സിനിമ ആസ്വാദനം ഒരു സ്വകാര്യ ദൃശ്യാനുഭവമായി മാറിക്കൊണ്ടിരിക്കുന്നു. : മന്ത്രി പി. രാജീവ്

Cinema enjoyment is becoming a personal viewing experience. : Minister P. Rajiv സിനിമ മേഖലയെ പ്രൊഫഷണലാക്കാൻ ആരംഭിച്ച " ഫിലിം ആസ് എ പ്രൊഫഷൻ " പ്രോജക്റ്റിൻറെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവ്വഹിക്കുന്നു. എം. രഞ്ജിത്ത്, ബീന ഉണ്ണികൃഷ്ണൻ, ഡോ. മോഹൻ തോമസ്, ജെയിൻ ജോസഫ്, സിബി മലയിൽ, വയലേറ്റ ബുൾച്ച്, ലിയോ തദേവൂസ് എന്നീവർ സമീപം.

സിനിമ മേഖലയെ വൈശിഷ്ട്യമുള്ള വ്യവസായവും സുരക്ഷിതമായൊരു തൊഴിലിടവുമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന " സിനിമ ആസ് എ പ്രൊഫഷൻ " എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി പി. രാജീവ്.

കാലം മാറിയതോടെ സിനിമ കാണുന്നത് ഒരു സ്വകാര്യ ദൃശ്യാനുഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. 

സിനിമ മേഖലയെ വൈശിഷ്ട്യമുള്ള വ്യവസായവും സുരക്ഷിതമായൊരു തൊഴിലിടവുമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന " സിനിമ ആസ് എ പ്രൊഫഷൻ " എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പണ്ടുകാലത്ത് തീയേറ്ററുകളിൽ പോയി സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ കാണികൾക്ക് ഒരു മാസ് ദൃശ്യാനുഭവം ലഭിച്ചിരുന്നു. എന്നാൽ ടെക്നോളജിയുടെ വളർച്ചയും കോവിഡും സിനിമ രംഗത്തും വൻ മാറ്റങ്ങൾക്കു കാരണമായി. ഓരോ വ്യക്തിയുടേയും സ്വകാര്യയിടമായിരുന്നു അവരുടെ വീടുകൾ. കാലം വരുത്തിയ മാറ്റങ്ങൾ വീടുകളെ തീയേറ്ററും ക്ലാസ് റൂമും ഓഫീസും തുടങ്ങിയവയുള്ള പൊതു സ്ഥലങ്ങൾ പോലെയായി മാറി. 

സാങ്കേതിക വിദ്യയിലുണ്ടായ മാറ്റങ്ങളാണ് സിനിമയുടെ വളർച്ചയ്ക്കു അടിസ്ഥാന കാരണം. ബിഗ് ബജറ്റിൻറെ പിൻബലമില്ലെങ്കിലും നല്ല ഉള്ളടക്കങ്ങൾ ഉള്ളതിനാൽ മലയാളികളല്ലാത്ത ധാരാളം ആളുകളും നമ്മുടെ സിനിമകൾ ഇഷ്ടപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

ലോകത്തിന് നല്ല സന്ദേശങ്ങളും അറിവുകളും നൽകാൻ സാധിക്കുന്ന ശക്തമായൊരു ഉപകരണമാണ് സിനിമയെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന സ്ലോവേനിയ മുൻ ഉപ പ്രധാനമന്ത്രി വയലേറ്റ ബുൾച്ച് അറിയിച്ചു. 

സംവിധായകൻ സിബി മലയിൽ അദ്ധ്യക്ഷനായിരുന്നു. നിയോ ഫിലിം സ്കൂൾ ചെയർമാൻ ജെയിൻ ജോസഫ്, സംവിധായകൻ ലിയോ തദേവൂസ് , കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം.രഞ്ജിത്ത്, സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ്, ദോഹ ബിർള സ്കൂൾ ഫൗണ്ടർ ചെയർമാൻ ഡോ. മോഹൻ തോമസ്, ബീന ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 

ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് ഫാപ് രൂപം നൽകിയിട്ടുണ്ട്.

Comments

    Leave a Comment