എഴുപത്തിയഞ്ചാം കാൻ ചലച്ചിത്രമേള ; ആദ്യ പ്രദര്‍ശനവുമായി 'റോക്കട്രി : ദ നമ്പി ഇഫക്റ്റ്സ്'

75th Cannes Film Festival; 'Rocketry: The Numbi Effects' premieres source:cinelix

ലോകമെമ്പാടുമുള്ള സിനിമാപ്രവർത്തകരുടെ പ്രിയ അവതരണവേദിയായ കാൻ ചലച്ചിത്രമേളയിൽ ഹോളിവുഡ് താരം ടോം ക്രൂസ് ആണ് പ്രധാന ആകർഷണം. 'ടോപ് ഗൺ മാവെറിക്കിന്റെോ' ആണ് ആദ്യപ്രദർശനം. ജൂറിയായി ദീപിക പദുക്കോണുമുണ്ട്. ഇന്ത്യയാണ് Marché du Film2022ലെ കൺട്രി ഓഫ് ഓണർ

എഴുപത്തിയഞ്ചാമത് കാൻ ഫിലിം ഫെസ്റ്റിവൽ 2022 മെയ് 17 മുതൽ 28 വരെയാണ്. ഇക്കുറി ഹോളിവുഡിന്റൊ ഏറ്റവും ജനപ്രിയമുള്ള താരങ്ങളിലൊരാളായ ടോം ക്രൂസ് ആണ് മേളയുടെ മുഖമാവുന്നത്. അദ്ദേഹത്തിന്റെ  ചിത്രം ടോപ്പ് ഗൺ: മാവെറിക്ക് ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യും. 98ൽ പുറത്തിറങ്ങിയ 'ദ ട്രൂമാൻ ഷോ'ക്കുള്ള ആദരമാണ് മേളയുടെ പോസ്റ്റർ.

Marché du Film2022ലെ കൺട്രി ഓഫ് ഓണർ ഇന്ത്യയാണ്. ഇത്തരത്തിലുള്ള  അംഗീകാരം കിട്ടുന്ന ആദ്യരാജ്യവും ഇന്ത്യയാണ്. ബെർലിൻ, വെനീസ് ചലച്ചിത്രമേളകൾക്കൊപ്പം യൂറോപ്യൻ ചലച്ചിത്രലോകത്തെ തലപ്പൊക്കമുള്ള മേളയായ കാൻ ഫിലിം ഫെസ്റ്റിവൽ ലോകമെമ്പാടുമുള്ള സിനിമാപ്രവർത്തകരുടെ പ്രിയ അവതരണവേദിയാണ്. പുതിയ സിനിമകൾക്ക് വിതരണക്കാരെയും പുതിയ ആശയങ്ങൾക്ക് നിർമാതാക്കളെയും കണ്ടെത്താനുള്ള അവസരമായാണ് കാൻ നഗരത്തിലെ മേള വിലയിരുത്തപ്പെടുന്നത്.

നിരവധി രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ മത്സരിക്കുന്ന 10 ദിവസത്തെ ഈ മേളയിലെ ജൂറി പ്രസിഡന്റ് ഫ്രഞ്ച് നടനും ചലച്ചിത്രകാരനുമായ വിൻസെന്റ്  ലിൻഡൻ ആണ്. ഇറാനിയൻ സംവിധായകൻ അഷ്‍ഗർ ഫർഹാദിയാണ് ജൂറിയിലെ പ്രമുഖൻ. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‍കർ രണ്ട് വട്ടവും കാൻ മേളയിൽ രണ്ട് വട്ടം പുരസ്‍കാരസമ്മാനിതനായ വ്യക്തിയാണ് അഷ്‍ഗർ ഫർഹാദി. ജൂറി അംഗമായി ഇന്ത്യൻ ബോളിവുഡ് താരം ദീപിക പദുക്കോണുമുണ്ട്. കൂടാതെ സ്വീഡൻ, അമേരിക്ക, നോർവെ, ഇറ്റലി, ഇംഗ്ലണ്ട് സിനിമാമേഖലകളുടെ പ്രതിനിധികൾ കൂടി ഉൾപെടുന്നതാണ് ജൂറി.

