പൊങ്കലിന് പ്രദര്‍ശനത്തിനെത്താനിരിക്കുന്ന 'തുനിവി'ന്റെ ഫസ്റ്റ് ലുക്ക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലായിരിക്കും ചിത്രം സ്‍ട്രീം ചെയ്യുക.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രമായ 'തുനിവി'ന്റെ ഓവര്സീസ് തിയറ്റര്‍ റൈറ്റ്സ് ലൈക്ക പ്രൊഡക്ഷൻസ് സ്വന്തമാക്കി.
പൊങ്കലിന് പ്രദര്‍ശനത്തിനെത്താനിരിക്കുന്ന 'തുനിവി'ന്റെ ഫസ്റ്റ് ലുക്ക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം മഞ്‍ജു വാര്യര്‍ നായികയാകുന്ന ചിത്രമാണ് 'തുനിവ്'. എച്ച് വിനോദ് തന്നെ തിരക്കഥയും എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നിരവ് ഷായും ചിത്രസംയോജനം നിര്‍വഹിക്കുന്നത് വിജയ് വേലുക്കുട്ടിയുമാണ്.
ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്തും എച്ച് വിനോദും ബോണി കപൂറും 'വലിമൈ'ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമായ 'തുനിവിൽ' വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും അഭിനയിക്കുന്നു.
തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലായിരിക്കും ചിത്രം സ്‍ട്രീം ചെയ്യുക.
Comments