ഓപ്പോ റെനോ 8 : സ്മാർട്ട്ഫോണുകളിലെ ഓൾറൗണ്ടർ

Oppo Reno 8: The all-rounder in smartphones

ഫ്ലാഗ്ഷിപ് ക്യാമറ, 11 മിനിറ്റിൽ 50% ഫോൺ ചാർജ് ആകുന്ന സാങ്കേതികവിദ്യ, ഡിസൈൻ, ഗെയിമിങ് എകക്സ്പീരിയൻസ്....പോർട്രെയ്റ്റ് എക്സ്പേർട്ട് (The Portrait Expert) എന്ന് ഓപ്പോ വിശേഷിപ്പിക്കുന്ന റെനോ8 ശരിക്കും സ്മാർട്ട്ഫോണുകളിലെ ഓൾറൗണ്ടർ തന്നെയാണെന്ന് പറയാം. ഫോൺ തണുപ്പിക്കാനുള്ള Super-conductive VC Liquid Cooling സംവിധാനം പുതുമയാണ്.

കാഴ്ച്ചയിലും പ്രകടനത്തിലും മികവ് പുലർത്തുന്ന ഓപ്പോ റെനോ സീരിസിലെ ഏറ്റവും പുതിയ ഫോൺ ആയ ഓപ്പോ റെനോ8 (OPPO Reno8) സ്മാർട്ട്ഫോൺ ജൂലൈ 25 മുതൽ വിപണിയിൽ ലഭ്യമാകും. ഫ്ലിപ്കാർട്ട്, ഓപ്പോ സ്റ്റോർ എന്നി പ്ലാറ്റ്ഫോമുകളിലും കൂടാതെ മറ്റു റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലും ഈ ഫോൺ ലഭ്യമായിരിക്കും.

പോർട്രെയ്റ്റ് എക്സ്പേർട്ട് (The Portrait Expert) എന്ന് ഓപ്പോ വിശേഷിപ്പിക്കുന്ന റെനോ8 സ്മാർട്ട്ഫോണിനെ കഴിഞ്ഞ എഡിഷനിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഫ്ലാഗ്ഷിപ് ക്യാമറയാണ്. സോണി ഐ.എം.എക്സ് 766-ൽ പ്രവർത്തിക്കുന്ന സെൻസർ (Sony IMX766 Sensor) ഉള്ള   50MP  പ്രധാന ക്യാമറയും Sony IMX709 RGBW സെൻസറിൽ പ്രവർത്തിക്കുന്ന 32MP  മുൻ ക്യാമറയും ആൺ പ്രധാന സവിശേഷത. സാധാരണ RGGB സെൻസറുകളെക്കാൾ 60 ശതമാനം അധികം വെളിച്ചവും 35 ശതമാനം നോയ്സ് റിഡക്ഷനും സെൻസർ സോണി(Sony)യിൽ അധിഷ്ഠിതമാണ്. 

ഈ ഫോണിന് വേണ്ടി പ്രത്യേകം കസ്റ്റമൈസ് ചെയ്തതാണ് ഈ ക്യാമറ സംവിധാനം. പോർട്രെയ്റ്റ് ഫോട്ടോകളും വീഡിയോകളും കൂടുതൽ മിഴിവോടെ പകർത്താൻ ഈ രണ്ട് സെൻസറുകൾ യൂഫഫോക്താക്കളെ  സഹായിക്കും. കൂടാതെ രാത്രി എടുക്കുന്ന ഫോട്ടോകളിൽ തെളിച്ചവും (brightness) നിഴലുകളും കൃത്യമായി ബാലൻസ് ചെയ്യാൻ സഹായിക്കുന്ന Video Dynamic Range എന്ന സാങ്കേതികവിദ്യയായ DOL-HDR ടെക്നോളജി     ഓപ്പോ ഈ സെൻസറുകളിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

Ultra Night Video എന്ന ഫീച്ചർ കുറഞ്ഞ വെളിച്ചം (low light) മാത്രമുള്ള സാഹചര്യങ്ങളിൽ സെൻസറുകൾ ആംബിയന്റ് ലൈറ്റിന് അവുസരിച്ച് കൂടുതൽ മിഴിവുള്ള ഫോട്ടോകൾ എടുക്കുകയാണ് ചെയ്യുന്നത്. ഫോട്ടോകളുടെ ക്വാളിറ്റി, കളർ, മനുഷ്യരാണ് സബജക്റ്റ് എങ്കിൽ മുഖത്തിന്റെ ആകൃതി... എന്നിങ്ങനെ ഷാർപ് ആയ ഫോട്ടോകൾ എടുക്കാം. ഈ ഫീച്ചർ ക്യാമറയ്ക്കൊപ്പം തന്നെയുള്ളതായതിനാൽ  പ്രത്യേകം ഓൺ ചെയ്യേണ്ട ആവശ്യമില്ല.