മത്സരവിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് ചിത്രങ്ങളൊന്നുമില്ലെങ്കിലും സ്പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിൽ റൈസ് ഫിലിംസിന്റെ  ബാനറിൽ സെന്നും അമൻ മന്നും ടെഡ്ഡി ലെയ്‍ഫറും ചേർന്നാണ് നിർമാണം നിർവഹിച്ച്, ഷൗനക് സെൻ സംവിധാനം ചെയ്‍ത 'ഓള്‍ ദാറ്റ് ബ്രെത്‍സ്' എന്ന ഹിന്ദി ഡോക്യുമെന്റൻറി ഇടംനേടിയിട്ടുണ്ട്. ഇക്കൊല്ലത്തെ സൺഡാൻസ് ചലച്ചിത്രമേളയിൽ സിനിമാ- ഡോക്യുമെന്ററി മത്സരവിഭാഗത്തിൽ ഗ്രാൻഡ് ജൂറി പ്രൈസ് നേടിയ ഈ ചിത്രം സഹോദരങ്ങളായ മൊഹമ്മദ് സൗദിലൂടെയും സദീം ഷെഹ്സാദിലൂടെയും സാഹോദര്യത്തിന്റെ്യും ജീവിതത്തിന്റെയും ലക്ഷ്യങ്ങളെ പറ്റിയാണ് പറയുന്നത്.

ഇന്ത്യയുടെ ഇതിഹാസ ചലച്ചിത്രകാരൻ സത്യജിത് റേയുടെ, സുനിൽ ഗംഗോപാധ്യായയുടെ നോവൽ ആസ്‍പദമാക്കിയുള്ള കൽക്കട്ട സിനിമാത്രയത്തിലെ ആദ്യത്തേതായ 1970ൽ പുറത്തിറങ്ങിയ  'പ്രതിധ്വന്തി'യുടെ (PRATIDWANDI) പരിഷ്കരിച്ചെടുത്ത പതിപ്പ് ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. റേക്ക് സംവിധാനമികവിനുള്ള ദേശീയ പുരസ്‍കാരം നേടിക്കൊടുത്ത സിനിമയാണ് പ്രതിധ്വന്തി. 1978ൽ പുറത്തിറങ്ങിയ മലയാളസിനിമയായ ജി അരവിന്ദന്റെ "തമ്പിന്റെ" ഡിജിറ്റലി പരിഷ്‍കരിച്ചെടുത്ത പതിപ്പും ഇതേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. ജി അരവിന്ദന് സംവിധാനമികവിനുള്ള ദേശീയ പുരസ്‍കാരം നേടിക്കൊടുത്ത സിനിമയാണ് തമ്പ്.

കൂടാതെ ആർ മാധവൻ തന്നെ സംവിധാനം ചെയ്‌ത്‌ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന   'റോക്കട്രി : ദ നമ്പി ഇഫക്റ്റ്സിന്റെ' (ROCKETRY: THE NAMBI EFFECT) ആദ്യ പ്രദര്‍ശനവും, ജയരാജ് സംവിധാനം ചെയ്യുന്ന 'നിറയെ തത്തകളുള്ള മരം' (TREE FULL OF PARROTS), അചൽ മിശ്രയുടെ 'ധ്വുയ്ൻ' (DHUIN), ബിശ്വജിത് ബോറയുടെ 'ബൂംബ റൈഡ്' (BOOMBA RIDE), ശങ്ക‍‍ർ ശ്രീകുമാറിന്റെ 'ആല്‍ഫ ബീറ്റ ഗാമ' (ALPHA BETA GAMMA), നിഖിൽ മഹാജന്റെ 'ഗോദാവരി' എന്നിവയും കാനില്‍ ഇന്ത്യൻ പ്രാതിനിധ്യമാകും. 

കാനിൽ ദീപികയെ കൂടാതെ നവാസുദ്ദീൻ സിദ്ദിഖി, എ ആർ റഹ്മാ ൻ, തമന്ന ഭാട്ടിയ, ഹിന ഖാൻ, പൂജ ഹെഗ്ഡേ, നയൻതാര, ഗ്രാമി ജേതാവ് റിക്കി കേജ്, പ്രസൂൺ ജോഷി, ശേഖർ കപൂർ എന്നിവരെല്ലാം എത്തുന്നുണ്ട്. ഇക്കുറി ഇതാദ്യമായി മേളയുടെ റെഡ് കാർപറ്റിൽ ടെലിവിഷൻ അഭിനേത്രിയായ ഹെല്ലി ഷായുടെ  അരങ്ങേറ്റമുണ്ടാകും.

Comments

    Leave a Comment