ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കമ്പനികളെ സ്വന്തമാക്കി അദാനി പവര്‍ ലിമിറ്റഡ്.

Adani Power Ltd. acquires infrastructure development companies.

സപ്പോര്‍ട്ട് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (SPPL), എറ്റേണസ് റിയല്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് (EREPL) എന്നീ കമ്പനികളുടെ 100 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ് സ്വന്തമാക്കിയത്. 2022 ജൂണ്‍ ഏഴിന് അദാനി പവര്‍ ലിമിറ്റഡ് ഇത് സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചു.

മുംബൈ : രണ്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കമ്പനികളെ പൂർണമായും സ്വന്തമാക്കി അദാനി ഗ്രൂപ്പ്.

അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി പവര്‍ ലിമിറ്റഡ് ആണ് സപ്പോര്‍ട്ട് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (SPPL), എറ്റേണസ് റിയല്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് (EREPL) എന്നീ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ്  കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കിയത്. രണ്ട് കമ്പനികളുടെയും  100 ശതമാനം ഇക്വിറ്റി ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള എല്ലാ അനുബന്ധ നടപടികളും പൂര്‍ത്തിയായി എന്ന് അദാനി പവര്‍ ലിമിറ്റഡ്  ബിഎസ്ഇ ഫയലിംഗില്‍ വ്യക്തമാക്കി.

ഏകദേശം 609 കോടി രൂപയ്ക്കാണ് സപ്പോര്‍ട്ട് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (SPPL), എറ്റേണസ് റിയല്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് (EREPL) എന്നിവയുടെ ഓഹരികള്‍ അദാനി പവര്‍ വാങ്ങാൻ ഒരുങ്ങുന്നത്. 2022 ജൂണ്‍ ഏഴിന് അദാനി പവര്‍ ലിമിറ്റഡ് ഇത് സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചു. ഷെയര്‍-പര്‍ച്ചേസ് കരാറിന് ശേഷം ഏറ്റെടുക്കൽ നടപടികൾ ഇന്നലെയാണ് പൂർത്തിയായത്. 

280.10 കോടി രൂപ സപ്പോര്‍ട്ട് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും  329.30 കോടി രൂപ എറ്റേണസ് റിയല്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കുമാണ് അദാനി പവര്‍ ലിമിറ്റഡ് നൽകുക. രണ്ട് കമ്പനികളുടെയും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Comments

    Leave a Comment