കെ എസ് ആർ ടി സി യില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നൽകണം : ഹൈക്കോടതി.

KSRTC should be paid Rs 1 lakh each to retired employees : High Court.

വിരമിച്ചവര്‍ക്കുള്ള ആനൂകൂല്യം വിതരണം ചെയ്യുന്നതിന് കെഎസ്ആര്‍ടിസി മുന്നോട്ട് വച്ച നിര്‍ദ്ദേശം ഹൈക്കോടതി അംഗീകരിച്ചു.

കെ എസ് ആർ ടി സി യില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മാർച്ച് മാസം മുപ്പതിനുളളിൽ തന്നെ ഒരു ലക്ഷം രൂപ വീതം നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.

വിരമിച്ചവര്‍ക്കുള്ള ആനുകൂല്യം നൽകാത്തത് മനുഷ്യാവകാശ ലംഘനമെന്ന് നിരീക്ഷിച്ച കോടതി, ഈ വിഷയത്തിൽ  ഇടപെടാതെയിരിക്കാൻ ആകില്ല എന്നും വ്യക്തമാക്കി.

വിരമിച്ചവര്‍ക്കുള്ള ആനൂകൂല്യം വിതരണം ചെയ്യുന്നതിന് കെ എസ് ആർ ടി സി മുന്നോട്ട് വച്ച നിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.ഒരു ലക്ഷം രൂപ 45 ദിവസത്തിനുള്ളിൽ നൽകാമെന്നും ബാക്കിയുള്ള തുക കിട്ടുന്ന മുറക്ക് മുന്‍ഗണന അനുസരിച്ചു നൽകാം  എന്നുമുള്ള കെ എസ് ആർ ടി സി യുടെ നിര്‍ദ്ദേശമാണ് ഹൈക്കോടതി അംഗീകരിച്ചത്.

3200 കോടി രൂപയുടെ ലോൺ ഉണ്ട് എന്നും ഹർജിക്കാർക്ക് മാത്രം 50 ശതമാനം ആനുകൂല്യങ്ങൾ നൽകാൻ 8 കോടി വേണം എന്നും   കെ എസ് ആർ ടി സി അറിയിച്ചപ്പോൾ പത്തുമാസം കൊണ്ട് മുഴുവൻ പേർക്കുള്ള ആനുകൂല്യവും നൽകിക്കൂടേ എന്നായിരുന്നു കോടതിയുടെ പ്രതികരണം. വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്റെ 10 ശതമാനം മാറ്റിവെക്കണമെന്ന കോടതിയുടെ  ഉത്തരവ് ആരോട് ചോദിച്ചിട്ടാണ് നിർത്തിയതെന്ന് കോടതി ആരാഞ്ഞു.

ഏപ്രിൽ മുതൽ വീണ്ടും മാറ്റിവെക്കാമെന്ന് കെ എസ് ആർ ടി സി അറിയിച്ചപ്പോൾ മാർച്ച് മുതൽ നിർബന്ധമായും ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.തുടര്‍ന്നാണ് ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളിൽ നൽകാം എന്ന് കെ എസ് ആർ ടി സി യുടെ വാദം കോടതി അംഗീകരിച്ചത്.

മക്കളുടെ വിവാഹം, ആശുപത്രി ആവശ്യങ്ങൾ എന്നിവകൂടി പരിഗണിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ മുൻഗണന നിശ്ചയിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി മാനേജിങ് ഡയറക്ടർക്ക് പെൻഷൻ ആനുകൂല്യത്തിന് അർഹതയുളളവർ കത്ത് നൽകിയാൽ രണ്ടാഴ്ചക്കുളളിൽ തീരുമാനം എടുക്കണമെന്നും നിർദ്ദേശിച്ചു. ഏപ്രിലിൽ കെ എസ് ആർ ടി സി കോർപ്പസ് ഫണ്ട് പുനസ്ഥാപിക്കണമെന്നും, ഇതില്‍ ഫണ്ട് വന്നാൽ എത്രവയും വേഗം ബാക്കി ഉള്ളവർക്ക് പണം നൽകണമെന്നും കോടതി നിര്‍ദേശിച്ചു 

ഹർജി മാർച്ച് 31 ന് വീണ്ടും പരിഗണിക്കും.ഈ മാസം 28ന് മുൻപ് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യണമെന്ന ഉത്തരവ് മോഡിഫൈ ചെയ്താണ് ഹൈകോടതിയുടെ പുതിയ ഇടക്കാല ഉത്തരവ്.

Comments

    Leave a Comment