ഡോ.അഗർവാൾസ് ഐ ഹോസ്പിറ്റൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു.

Dr. Agarwal's Eye Hospital Now in Kochi. എറണാകുളം എം.ജി റോഡിലെ ഇമ്പീരിയൽ ട്രെയ്ഡ് സെൻ്ററിൽ ആരംഭിച്ച ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിൻ്റെ ഉദ്ഘാടനം സിനിമ താരം ജയസൂര്യ നിർവ്വഹിക്കുന്നു. കേരള റീജിയണൽ ഹെഡ് ഡോ. സോണി ജോർജ് , ഹോസ്പിറ്റൽ ഗ്രൂപ്പ് സി ഇ ഒ ഡോ. അദിൽ അഗർവാൾ എന്നിവർ സമീപം.

മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൽ 100 കോടി രൂപ നിക്ഷേപിക്കും. 10 കേന്ദ്രങ്ങൾ കൂടി തുറക്കാൻ പദ്ധതിയിടുന്നു. ഉദ്‌ഘാടനത്തിൻറെ ഭാഗമായി ജനുവരി 31 വരെ രോഗികൾക്ക് കൺസൾട്ടേഷനുകൾ സൗജന്യമായിരിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ നേത്ര പരിചരണ ശൃംഖലകളിലൊന്നായ ഡോ. അഗർവാൾസ്  ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസ് കൊച്ചിയിൽ പുതിയ ടെറിറ്ററി കെയർ ഐ ഹോസ്പിറ്റൽ തുറന്നു. 

എം ജി റോഡ് മെട്രോ സ്റ്റേഷനു സമീപം ആരംഭിച്ച ആശുപത്രിയുടെ ഉദ്ഘാടനം പ്രശസ്ത സിനിമ നടനും സംവിധായകനും നിർമ്മാതാവുമായ ജയസൂര്യ നിർവഹിച്ചു . ഡോ. അഗർവാൾ ഗ്രൂപ്പ് സിഇഒ ഡോ. ആദിൽ അഗർവാൾ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ കേരള റീജിയണൽ ഹെഡ്  ഓഫ് ക്ലിനിക്കൽ സർവീസസ് ഡോ. സോണി ജോർജ്  സന്നിഹിതനായിരുന്നു. 

ഡോ. സോണി ജോർജിന്റെ നേതൃത്വത്തിലായിരിക്കും കൊച്ചി സെൻറർ പ്രവർത്തിക്കുക . ഇത് എറണാകുളം ജില്ലയിലെ ജനങ്ങളുടെ സമഗ്രമായ നേത്രചികിത്സ ആവശ്യങ്ങൾ നിറവേറ്റുകയും സമീപ  ജില്ലകളായ  കോട്ടയം, തൃശൂർ, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ സെക്കൻററി  കെയർ സെന്ററുകളിൽ നിന്നുള്ള  സൂപ്പർ സ്പെഷ്യാലിറ്റി റഫറൽ ഹബ്ബ്  കൂടിയാണിത്.  

8,000 ചതുരശ്ര അടി വിസ്‌തൃതിയുള്ള  ഈ ആശുപത്രിയിൽ തിമിരം, ഗ്ലോക്കോമ, ന്യൂറോ ഒഫ്താൽമോളജി, റെറ്റിന രോഗങ്ങൾ, ഡയബറ്റിക് റെറ്റിനോപ്പതി, കോർണിയൽ സേവനങ്ങളും പീഡിയാട്രിക് ഒഫ്താൽമോളജി  രോഗനിർണയത്തിനും ചികിത്സയ്ക്കുമുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്. മൈക്രോഇൻസിഷൻ തിമിര ശസ്ത്രക്രിയ (എംഐസിഎസ്), ഇംപ്ലാൻറബിൾ കോളമർ ലെൻസ് (ഐസിഎൽ) ശസ്ത്രക്രിയ, വിട്രിയോ റെറ്റിനൽ ശസ്ത്രക്രിയകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള സൂപ്പർ-സ്പെഷ്യാലിറ്റി നേത്ര പരിചരണ സേവനങ്ങളുടെ വിപുലമായ ശ്രേണിയും വാഗ്ദാനം ചെയ്യുന്നു. പരിചയസമ്പന്നരായ 5 ഡോക്ടർമാരും 15-ലധികം പാരാമെഡിക്കൽ സ്റ്റാഫും ഫാർമസിയും ഒപ്റ്റിക്കൽ സെൻററും ഇവിടെയുണ്ട്.

