്ങില്‍ നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ യുപിഐ മേധാവി സൗരഭ് തോമർ, ഫിനാൻസ് വകുപ്പ് സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ മുഹമ്മദ് വൈ സഫീറുള്ള ഐഎഎസ് എന്നിവർ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിബിൻ കെ ബാബു ( NPCI ), ജിമ്മിൻ ജെ കുറിച്ചിയിൽ (CEO acemoney), നിമിഷ ജെ വടക്കൻ (Managing Director acemoney) എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.














Comments