കോകോ : ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണയുമായി മാളിയേക്കൽ ഓയിൽ മിൽസ്

Coco Coconut Oil : Traditional way of Producing Cocunut oil by Maliyekkal Mills തൊടുപുഴ മുനിസിപ്പൽ ചെയർമാൻ ശ്രീ. സനീഷ് ജോർജ് കോകോ വെളിച്ചെണ്ണയുടെ ഉദഘാടനം നിർവഹിക്കുന്നു. ഡയറക്ടർ തൻവീർ, വാർഡ് കൗൺസിലർ, പുഴക്കര ജുമാ മസ്‍ജിദ് ഇമാം എന്നിവർ സമീപം

കുറഞ്ഞ സൂക്ഷിപ്പ് കാലാവധിയുള്ളതും നേരിട്ട് സംസ്‌കരണ രീതികൾ കണ്ട് വാങ്ങാൻ കഴിയുന്നതുമായ ഉൽപന്നങ്ങൾക്ക് ഇപ്പോൾ വൻ ഡിമാന്റാണ്. ഈ സാധ്യത വലിയ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഉല്പന്നമാണ് ചക്കിൽ ആട്ടിയ വെളിച്ചെണ്ണ എന്ന തിരിച്ചറിവാണ് തന്നെ ഈ മേഖലയിലേക്ക് ആകര്ഷിച്ചതെന്ന് ഡയറക്ടർ തൻവീർ വ്യക്തമാക്കുന്നു.

കേരളത്തിന്റെ ഉപഭോക്‌തൃ സംസ്‌കാരം വലിയ മാറ്റത്തിന്റെ പാതയിലാണ്.പഴമയിൽ നിന്ന് പുതുമയിലേക്ക് മുന്നേറുമ്പോഴും പരമ്പരാഗത വ്യവസായത്തിന്റെ നന്മകളിലേക്ക് തിരികെ പോകുവാനും മലയാളിക്ക് മടിയില്ല. വെളിച്ചെണ്ണയുടെ വ്യാവസായിക ഉൽപാദനം ലക്ഷ്യമിട്ട് നാം എക്സ്പെല്ലറുകളിലേക്ക് മാറിയ ഈ ആധുനിക കാലഘട്ടത്തിലും ഇതുപോലുരു സംരംഭവുമായി മുന്നോട്ടുവരാൻ തൻവീറിനെ പ്രേരിപ്പിക്കുന്ന ഘടകവും മലയാളിയുടെ ആരോഗ്യ പരിപാലനത്തിനുള്ള ശ്രദ്ധ ഒന്ന് മാത്രമാണ്.

കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഗുണമേന്മയുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വേണ്ടി പണം ചിലവഴിക്കാൻ തയാറുള്ളവരാണ്. എന്നാൽ ഭക്ഷ്യ ഉല്പന്നങ്ങളിലെ മായം കലർത്തൽ എന്നും മനുഷ്യൻ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരുന്നു. ഒരു വീട്ടിൽ പ്രതിമാസം നാല് ലിറ്റർ മുതൽ മുകളിലോട്ട് വെളിച്ചെണ്ണ ഉപയോഗിക്കുന്ന കേരളത്തിൽ വിറ്റഴിക്കപ്പെടുന്ന വെളിച്ചെണ്ണകളിലെ മായം ചേർക്കൽ സംബന്ധിച്ച് മാധ്യമ വാർത്തകളും ടെസ്റ്റ് റിപ്പോർട്ടുകളും ആശങ്കാജനകമാണ്.

കുറഞ്ഞ സൂക്ഷിപ്പ് കാലാവധിയുള്ളതും നേരിട്ട് സംസ്‌കരണ രീതികൾ കണ്ട് വാങ്ങാൻ കഴിയുന്നതുമായ ഉൽപന്നങ്ങൾക്ക് ഇപ്പോൾ വൻ ഡിമാന്റാണ്. ഈ സാധ്യത വലിയ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഉല്പന്നമാണ് ചക്കിൽ ആട്ടിയ വെളിച്ചെണ്ണ എന്ന തിരിച്ചറിവാണ് തന്നെ ഈ മേഖലയിലേക്ക് ആകര്ഷിച്ചതെന്ന് തൻവീർ വ്യക്തമാക്കുന്നു. ഉപഭോക്താക്കൾക്ക് നിർമ്മാണരീതി നേരിൽ കണ്ട് ഗുണമേന്മ ഉറപ്പ് വരുത്തി വാങ്ങാം എന്നതാണ് ഇതിന്റെ സവിശേഷത എന്നും അദ്ദേഹം പറഞ്ഞു.

തൊടുപുഴ മുനിസിപ്പൽ ചെയർമാൻ ശ്രീ. സനീഷ് ജോർജ് ഉദഘാടനം നിർവഹിച്ചു.  ഡയറക്ടർ തൻവീർ, വാർഡ് കൗൺസിലർ, പുഴക്കര  ജുമാ മസ്‍ജിദ് ഇമാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

Comments

    Leave a Comment