സർക്കാർ ജീവനക്കാർക്കുള്ള മികച്ച നിക്ഷേപ സാധ്യതകൾ ഏതൊക്കെയാണ് ?

Best Investment Options for Government Employees

ജോലിയോടൊപ്പമുള്ള പെൻഷൻ പദ്ധതികൾക്കും പി എഫ് നിക്ഷേപങ്ങൾക്കും അപ്പുറം മികച്ച നിക്ഷേപങ്ങൾ നടത്താൻ സർക്കാർ ജീവനക്കാർക്ക് സാധിക്കുന്നതാണ്.എന്നാൽ കൂടുതൽ ഉത്തരവാദിത്വങ്ങളും കടമകളമുള്ള ജോലി കാരണം പലർക്കും നിക്ഷേപങ്ങൾക്കായി അധിക സമയം മാറ്റിവെയ്ക്കാൻ സാധിക്കുന്നില്ല.

സർക്കാർ ജോലിക്കുള്ള ആകർഷണീയ എന്ന് പറയുന്നത് മികച്ച ശമ്പളവും പെൻഷനും അടക്കമുള്ള സാമ്പത്തിക പാക്കേജുകളാണ്. ജോലിയോടൊപ്പമുള്ള പെൻഷൻ പദ്ധതികൾക്കും  പി എഫ് നിക്ഷേപങ്ങൾക്കും അപ്പുറം മികച്ച നിക്ഷേപങ്ങൾ നടത്താൻ സർക്കാർ ജീവനക്കാർക്ക് സാധിക്കുന്നതാണ്. 

എന്നാൽ കൂടുതൽ ഉത്തരവാദിത്വങ്ങളും കടമകളമുള്ള ജോലി കാരണം പലർക്കും നിക്ഷേപങ്ങൾക്കായി അധിക സമയം മാറ്റിവെയ്ക്കാൻ  സാധിക്കുന്നില്ല. ഉയർന്ന വരുമാനമുള്ള പല നിക്ഷേപങ്ങളിൽ നിന്നും ഇത്തരക്കാരെ പിന്നോട്ട് വലിക്കുന്നത് ഈ സമയക്കുറവും അതിനോട് ബന്ധപ്പെട്ട് കിടക്കുന്ന റിസ്ക് ( അപകട സാധ്യത ) എന്ന വസ്തുതയുമാണ്.

ആയതിനാൽ ഓരോരുത്തരുടെയും റിസ്കിന് അനുസരിച്ച് ലഭ്യമാകുന്ന നിക്ഷേപങ്ങൾ ഏതൊക്കെയാണെന്ന് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. റിസ്ക് അടിസ്ഥാനപ്പെടുത്ത ഏതൊക്കെ നിക്ഷേപങ്ങൾ നടത്താമെന്ന് നമുക്ക് മനസ്സിലാക്കാം

റിസ്ക് കുറഞ്ഞ നിക്ഷേപ പദ്ധതികൾ;-

ഈ വിഭാഗത്തിൽ പെടുന്നവർക്ക് നിക്ഷേപം നൽകുന്ന വരുമാനത്തേക്കാൾ ഉപരി നിക്ഷേപിക്കുന്ന മൂലധനത്തിന്റെ സുരക്ഷിതത്വം ആണ് പ്രധാനം. റിസ്ക് കുറഞ്ഞ നിക്ഷേപ പദ്ധതികൾ അഥവാ സുരക്ഷിത നിക്ഷേപങ്ങളെ പരി​ഗണിക്കുന്നവർക്ക് കുറഞ്ഞ ചാഞ്ചാട്ടമുള്ള നിക്ഷേപങ്ങൾ പരി​ഗണിക്കാണ് സാധിക്കും. 

ഈ വിഭാഗത്തിൽ പെടുന്ന നിക്ഷേപങ്ങൾ മൂലധനത്തിന്റെ സുരക്ഷിതത്വവും സുസ്ഥിരമായ വളർച്ചയും ഉറപ്പു നൽകുന്നു. ഇവയിൽ  നിന്ന് ലഭിക്കുന്ന വരുമാനം താരതമ്യേന കുറവായിരിക്കും. നാഷണൽ പെൻഷൻ സ്കീം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവ ഈ വിഭാ​ഗത്തിൽ പെടുന്ന നിക്ഷേപങ്ങൾ ആണ്.

നാഷണൽ പെൻഷൻ സ്കീം- വിരമിക്കൽ വരുമാനം ഉറപ്പാക്കുകയാണ് പൊതുവെ നാഷണൽ പെൻഷൻ സ്കീം ചെയ്യുന്നത്.