Ultra HDR എന്ന വീഡിയോകൾക്ക് വേണ്ടിയുള്ള  സങ്കേതികവിദ്യ, ഷൂട്ട് ചെയ്യുന്ന സാഹചര്യത്തിൽ വസ്തുക്കളുടെ തിളക്കം വളരെ വ്യത്യാസപ്പെടുകയാണെങ്കിൽ ഈ ഫീച്ചർ ഉപയോഗിച്ച്‌  യഥാർഥ നിറങ്ങളും ഡീറ്റെയ്ലുകളും നഷ്ടമാകാതെ പോർട്രെയ്റ്റ് വീഡിയോകൾ മനോഹരമാക്കാൻ കഴിയും. കൂടാതെ പകളിൽ എടുക്കുന്ന  ഫോട്ടോകളിലെ കറുത്ത നിഴലുകൾ പോലെയുള്ള ഭാഗങ്ങൾ മായ്ക്കുവാനും സാധിക്കും.

 AI Portrait Retouching ഫീച്ചർ രാത്രികളിൽ വളരെ ക്ലാരിറ്റിയുള്ള ഫോട്ടോകൾ എടുക്കാൻ സഹായിക്കും. മുഖത്തിന്റെ പ്രത്യേകതകൾ തിരിച്ചറിയുന്നതിനായി 193 പോയിന്റുകൾ ഉൾപ്പെടുന്ന ഈ ടെക്നോളജി ഓരോ ഫോട്ടോയും തെരഞ്ഞെടുത്ത് റീ ടച്ചിങ് നടത്താൻ സഹായിക്കും. പോർട്രെയറ്റ് മോഡ് ഉപയോഗിച്ച് ഷൂട്ട് ചെയ്യുമ്പോൾ അപ്പെർചറിൽ 22 ലെവലുകൾ വരെ പരീക്ഷിക്കാം. ക്യാമറയ്ക്ക് മുന്നിലെത്തുന്നവരെ സവിശേഷമായി വേർതിരിക്കുന്ന bokeh light spots പോലെയുള്ള സംവിധാനങ്ങളുടെ വ്യാപ്തിവരെ നിങ്ങൾക്ക് നിയന്ത്രിക്കാനാകും. മറ്റൊരു ഫീച്ചറായ Hyperlapse ക്യാമറയുടെ ചലനം തടസ്സപ്പെടുത്താതെ ടൈം ലാപ്സ് വീഡിയോകൾ ഉണ്ടാക്കാൻ സഹായിക്കും. ഇനി നിങ്ങൾക്ക് സിനിമ പോലെ ഒരു വീഡിയോ അനുഭവം വേനാമെങ്കിൽ 960fps AI Slow-motion വിദ്യ ഉപയോഗിച്ചാൽ മതി. 

വെറും 11 മിനിറ്റ് കൊണ്ട് 4500 mAh ബാറ്ററി 50% ചാർജിൽ എത്താൻ സഹായിക്കുന്ന ഫ്ലാഷ് ചാർജ് എന്ന അതിവേഗ ചാർജിങ് സംവിധാനം റെനോ8-ന് നൽകുന്നത് 80W SUPERVOOC ബാറ്ററിയാണ്. 28 മിനിറ്റിൽ ഫോൺ മുഴുവനായും ചാർജ് ആകും.. നാല് വർഷം പീക് പെർഫോമൻസ് നൽകുന്ന Battery Health Engine സാങ്കേതികവിദ്യയുള്ള  ഈ ബാറ്ററിക്ക്  1,600 ചാർജിങ്ങുകൾക്ക്  ശക്തിയുണ്ട്.

MediaTek Dimensity 1300 ചിപ്സെറ്റിൽ നിർമിച്ചിരിക്കുന്ന ഈ ഫോണിൽ 8GB RAM, 128GB ROM എന്നി സവിശേഷതകൾ ഉണ്ട്. സി.പി.യു പെർഫോമൻസിൽ 40% വർധനയും മൊത്തം പവർ എഫിഷ്യൻസിൽ 20% വർധനയുമാണ് പുതിയ പ്രോസസർ സാധ്യമാക്കിയത്.  റീഫ്രഷ് റേറ്റ് (refresh rate) 90HZ ആണ്. ഫോൺ തണുപ്പിക്കാനുള്ള Super-conductive VC Liquid Cooling സംവിധാനം പുതുമയാണ്. കൂളിങ് ഏരിയ 16.8% ആയി ഉയർത്തിയതുവഴി മുൻപത്തെക്കാൾ 1.5 ഇരട്ടി വേഗതയിൽ ഫോൺ തണുക്കും എന്ന് ഓപ്പോ പറയുന്നു.

