ആകാശ എയർ : ബെംഗളൂരു-വിശാഖപട്ടണം ഫ്ലൈറ്റ് ഇന്ന് മുതൽ ആരംഭിക്കുന്നു.

Akasha Air : Bengaluru-Visakhapatnam flight service starts from today.

രാജ്യത്തെ ചെലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നായ ആകാശ എയർലൈൻ ഈ വർഷം ഓഗസ്റ്റിലാണ് ആരംഭിച്ചത്. മുംബൈ, അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി, പൂനെ, വിശാഖപട്ടണം എന്നീ എട്ട് നഗരങ്ങളിലേക്ക് കണക്റ്റ് ചെയ്തുകൊണ്ട് ആകാശ എയർ ഇപ്പോൾ ബെംഗളൂരുവിലേക്ക് പ്രതിദിന നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ സർവീസ് ചെയ്യുന്നുണ്ട്.

ന്യൂ ഡൽഹി : രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ ഡിസംബർ 10 മുതൽ ബെംഗളൂരുവിൽ നിന്ന് വിശാഖപട്ടണത്തേക്ക് സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.

രണ്ട് പ്രതിദിന ഫ്ലൈറ്റുകൾ ബെംഗളൂരു-വിശാഖപട്ടണം റൂട്ടിൽ ആകാശ എയർ  ആരംഭിക്കുമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. ആദ്യ ഫ്രീക്വൻസി ഡിസംബർ 10 മുതലും രണ്ടാമത്തെ ഫ്രീക്വൻസി ഡിസംബർ 12 മുതലും ആരംഭിക്കുമെന്ന്അറിയിച്ചിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ നാലാമത്തെ പ്രധാന നഗരമായി വികസിക്കുന്ന വിശാഖപട്ടണത്തെ ഞങ്ങളുടെ നെറ്റ്‌വർക്കിലേക്ക് ചേർക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആകാശ എയർ സഹസ്ഥാപകനും ചീഫ് കൊമേഴ്‌സ്യൽ ഓഫീസറുമായ പ്രവീൺ അയ്യർ പറഞ്ഞു.

രാജ്യത്തെ ചെലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നായ ആകാശ എയർലൈൻ ഈ വർഷം ഓഗസ്റ്റിലാണ് ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പത്താമത്തെ ലക്ഷ്യസ്ഥാനത്തേക്ക് പറന്നുയുരുവാൻ അവർക്ക് കഴിഞ്ഞത് പ്രവർത്തനമേന്മയായി കണക്കാക്കുന്നു.

ഇന്ത്യയുടെ ഐടി ഹബ്ബുകളായ പൂനെ, ബെംഗളൂരു എന്നിവിടങ്ങളിൽ നവംബർ 26-ന് രണ്ട് പ്രതിദിന ഫ്ലൈറ്റുകള്‍ ആരംഭിക്കുന്നുവെന്ന് അടുത്തിടെ ആകാശ എയർ പ്രഖ്യാപിച്ചിരുന്നു. കൂടാതെ  ബെംഗളൂരുവും അഹമ്മദാബാദും തമ്മിലുള്ള കണക്റ്റിവിറ്റി കൂടുതൽ വർധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മുംബൈ, അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി, പൂനെ, വിശാഖപട്ടണം എന്നീ എട്ട് നഗരങ്ങളിലേക്ക് കണക്റ്റ് ചെയ്തുകൊണ്ട് ആകാശ എയർ ഇപ്പോൾ ബെംഗളൂരുവിലേക്ക് പ്രതിദിന നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ സർവീസ് ചെയ്യുന്നുണ്ട്.

അഹമ്മദാബാദ്, ബംഗളൂരു, കൊച്ചി, ചെന്നൈ, മുംബൈ, ഡൽഹി, ഗുവാഹത്തി, അഗർത്തല, പൂനെ, വിശാഖപട്ടണം എന്നിങ്ങനെ പത്ത് നഗരങ്ങളിലായി മൊത്തം പതിനാല് റൂട്ടുകളിലായി ഡിസംബർ പകുതിയോടെ ആകാശ എയർ അതിന്റെ പ്രവർത്തനങ്ങൾ  വർധിപ്പിക്കുന്നു.

Comments

    Leave a Comment