സംസ്ഥാനത്ത് പച്ചമുട്ട ചേര്‍ത്ത മയൊണൈസിന് നിരോധനം : ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

Ban on mayonnaise with raw eggs in the state: Health Minister Veena George.

പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തുകയും സ്റ്റിക്കര്‍ വേണമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ കർശന നടപടികളുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും നിർബന്ധമായും വേണമെന്നു പറഞ്ഞ മന്ത്രി പച്ച മുട്ട ചേര്‍ത്ത മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചുവെന്നും പ്രസ്താവിച്ചു. പച്ച മുട്ടക്കു പകരം പാസ്റ്റണേസ് മുട്ട ഉപയോഗിക്കാൻ അനുമതിയുണ്ട്. വെജിറ്റബിൾ മയൊണൈസും ഉപയോഗിക്കാം. 

തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകുന്നത് കർശനമായ മാനദണ്ഡങ്ങളോടെയാണെന്ന് ഉറപ്പാക്കും. സംസ്ഥാന തലത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. രഹസ്യ സ്വഭാവത്തിലായിരിക്കും ഫോഴ്സിന്റെ പ്രവർത്തനം. അതതു സ്ഥലങ്ങളിലെ ഭക്ഷ്യ സുരക്ഷാ ഓഫിസറും ഈ സ്ക്വാഡിനൊപ്പം ഉണ്ടാകും. 

ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണമെന്നും ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ ഉണ്ടാകണം എന്നും മന്ത്രി പറഞ്ഞു. പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തുകയും സ്റ്റിക്കര്‍ വേണമെന്നും മന്ത്രി പറഞ്ഞു.

ഓഡിറ്റോറിയങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസന്‍സുള്ള സ്ഥാപനങ്ങൾ മാത്രമായിരിക്കും. ഓഡിറ്റോറിയങ്ങളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണമേന്മ കൃത്യമായ ഇടവേളകളിൽ പരിശോധിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ എൻഫോഴ്സ്മെന്റ് നടപടികളും നോട്ടിസ് നൽകലും ഓൺലൈനിലൂടെ രേഖപ്പെടുത്തും.

ഹോട്ടലുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി വൃത്തിയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് ‘ഹൈജീന്‍ റേറ്റിങ്’ ആപ്പ് പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഹോട്ടലുകളുടെ ശുചിത്വം ആപ്പിലൂടെ ജനങ്ങൾക്ക് റേറ്റിങിനു വിധേയമാക്കാൻ കഴിയും. നല്ല സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആപ്പിലൂടെ കഴിയുമെന്ന് ആരോഗ്യമന്ത്രി പറ‍ഞ്ഞു.

ഭക്ഷ്യസുരക്ഷയുടെ പരിശോധനയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഹോട്ടലുകളുടെ പിന്തുണ തേടുകയും ചെയ്തു. 

Comments

    Leave a Comment