ദക്ഷിണേന്ത്യയിൽ ഐഷർ വാഹനങ്ങളുടെ സാന്നിധ്യം ശക്തമാക്കും : വിനോദ് അഗർവാൾ.

Eicher Vehicles to strengthen its presence in South India: Vinod Agarwal. വോൾവോ ഐഷർ കമേഴ്‌സ്യൽ വെഹിക്കിൾസ് (V E C V) പെരുമ്പാവൂരിൽ ആരംഭിച്ച പി എസ് എൻ 3എസ് ബിസിനസ് യുണിറ്റിൻറെ ഉദ്‌ഘാടനം കമ്പനി എം ഡി യും സി ഇ ഒ യുമായ വിനോദ് അഗർവാൾ നിർവ്വഹിക്കുന്നു. രാജേഷ് കുമരൻ, രമേശ് രാജഗോപാലൻ, പി. കെ അനന്തനാരായണൻ, കൗഷിക്ക് നാരായണൻ എന്നിവർ സമീപം.

പെരുമ്പാവൂരിന് സമീപം പുല്ലുവഴിയിൽ പി എസ് എൻ ഓട്ടോമോട്ടീവ് മാർക്കറ്റിംഗ് ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഐഷർ സെയിൽസ്, സർവീസ്, സ്‌പെയേഴ്‌സ് (3 എസ്) യൂണിറ്റിൻറെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു വോൾവോ ഐഷർ കമേഴ്‌സ്യൽ വെഹിക്കിൾസ് (V E C V) എം ഡിയും സി ഇ ഒയുമായ വിനോദ് അഗർവാൾ.

ട്രക്കുകൾ  ബസുകൾ എന്നിവയുടെ വില്പനയും വിൽപനാനന്തര സേവനങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയും അത്യാധുനിക ബിസിനസ് യൂണിറ്റുകൾ ആരംഭിച്ചും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഐഷർ വാഹനങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കുമെന്ന് വോൾവോ ഐഷർ കമേഴ്‌സ്യൽ വെഹിക്കിൾസ്  (V E C V) എം ഡിയും സി ഇ ഒയുമായ വിനോദ് അഗർവാൾ അറിയിച്ചു. 

പെരുമ്പാവൂരിന് സമീപം പുല്ലുവഴിയിൽ പി എസ് എൻ ഓട്ടോമോട്ടീവ് മാർക്കറ്റിംഗ് ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഐഷർ സെയിൽസ്, സർവീസ്, സ്‌പെയേഴ്‌സ് (3 എസ്) യൂണിറ്റിൻറെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

40,000 ൽ പരം ചതുരശ്ര  അടി വിസ്‌തൃതിയുള്ള പെരുമ്പാവൂരിലെ വി ഇ സി വിയുടെ പി എസ് എൻ 3 എസ് യൂണിറ്റിൽ ആകർഷകവും അത്യാധുനികവുമായ ഡിസ്‌പ്ലെ ഏരിയ, ഒന്നിലധികം സർവ്വീസ് ബേകൾ, പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ദ്ധരുടെ സേവനം, എല്ലാവിധ സ്പെയർ പാർട്ട്സുകളുടെയും ലഭ്യത, 24 X 7 തടസമില്ലാത്ത പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ സൗകര്യങ്ങൾ  ഉപഭോക്താക്കൾക്ക് പുതിയൊരു അനുഭവമായിരിക്കും പ്രദാനം ചെയ്യുക. ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാവുന്ന എംസി റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ സെൻറർ വി ഇ സി വി യുടെ ഇന്ത്യയിലെ  ഏറ്റവും വലിയ ഡീലർഷിപ്പ് യൂണിറ്റുകളിൽ ഒന്നാണ്. 

മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് സാഹചര്യങ്ങളിൽ വിശാലമായ ഡിലർഷിപ് നെറ്റ് വർക്കിലൂടെ ഉപഭോക്താക്കൾക്ക് തടസ്സ രഹിതവും സമാനതകൾ ഇല്ലാത്തതുമായ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുക എന്നതാണ് 3 എസ് യൂണിറ്റുകളുടെ ലക്ഷ്യം. ഈ പിന്തുണയിലൂടെ വാഹന ഉടമകൾക്ക് ലാഭക്ഷമത വർദ്ധിപ്പിക്കുന്നതിനും ബിസിനസ് വിജയം ഉറപ്പാക്കുന്നതിനും സാധിക്കും. 

രാജ്യത്തിൻറെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ക്രഷർ, കല്ല് ക്വാറി, സിമൻറ്, മാർക്കറ്റ് ലോഡ് ആപ്ലിക്കേഷൻ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ഐഷർ ട്രക്കുകളുടെയും ബസ്സുകളുടെയും ആവശ്യങ്ങൾ പരിഹരിക്കുന്നതിന് വോൾവോ ഐഷർ  (വി ഇ) സംയുക്ത സംരംഭം സജ്ജമാക്കുന്ന അടുത്ത തലമുറ ഉൽപ്പന്നങ്ങളും കാര്യക്ഷമമായ സേവനങ്ങളും ഉപകരിക്കും. 4.9 മുതൽ 55 ടൺ വരെയുള്ള ജി വി ഡബ്ല്യു ട്രക്കുകളും 12 മുതൽ 72 വരെ സീറ്റുകളുള്ള ബസ്സുകളും ഉൾപ്പെടുന്ന വിശാലമായ ഉൽപ്പന്ന ശ്രേണി കമ്പനിക്കുണ്ട്. 

വാഹന വ്യവസായത്തിൽ ആദ്യമായി 100ശതമാനം ടെലിമാറ്റിക്സ് കണക്റ്റഡ് വാഹനങ്ങൾ വിപണിയിൽ അവതരിപ്പിച്ചതും ഐഷറാണ്. വിപണിയിൽ 25ശതമാനം മാർക്കറ്റ് ഷെയർ കമ്പനിക്കുണ്ട്. ഉപഭോക്താക്കൾക്ക് സമയ നഷ്ടമില്ലാതെ മികച്ച സേവനം കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാക്കുക എന്നതും ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്നും അദ്ദേഹം അറിയിച്ചു.

വി ഇ സിവി സീനിയർ വൈസ് പ്രസിഡൻറ് രമേശ് രാജഗോപാലൻ, ജനറൽ മാനേജർ രാജേഷ് കുമരൻ, റീജിയണൽ മാനേജർ ഹെൻട്രിക് തോമസ്, പി എസ് എൻ ഗ്രൂപ്പ് ചെയർമാൻ പി.കെ അനന്തനാരായണൻ, എം.ഡി കൗഷിക്നാരായണൻ എന്നിവർ ഉദ്ഘാടനം ചടങ്ങിൽ സന്നിഹിതരായിരുന്നു.

Comments

    Leave a Comment