എന്നാൽ നിക്ഷേപം ഇക്വിറ്റി, കോർപ്പറേറ്റ് ബോണ്ടുകൾ അല്ലെങ്കിൽ സർക്കാർ സെക്യൂരിറ്റികൾ എന്നിവയിലേക്ക് മാറ്റാനുള്ള സൗകര്യവുമുണ്ട്. ഓരോരുത്തരുടെയും റിസ്ക് ശേഷിക്കും പ്രായത്തിനും അനുസരിച്ച് ഇക്വിറ്റി വിഹിതം മാറ്റാവുന്നതാണ്. എൻ‌ പി‌ എസി ലേക്ക് നടത്തുന്ന നിക്ഷേപങ്ങൾക്ക് 2 ലക്ഷം രൂപ വരെ നികുതി ഇളവും നൽകുന്നുണ്ട്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്- സർക്കാർ പിന്തുണയുള്ള നികുതി ബാധ്യതയില്ലാതെ നടത്താവുന്ന ഈ നിക്ഷേപത്തിന് 7.10 ശതമാനം വരെ  പലിശ ലഭിക്കുന്നതാണ്. 15 വർഷമാണ് ഈ നിക്ഷേപത്തിന്റെ കാലാവധി.

വർഷത്തിൽ 500 രൂപ മുതൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്.  നിക്ഷേപിക്കുന്ന തുകയും കാലാവധിയിൽ പിൻവലിക്കുന്ന തുകയും പലിശ രഹിതമാണ്. 

ജനറൽ പ്രൊവിഡന്റ് ഫണ്ട്- എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് തുല്യമായ ജനറൽ പ്രൊവിഡന്റ് ഫണ്ടിലും സർക്കാർ ജീവനക്കാർക്ക്  നിക്ഷേപം നടത്താവുന്നതാണ്. ജീവനക്കാരന് ഉയർന്ന പലിശ നൽകുന്ന സുരക്ഷിത നിക്ഷേപമാണിത്. ശമ്പളത്തിന്റെ നിർബന്ധമായ ഇപിഎഫ്  വിഹിത്തേക്കാൾ ഉയർന്ന തുക ജനറൽ പ്രൊവിഡന്റ് ഫണ്ടിലേക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ഇടത്തരം റിസ്കുള്ള നിക്ഷേപങ്ങൾ :- 

താരതമ്യേന മികച്ച വളർച്ചയ്ക്ക് അവസരമൊരുക്കുന്ന ഇത്തരം  നിക്ഷേപങ്ങൾ പൊതുവെ ഇടത്തരം റിസ്കുള്ളവയായിരിക്കും. 
മിതമായ അപകട സാധ്യതയ്ക്കൊപ്പം വിപണിയുടെ ചാഞ്ചാട്ടങ്ങൾ ചുരുങ്ങിയ രീതിയിൽ ഈ നിക്ഷേപങ്ങളിൽ പ്രതിഫലിക്കുന്നതാണ്.

പ്രതിമാസ വരുമാന പദ്ധതികൾ, ആർബിട്രേജ് ഫണ്ടുകൾ, ഹൈബ്രിഡ് ഡെറ്റ്-ഓറിയന്റഡ് ഫണ്ടുകൾ എന്നിവ ഇടത്തരം റിസ്കെടുക്കാൻ സാധിക്കുന്നവർക്ക് നിക്ഷേപിക്കാവുന്നതാണ്.

ഉയർന്ന അപകടസാധ്യതയുള്ള നിക്ഷേപങ്ങൾ;-

ഇത്തരം നിക്ഷേപങ്ങൾ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നതുപോലെ തന്നെ ഉയർന്ന റിസ്കുമുള്ളതാണ്. ഓഹരി വിപണി നിക്ഷേപം, മ്യൂച്വൽ ഫണ്ടുകൾ എന്നിവ ഇതിന് ഉദാഹരണമാണ്. 

ദീർഘകാലടിസ്ഥാനത്തിൽ നിക്ഷേപിക്കുന്നത് വഴി ഉയർന്ന ചാഞ്ചാട്ടം അനുഭവപ്പെടുന്ന ഇത്തരം നിക്ഷേപങ്ങളുടെ  റിസ്ക് കുറച്ചു കൊണ്ടു വരുവാനും  മികച്ച വരുമാനം ഉണ്ടാക്കുവാനും സാധിക്കുന്നതാണ്.  

മ്യൂച്വൽ ഫണ്ടുകൾ- പണപ്പെരുപ്പത്തെ മറികടക്കാൻ കുറഞ്ഞ റിസ്കിൽ നടത്താൻ സാധിക്കുന്നൊരു നിക്ഷേപമാണ് മ്യൂച്വൽ ഫണ്ട്. നേരിട്ട് ഇക്വിറ്റികളിൽ നിക്ഷേപിക്കുന്നതിനേക്കാൾ കുറഞ്ഞ റിസ്കിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. നിക്ഷേപകരുടെ പണം ഫണ്ട് മാനേജർമാർ കൈകാര്യം ചെയ്യുന്നതിനാൽ റിസ്ക് സാധ്യത കുറവാണ്. ഓരോരുത്തരുടെയും റിക്സ് പ്രൊഫലും ലഭിക്കേണ്ട ആദായവും കണക്കിലെടുത്ത് ഡെറ്റ് ഫണ്ടുകൾ, ഇക്വിറ്റി ഫണ്ടുകൾ, ബാലൻസ്ഡ് ഫണ്ടുകൾ, ഹൈബ്രിഡ് ഫണ്ടുകൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളുണ്ട്.

Comments

    Leave a Comment