ബോളിവുഡിന് തിരിച്ചുവരവ് : അജയ് ദേവ്​ഗൺ ചിത്രം 'ദൃശ്യം 2' 200 കോടിയിലേക്ക്...

Bollywood comeback: Ajay Devgn film 'Drisham 2' crosses 170 crore...

തുടർ പരാജയങ്ങൾക്ക് ഒടുവിൽ ബോളിവുഡിന് തിരിച്ചുവരവിന് വഴിയൊരുക്കിയ സിനിമയായിട്ടാണ് 'ദൃശ്യം 2' വിനെ എല്ലാവരും കാണുന്നത്.

അജയ് ദേവ്​ഗൺ നായകനായി എത്തിയ ചിത്രം 'ദൃശ്യം 2' റിലീസ് ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടുന്നത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് മോഹൻലാൽ - ജിത്തു ജോസഫ് ചിത്രം ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് നവംബർ 18നാണ് റിലീസ് ചെയ്തത്.

തുടർ പരാജയങ്ങൾക്ക് ഒടുവിൽ ബോളിവുഡിന് തിരിച്ചുവരവിന് വഴിയൊരുക്കിയ സിനിമയായിട്ടാണ് 'ദൃശ്യം 2' വിനെ എല്ലാവരും കാണുന്നത്. മൂന്നാം വാരത്തിൽ എത്തുമ്പോൾ ചിത്രം 200 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.  പുറത്തിറങ്ങി പതിനാറാം ​ദിവസം ഇന്ത്യയിൽ നിന്നുമാത്രം 176.38 കോടിയാണ് ദൃശ്യം 2 നേടിയിരിക്കുന്നത്.

ബോളിവുഡിന്‍റെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാവും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തുന്നത്. വെള്ളിയാഴ്ച 4.45 കോടിയും ശനിയാഴ്ച 8.45 കോടിയും ചിത്രം നേടിയിരുന്നുവെന്ന് ട്വീറ്റ് ചെയ്ത ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ഈ ആഴ്ചയ്ക്ക് ഉള്ളിൽ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടുമെന്നും കണക്കുകൂട്ടുന്നു.

അഭിഷേക് പഥക് സംവിധാനം നിർവഹിച്ച് പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിൽ  ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ അജയ് ദേവ്‍ഗണ്‍, ശ്രിയ ശരൺ തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Comments

    Leave a Comment