നമ്മുടെ ആരോഗ്യം, ക്ഷേമം, ഉൽപ്പാദനക്ഷമത, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവയ്ക്ക് കണ്ണുകളുടെ പ്രാധാന്യം അമിതമായി ഊന്നിപ്പറയാനാവില്ലെന്നും അതിനാൽ ആവശ്യമുള്ളപ്പോൾ പ്രൊഫഷണൽ നേത്ര പരിചരണം തേടേണ്ടതും പതിവായി നേത്ര പരിശോധന നടത്തേണ്ടതും പ്രധാനമാണെന്നും ജയസൂര്യ അഭിപ്രായപ്പെട്ടു. കണ്ണുകൾ ദാനം ചെയ്യാൻ മുന്നോട്ട് വന്ന് ഈ മനോഹരമായ ലോകം കാണാൻ ആരെയെങ്കിലും സഹായിക്കാനും അദ്ദേഹം  പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 

അടുത്ത 2-3 വർഷത്തിനുള്ളിൽ കേരളത്തിൽ 10 പുതിയ കേന്ദ്രങ്ങൾ തുറക്കാൻ ലക്ഷ്യമിടുന്നതായി ഡോ. അഗർവാൾസ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസ് സി ഇ ഒ, ഡി. ആദിൽ അഗർവാൾ അറിയിച്ചു.  നിലവിൽ  കേരളത്തിൽ തിരുവനന്തപുരത്തും കോട്ടയത്തുമാണ് ഡോ. അഗർവാൾസ്  നേത്ര ഹോസ്പിറ്റലുകളുള്ളത്. ഉടനെത്തന്നെ  കോഴിക്കോട്, തൃശൂർ, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവല്ല തുടങ്ങിയ  നഗരങ്ങളിൽ  സാന്നിധ്യം ഉണ്ടാകും. ആശുപത്രികൾക്ക് പുറമേ, ഡോ അഗർവാൾസിൻറെ 20|20 നേത്ര പരിചരണം എന്ന ബ്രാൻഡിന് കീഴിൽ ഞങ്ങളുടെ വിഷൻ സെന്ററുകൾ മെട്രോ ഇതര ഗ്രാമപ്രദേശങ്ങളിൽ സ്ഥാപിക്കാനും  പദ്ധതിയിടുന്നു, ഈ ഭാവി പദ്ധതികൾക്കായി അടുത്ത 2-3 വർഷത്തിനുള്ളിൽ 100 കോടി രൂപ നിക്ഷേപിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ മാർഗ്ഗനിർദ്ദേശ തത്വങ്ങൾക്ക് അനുസൃതമായി കൊച്ചിയിലെ പുതിയ ആശുപത്രി നിലവാരമുള്ള നേത്ര പരിചരണ സേവനങ്ങളും  അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളുമാണ് നഗരത്തിലേക്ക് കൊണ്ടുവരുന്നതെന്നു ക്ലിനിക്കൽ സർവീസസ് റീജണൽ ഹെഡ് ഡോ. സോണി ജോർജ് പറഞ്ഞു, മുൻനിര ഡോക്ടർമാരോടൊപ്പം, സൂപ്പർ സ്പെഷ്യാലിറ്റിയും എൻഡ്-ടു-എൻഡ് നേത്ര പരിചരണ സേവനങ്ങളും ഉറപ്പുനൽകുന്നു. 

ഡോ അഗർവാൾസ് ഐ ഹോസ്പിറ്റലിന് നിലവിൽ 135 ആശുപത്രികളുണ്ട്. അതിൽ 114 എണ്ണം ഇന്ത്യയിലും ബാക്കിയുള്ളവ ഘാന, കെനിയ, മൗറീഷ്യസ്, മൊസാംബിക്, മഡഗാസ്കർ, നൈജീരിയ, റുവാണ്ട, ടാൻസാനിയ, ഉഗാണ്ട, സാംബിയ എന്നിവിടങ്ങളിലുമാണ്. രാജ്യത്തെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ വളർന്നുവരുന്ന വിപണികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച്‌ വരുന്നതായും അദ്ദേഹം സൂചിപ്പിച്ചു . 

ഉദ്‌ഘാടനത്തിൻറെ ഭാഗമായി ജനുവരി 31 വരെ രോഗികൾക്ക്  കൺസൾട്ടേഷനുകൾ സൗജന്യമായിരിക്കും.

Comments

    Leave a Comment