മുതിര്‍ന്ന പൗരൻമാര്‍ക്ക് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു.

Concessions for senior citizens at tourist destinations in the state source : BW Hotelier

മുതിര്‍ന്ന പൗരൻമാര്‍ക്ക് ടൂറിസം വകുപ്പിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അൻപത് ശതമാനം ഫീസിളവ് തീരുമാനിച്ചതായി വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്ക് സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളിൽ ഫീസ് ഇളവ് അനുവദിക്കാൻ  തീരുമാനിച്ചതായി വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാനാണ് എപ്പോൾ തീരുമാനമായിരിക്കുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇളവുകള്‍ അനുവദിക്കണമെന്ന് മുതിര്‍ന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമടക്കം സര്‍ക്കാരിനോട്  നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് ഹ്യൂമൺ റൈറ്റ്സ് ഫോറം  നിയമസഭയുടെ കീഴിലുള്ള മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുൻപിൽ സമർപ്പിച്ച ഹർജിയിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടു. 

ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് വിനോദസഞ്ചാര വകുപ്പ്  റിപ്പോര്‍ട്ട് തയ്യാറാക്കുകയും നിയമസഭാ സമിതിയുടെ മുന്‍പാകെയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ്  50 ശതമാനം ഫീസ് ഇളവ് നൽകണമെന്ന് വകുപ്പ്  തീരുമാനിച്ചത്.

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മുതിർന്ന പൗരന്മാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.

Comments

    Leave a Comment