വൻ വളർച്ച ലക്ഷ്യമിട്ട് എയർ ഇന്ത്യ ; വിരമിച്ച പൈലറ്റുമാരെ തിരികെ വിളിച്ചു.

Air India aims for big growth; Retired pilots called back.

ക്യാബിൻ ക്രൂവിനടക്കം തങ്ങളുടെ ജീവനക്കാർക്ക് സ്വയം വിരമിക്കാനുള്ള ഓപ്ഷൻ നൽകിയിരുന്ന എയർ ഇന്ത്യ വിരമിച്ച പൈലറ്റുമാരോട് അഞ്ച് വർഷത്തെ കരാറിൽ വീണ്ടും ജോലിക്ക് ചേരാൻ ആവശ്യപ്പെട്ടു.

എയർ ഇന്ത്യ വിരമിച്ച പൈലറ്റുമാരോട് അഞ്ച് വർഷത്തെ കരാറിൽ വീണ്ടും ജോലിക്ക് ചേരാൻ ആവശ്യപ്പെട്ടു. കമ്മാന്റർമാരായി വിരമിച്ച പൈലറ്റുമാരെ തിരികെയെടുക്കാനാണ് കമ്പനിയുടെ ശ്രമം. 65 വയസുവരെ ജോലി ചെയ്യാമെന്നാണ് വിരമിച്ചവർക്ക് കമ്പനി നൽകിയിരിക്കുന്ന വാഗ്ദാനം.

ക്യാബിൻ ക്രൂവിനടക്കം തങ്ങളുടെ ജീവനക്കാർക്ക് സ്വയം വിരമിക്കാനുള്ള ഓപ്ഷൻ പ്രഖ്യാപിച്ച ശേഷമാണ് വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്ന് ഈ തീരുമാനം എന്നത് ശ്രദ്ധേയമാണ്. 300 ഓളം പുതിയ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനത്തിന് പിന്നാലെയാണ് എയർ ഇന്ത്യയുടെ ഈ നീക്കം.

എയർ ഇന്ത്യയിൽ പൈലറ്റുമാരുടെയും വിമാന ജീവനക്കാരുടെയും വിരമിക്കൽ പ്രായം 58 ആണ്. അതേസമയം മറ്റ് സ്വകാര്യ വിമാനക്കമ്പനികളിൽ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം 65 വയസാണ്. ഈ വർഷം ജനുവരി 27നാണ് ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് എയർ ഇന്ത്യയെ ഏറ്റെടുത്തത്. 

Comments

    Leave a Comment