പൊടിശല്യം പരമാവധി കുറയ്ക്കുന്ന Streamlined Unibody Design ആയ ഫോണിന് 7.67mm കനവും (thickness) 179 ഗ്രാം ഭാരവുമാണുള്ളത്. വിന്റേജ് ക്യാമറകളെ അനുസ്മരിപ്പിക്കുന്ന ബൈനോകുലർ ക്യാമറ മോഡ്യൂൾ (Binocular Camera module), റിങ് ഫ്ലാഷ് (Ring flash) എന്നിവ മറ്റ് പ്രത്യേകതകളാണ്. ഫിംഗർപ്രിന്റ് പ്രതിരോധിക്കുന്ന (fingerprint-resistant) ഗ്രേഡിയന്റ് വിഷ്വൽ എഫക്റ്റ് നൽകുന്ന ഓപ്പോയുടെ സ്ഥിരം പാനലാണ് ബാക്ക് കവറുകൾ. 6.4-inch AMOLED display ഉള്ള ഫോണിന്റെ വലിപ്പവുമായി താരതമ്യം ചെയ്താൽ (screen-to-body ratio) 90.8% സ്ക്രീൻ പ്രതലമാണ്.

വ്യക്തിഗതമായ ചോയ്സുകളെ പിന്തുണയ്ക്കുന്ന ColorOS 12.1 ഓപ്പറേറ്റിങ് സിസ്റ്റം, യൂട്യൂബ് വീഡിയോകളും ഫോണിന്റെ മറ്റുള്ള ഫീച്ചറുകളും കൈകൾ കൊണ്ടുള്ള ആംഗ്യം ഉപയോഗിച്ച് നിയന്ത്രിക്കുന്ന Air Gestures എന്നിവ  റെനോ8-ന്റെ വലിയ പ്രത്യേകതകളാണ്. സ്ക്രോളിങ്, ഫോൺകോൾ ആൻസറിങ്, മ്യൂട്ടിങ് ഇതെല്ലാം ഈ ഫീച്ചറിലൂടെ സാധിക്കും. ഫോണിനെ ഒന്നിലധികം ഡിവൈസുകളുമായ കണക്റ്റ് ചെയ്യാൻ സഹായിക്കുന്ന Multi-screen Connect ആണ് മറ്റൊരു പ്രധാന ഫീച്ചർ. സുരക്ഷയ്ക്ക് Recent Task Protection ഉള്ള ഫോൺ ഓഫ് ആക്കാൻ പാസ് വേർഡ് നിർബന്ധമാണ്. 

നോട്ടിഫിക്കേഷനുകൾ നിങ്ങളുടെ ഫോണിലേക്ക് ഒളിഞ്ഞുനോക്കുന്നവരിൽ നിന്നും മറച്ചുപിടിക്കാനുള്ള സംവിധാനമുണ്ട്. പേഴ്സണലൈസ് അനുഭവം ഇഷ്ടമുള്ളവർക്ക് Omoji ഉപയോഗിച്ച്‌ ഡിജിറ്റൽ അവതാറുകൾ സൃഷ്ടിക്കാൻ കഴിയും. 200 ഡെക്കറേറ്റീവ് എലമെന്റുകളുണ്ട് ഇപ്പോൾ ഒമോജിയിൽ. 20 പുതിയ കോളറുകൾ, തൊപ്പികൾ, മുഖഭാവങ്ങൾ എല്ലാം ഓപ്പോ പുതുതായി ചേർത്തിട്ടുണ്ട്.

പുതിയ ക്യാമറ ടെക്നോളജി വരുമ്പോഴും ഓപ്പോയുടെ ഡിസൈൻ അതേപടി ഫോൺ നിലനിറുത്തുന്നു.11 മിനിറ്റിൽ 50% ഫോൺ ചാർജ് ആകുന്ന മറ്റാർക്കും അവകാശപ്പെടാനില്ലാത്ത സാങ്കേതികവിദ്യ, അതിവേഗ പ്രോസസർ, എന്നിങ്ങനെ എല്ലാ വശങ്ങളിലും കാര്യമായ മാറ്റങ്ങളുമായി വരുന്ന റെനോ 8 സ്മാർട്ഫോൺ  30,000 രൂപയ്ക്ക് താഴെ ഷിമ്മർ ഗോൾഡ് (Shimmer Gold), ഷിമ്മർ ബ്ലാക്ക് (Shimmer Black) എന്നീ നിറങ്ങളിൽ ലഭ്യമാക്കുന്നു.

ഇതെല്ലാം കാരണമാണ് റെനോ 8 നെ സ്മാർട്ഫോണുകളിലെ ഓൾറൗണ്ടർ എന്ന് വിശേഷിപ്പിക്കുന്നത്. 

Comments

    Leave a Comment