വ്യവസായ സൗഹൃദം സൂചികയിൽ കേരളത്തിന് കുതിപ്പ് : 28 ൽ നിന്ന് 15 ലേക്ക് മുന്നേറ്റം.

Kerala jumps in business friendliness index: from 28 to 15

2015 ന് കേരളം ശേഷം പട്ടികയിൽ നടത്തിയ ഏറ്റവും വലിയ മുന്നേറ്റമാണിത് . 2015 ൽ 18ാം സ്ഥാനത്തായിരുന്ന കേരളം 2016 ൽ 20 ലേക്കും 2017 ൽ 21 ാം സ്ഥാനത്തേക്കും താഴ്ന്നിരുന്നു.

രാജ്യത്തെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉൾക്കൊള്ളിച്ചുള്ള ബിസിനസ് സൗഹൃദ സൂചിക അടിസ്ഥാനമാക്കിയുള്ള 2020 ലെ പട്ടികയിൽ കേരളത്തിന് 15ാം സ്ഥാനം.

2019 ൽ ബിസിനസ് സൗഹൃദ സൂചികയിൽ  28ാം സ്ഥാനത്തായിരുന്നു കേരളം. അടുത്ത വർഷത്തോടെ ആദ്യ പത്ത് സ്ഥാനക്കാരിൽ എത്താനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. 2015 ന് കേരളം ശേഷം പട്ടികയിൽ നടത്തിയ ഏറ്റവും വലിയ മുന്നേറ്റമാണിത് . 2015 ൽ 18ാം സ്ഥാനത്തായിരുന്ന കേരളം 2016 ൽ 20 ലേക്കും 2017 ൽ 21 ാം സ്ഥാനത്തേക്കും താഴ്ന്നിരുന്നു.

ടോപ് അച്ചീവർ, അച്ചീവർ, ആസ്പയർ, എമർജിങ് ബിസിനസ് ഇക്കോസിസ്റ്റം എന്നിങ്ങനെ നാല് കാറ്റഗറികളായാണ് കേന്ദ്ര സർക്കാർ  ബിസിനസ് സൗഹൃദ പട്ടിക തരം തിരിച്ചത്.  ഇതിൽ ആന്ധ്ര, ഗുജറാത്ത്, ഹരിയാന, കർണാടക, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന എന്നിവരാണ്  ടോപ് അച്ചീവർ. ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവർ അച്ചീവർ കാറ്റഗറിയിലാണ്. അസം, ഛത്തീസ്ഗഡ്, ഗോവ, ഝാർഖണ്ഡ്, കേരള, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ എന്നിവർ ആസ്പയർ കാറ്റഗറിയിലാണ്.

ആന്തമാൻ നിക്കോബാർ, ബിഹാർ, ഛണ്ഡീഗഡ്, ദാമൻ ദിയു, ദാദ്ര നഗർ ഹവേലി, ദില്ലി, ജമ്മു കശ്മീർ, മണിപ്പൂർ, മേഘാലയ, നാഗാലാന്റ്, പുതുച്ചേരി, ത്രിപുര എന്നിവരാണ് എമർജിങ് ബിസിനസ് ഇക്കോസിസ്റ്റം കാറ്റഗറിയിൽ ഉൾപ്പെട്ടത്.

Comments

    Leave a Comment