കയർ ഭൂവസ്ത്ര പദ്ധതി; കയർ വ്യവസായത്തിന് നൽകിയത് പുതിയൊരു ഉണർവ്വും ഉത്സാഹവും - മന്ത്രി പി . രാജീവ്

Coir Geo dress  Project; Gives a new impetus to the coir industry - Minister P. Rajeev

2020-21 വെർച്വൽ കയർ കേരളയിൽ 121 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവച്ചിട്ടുമുണ്ട്. 875 ഗ്രാമപഞ്ചായത്തുകളിലായി 1.68 കോടി ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ധാരണാപത്രപ്രകാരം വിരിക്കാൻ സാധിക്കുക.

2015-16 വരെ 8000 ടൺ ആയിരുന്നു ശരാശരി ഉല്പാദനം കയർ ഉത്പാദനം. എന്നാൽ അതിനുശേഷം പ്രതിവർഷം 25% വളർച്ച നേടിക്കൊണ്ട് 2020-21ൽ 25,000 ടൺ ആയി അതുയർന്നു. ഈ വളർച്ച ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതിയാണ് കയർ ഭൂവസ്ത്ര പദ്ധതി. 

ഈ പദ്ധതിയിലൂടെ ചകിരി ഉത്പാദനം, കയറുപിരി, ഉൽപ്പന്ന നിർമ്മാണം എന്നീ മൂന്ന് മേഖലകളിൽ തൊഴിൽ നൽകാൻ സാധിക്കുന്നു. പ്രകൃതിക്ക് ചേർന്ന വിധത്തിൽ കുറഞ്ഞ ചെലവിൽ നടപ്പിലാക്കാൻ സാധിക്കുമെന്നതും നേട്ടമാണ്.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മണ്ണ്-ജല സംരക്ഷണത്തിനും റോഡ് നിർമ്മാണത്തിനുമായി 100 കോടി രൂപയുടെ കയർ ഭൂവസ്ത്ര വിതാനം ഇതുവരെ പൂർത്തിയാക്കിയിട്ടുണ്ട്. 

2020-21 വെർച്വൽ കയർ കേരളയിൽ 121 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവച്ചിട്ടുമുണ്ട്. 875 ഗ്രാമപഞ്ചായത്തുകളിലായി 1.68 കോടി ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ധാരണാപത്രപ്രകാരം വിരിക്കാൻ സാധിക്കുക. പി ഡബ്യു ഡി റോഡുകളിലും കയർ ഭൂവസ്ത്രം വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണ്.

Comments

    Leave a Comment