പുതിയ ഫീച്ചർ വരുന്നതോടെ വാട്സാപ് ഉപയോക്താക്കളുടെ വലിയൊരു പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്.
പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും ജനപ്രിയ മെസേജിങ് സേവനമായ വാട്സ് ആപ്പ് പരീക്ഷിക്കുന്നത്.
നിരവധി വൻ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ച് പതിപ്പുകളിലായി വാട്സ് ആപ്പ് കൊണ്ടുവന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും സുരക്ഷയ്ക്കും ഉപയോക്താക്കൾക്ക് സൗകര്യപ്രദവുമായ നിരവധി ഫീച്ചറുകളാണ് കമ്പനി പരീക്ഷിക്കുന്നത്.
ഒറ്റയടിക്ക് 100 മീഡിയ ഫയലുകൾ വരെ അയയ്ക്കാൻ സാധിക്കുന്ന കിടിലൻ ഫീച്ചറാണ് വാട്സാപ്പിൽ ഉടൻ വരാൻ പോകുന്നത്. ഇത് മെസേജിങ്ങിൽ വലിയൊരു വിപ്ലവം തന്നെ കൊണ്ടുവരുമെന്നാണ് കരുതുന്നത്. ഒറ്റയടിക്ക് നിരവധി ഫയലുകൾ അയക്കാൻ കഴിയുന്നതോടെ വാട്സാപ് ഉപയോക്താക്കളുടെ വലിയൊരു പ്രശ്നത്തിന് തന്നെ പരിഹരിക്കുമെന്നാണ് കരുതുന്നത്.
നിലവിൽ വാട്സാപ്പിൽ ഒറ്റയടിക്ക് 30 മീഡിയ ഫയലുകൾ വരെ മാത്രമേ അയക്കുവാൻ സാധിക്കുകയുള്ളൂ. എന്നാൽ മിക്കവർക്കും ഇതിൽ കൂടുതൽ ഫയലുകൾ അയക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ 100 ഫയലുകൾ വരെ ഒന്നിച്ച് അയക്കാൻ സാധിക്കുമെന്ന് പുതിയ ഫീച്ചർ തരംഗമാകാൻ സാധ്യതയുണ്ട്.
കൂടുതൽ ഫയലുകളും ഒറ്റയടിക്ക് അയയ്ക്കാൻ സാധിക്കുന്നതിലൂടെ അബദ്ധത്തിൽ ഒരേ ഫയലുകൾ ഒന്നിലധികം തവണ അയക്കുന്നത് ഒഴിവാക്കാനും സാധിക്കും. നിലവിൽ വാട്സാപ് ആൻഡ്രോയിഡ് ബീറ്റാ ഉപയോക്താക്കളിൽ ചിലർക്ക് ഇതിനകം തന്നെ 100 മീഡിയ ഫയലുകൾ വരെ ഒറ്റയടിക്ക് അയക്കാൻ സാധിക്കുന്നുണ്ട്.
Comments