യുവാക്കളുടെ തൊഴിലില്ലായ്മ വലിയ പ്രശ്നം; അഗ്നിപഥ് പിൻവലിക്കും വരെ പോരാടും : രാഹുൽ ഗാന്ധി.

Youth unemployment is a big problem; Will fight till Agneepath is withdrawn: Rahul Gandhi

ഇഡിയെ ഭയമില്ലെന്നും യുവാക്കളുടെ തൊഴിലില്ലായ്മയാണ് വലിയ പ്രശ്നമെന്നും സൈന്യത്തിൽ ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷ തകർത്ത മോദി സർക്കാർ, റാങ്കുമില്ല, പെൻഷനുമില്ല എന്ന അവസ്ഥയാക്കിയെന്നും അഗ്നിപഥ് പിൻവലിക്കും വരെ പോരാടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യം തൊഴിലിനായി പോരാടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്രമോദി(Prime Minister Narendra Modi)  തൊഴിലുകൾ ഇല്ലാതാക്കി. യുവാക്കൾക്ക് തൊഴിൽ നൽകുന്നില്ല എന്ന് മാത്രമല്ല അവരെ തെരുവിലിറക്കിയെന്നും രാഹുൽ ഗാന്ധി (rahul gandhi) ആരോപിച്ചു. ഇന്ന് രാഹുൽഗാന്ധി എ ഐ സി സി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു, 

സൈന്യത്തിൽ ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷ തകർത്ത ഈ സർക്കാർ, റാങ്കുമില്ല, പെൻഷനുമില്ല എന്ന അവസ്ഥയാക്കി. അഗ്നിപഥ്(Agnipath) പദ്ധതിക്കെതിരെ കോൺഗ്രസ് പോരാട്ടം നടത്തുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കോൺഗ്രസ് രാജ്യത്തെ യുവാക്കൾക്ക് ഒപ്പമാണെന്നും പദ്ധതി പിൻവലിക്കും വരെ പോരാട്ടം തുടരുമെന്നും പറഞ്ഞു. 

ഇ ഡിയെ(enforcement directorate) ഭയമില്ലെന്ന് പറഞ്ഞ രാഹുൽ ഗാന്ധി,എത്ര മണിക്കൂർ ചോദ്യം ചെയ്താലും ഭയക്കില്ല എന്നും വെല്ലു വിളിച്ചു. ഇ ഡി യെ ഉപയോഗിച്ചു കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂർ ചോദ്യം ചെയ്തു. ഇനി അടുത്ത ആഴ്ചയെ ചോദ്യം ചെയ്യലുള്ളൂവെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. 

രാഹുൽ ഗാന്ധിയെ രാഷ്ട്രീയ പ്രേരിതമായാണ് ചോദ്യം ചെയ്യുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും ദില്ലിയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കയറിയതും വൻ പ്രതിഷേധത്തിന് ഇടയായിരുന്നു . ഇന്ന് എ ഐ സി സി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്ന രാഹുൽഗാന്ധി ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും ആരോപിച്ചു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്. സോണിയ ഗാന്ധിയോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിന്നുവെങ്കിലും ആരോഗ്യ പ്രശനങ്ങൾ ഉള്ളതിനാൽ സോണിയ ഹാജരാകാൻ സാധ്യതയില്ല. പകരം സമയം നീട്ടി ചോദികുനാൻ ആണ് സാധ്യത കൂടുതൽ. അതേസമയം പ്രതിഷേധം തുടരാൻ തീരുമാനിച്ച കോൺഗ്രസ് ഇന്ന് കേരളത്തിൽ നിന്നടക്കം കൂടുതൽ നേതാക്കളും എംഎൽഎമാരും ദില്ലിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുപിക്കും

Comments

    Leave a Comment