റിലയൻസ് ഫൗണ്ടേഷനും യാകുൾട്ടും കൈകോർക്കുന്നു

Reliance Foundation and Yakult join hands together

ഏഷ്യയിലുടനീളം നടക്കുന്ന അന്താരാഷ്ട്ര ഫുടബോൾ മൽസരങ്ങളിൽ ആർ എഫ് വൈ സി - ലെ പ്രതിഭകൾക്ക് പങ്കെടുക്കാനുള്ളൊരു പ്രവേശന മാർഗ്ഗമായിരിക്കും ഈ സഹകരണം.

റിലയൻസ് ഫൗണ്ടേഷനും യാകുൾട്ട് ഡാനോൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സിൻറെ ( RFYC ) സമ്പൂർണ്ണ വികസനത്തിനായി കൈകോർക്കുന്നു. 

റിലയൻസ് ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡിൻറെ സി എസ് ആർ വിഭാഗമാണ്  റിലയൻസ് ഫൗണ്ടേഷൻ. ജപ്പാനീസ് - ഫ്രഞ്ച് സംയുക്ത സംരംഭമാണ് യാകുൾട്ട് ഡാനോൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. 

ഏഷ്യയിലുടനീളം നടക്കുന്ന അന്താരാഷ്ട്ര ഫുടബോൾ മൽസരങ്ങളിൽ ആർ എഫ് വൈ സി - ലെ പ്രതിഭകൾക്ക് പങ്കെടുക്കാനുള്ളൊരു പ്രവേശന മാർഗ്ഗമായിരിക്കും ഈ സഹകരണം. പോഷകാഹാരം ആർജ്ജവം എന്നിവയെക്കുറിച്ച് ടീം അംഗങ്ങളുടെ സമഗ്ര പുരോഗതിക്കു അറിവ് പകരുന്നതിനായി ഇൻസ്റ്റിറ്റ്യുട്ടിലെ കോച്ചിംഗ്, പെർഫോമൻസ് ഡിപ്പാർട്ടുമെൻറുകളുമായി യാകൂൾട്ട് സഹകരിച്ചു പ്രവർത്തിക്കും. 
ഏഷ്യൻ രാജ്യങ്ങളിലെ വിവിധ പ്രായക്കാരായ ഫുട്‍ബോൾ കളിക്കാരുമായി ട്യുർണ്ണമെൻറുകളിൽ പങ്കെടുക്കുന്നതിനും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും ഇത് അവസരമൊരുക്കും.

2013 മുതൽ രാജ്യത്തെ 13000 ലധികം സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വനിതാളുൾപ്പടെയുള്ള 21.5 ദശലക്ഷത്തിൽപരം യുവ കായിക പ്രതിഭകളുടെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാൻ അവസരമൊരുക്കുന്നു.        

Comments

    Leave a Comment