കൊച്ചി സെൻറർ സ്ക്വയർ മാളിലെ സിനിപോളിസ് മൾട്ടിപ്ലക്സ് തീയേറ്ററുകൾ വീണ്ടും തുറക്കുന്നു.

Cinepolis Multiplex Theaters at Center Square Mall Kochi Reopening.

സെൻറർ സ്ക്വയർ മാളിലെ ആറാം നിലയിൽ ഒരുക്കിയിരിക്കുന്ന രാജ്യന്തര നിലവാരത്തിലും സാങ്കേതിക സംവിധാനങ്ങളോടും കൂടിയുള്ള മൾട്ടിപ്ലക്സ് തീയേറ്ററുകൾ ലോക പ്രശസ്ത മെക്സിക്കൻ സിനിമ പ്രദർശന ഗ്രൂപ്പായ സിനിപോളിസിൻറെ മേൽനോട്ടത്തിലാണ് ഈ മാസം 30 മുതൽ പ്രദർശനം ആരംഭിക്കുന്നത്.

സംസ്ഥാനത്തെ  ഏറ്റവും വലിയ തിയേറ്റർ സമുച്ചയങ്ങളിൽ ഒന്നായ  കൊച്ചി എം.ജി റോഡിലെ സെൻറർ സ്വകയർ മാളിലെ സിനിപോളിസ് മൾട്ടിപ്ലക്സ് തീയേറ്ററുകൾ  ഒരു ഇടവേളക്കുശേഷം വീണ്ടുംതുറക്കുന്നു. 
ലോക പ്രശസ്ത മെക്സിക്കൻ സിനിമ പ്രദർശന ഗ്രൂപ്പായ സിനിപോളിസിൻറെ മേൽനോട്ടത്തിലാണ് ഈ മാസം 30 മുതൽ പ്രദർശനം ആരംഭിക്കുക.

രാജ്യന്തര നിലവാരത്തിലും സാങ്കേതിക സംവിധാനങ്ങളോടെയുമാണ്  സെൻറർ സ്ക്വയർ മാളിലെ ആറാം നിലയിൽ  മൾട്ടിപ്ലക്സ് തീയേറ്ററുകൾ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക പ്രദർശന സംവിധാനങ്ങളും 1500 ലധികം ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുള്ള പതിനൊന്നു സ്‌ക്രീനുകളടങ്ങുന്ന മാളിലെ സിനിപോളിസ് മൾട്ടിപ്ലക്സ്, സിനിമ ആസ്വാദകർക്കു പുതിയൊരു അനുഭവമായിരിക്കും. ആകെയുള്ള പതിനൊന്ന് സ്‌ക്രീനുകളിൽ മൂന്നെണ്ണം വി ഐ പി കാറ്റഗറികളിലുള്ളതാണ്. 

അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ടിക്കറ്റ് കൗണ്ടറുകൾ, ഡിസ്‌പ്ലെ സിസ്റ്റം, ഭക്ഷണ ശാലകൾ, വിശാലമായ ലോബി, വ്യത്യസ്തങ്ങളായ കിയോസ്‌ക്കുകൾ, ഇരിപ്പിടങ്ങളിൽ നിന്നുതന്നെ ലഘു ഭക്ഷണപാനീയങ്ങൾ ഓർഡർ ചെയ്യുന്നതിനും ലഭ്യമാക്കുന്നതിനുമുള്ള സൗകര്യങ്ങൾ തുടങ്ങിയവ  സജ്ജീകരിച്ചച്ചീട്ടുണ്ട്. 

വിശാലമായ കാർ പാർക്കിംഗ്, മുൻനിര ലോകോത്തര ബ്രാൻഡുകളുടെ ഷോറൂമുകൾ, മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ആസ്വദിക്കാവുന്ന വിനോദ സംവിധാനങ്ങൾ, ലോക പ്രശസ്ത ബ്രാൻഡ് ഫുഡ് കോർട്ടുകൾ അടങ്ങുന്ന ആറര ലക്ഷത്തിൽപരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള മാൾ, ബ്രിഡ്‌ജ് വേ ഗ്രൂപ്പിനു  കീഴിലെ പീവീസ് പ്രോജക്‌ട്‌ പ്രൈ. ലിമിറ്റഡിൻറെ ഉടമസ്ഥതയിലുള്ളതാണ്. 

നഗരത്തിൻറെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സെൻറർ സ്ക്വയർ മാൾ കൊച്ചിക്കാർക്കും മറ്റ് പ്രദേശങ്ങളിൽനിന്നു കേരളത്തിൻറെ വാണിജ്യ തലസ്ഥാനത്തെത്തുന്ന ഉപഭോക്താക്കൾക്ക്  ഷോപ്പിംഗ്, വിനോദം, ഭക്ഷണം എന്നിവ ഒരു കുടകീഴിൽ ആസ്വദിക്കുന്നതിനൊരിടം കൂടിയായി മാറുകയാണ് .  

ചില പ്രത്യേക സങ്കേതിക കാരണങ്ങളാൽ 2015-ൽ പ്രവർത്തനം ആരംഭിച്ച മാളിലെ തിയേറ്ററുകൾ  2017- ൽ  അടക്കേണ്ടി വന്നു. എല്ലാ പോരായ്‌മകളും  പരിഹരിച്ച ശേഷമാണു ശനിയാഴ്ച ഉച്ചക്ക് ഒരു മാണി മുതൽ പ്രദർശനം പുനരാരംഭിക്കുന്നതെന്ന് മാൾ മാനേജ്‍മെൻറ്  അറിയിച്ചു.

Comments

    Leave a Comment