പലിശ കുടിശ്ശിക ഇക്വിറ്റിയായി മാറ്റാൻ വോഡഫോൺ ഐഡിയയോട് സർക്കാർ.

Govt asks Vodafone Idea to convert interest dues into equity

കുടിശ്ശിക ഇക്വിറ്റിയിലേക്ക് മാറ്റുന്നതോടെ സർക്കാരിന് കമ്പനിയുടെ 33 ശതമാനം ഓഹരികൾ ലഭിക്കുമെന്ന് വി ഐ എൽ (VIL) നേരത്തെ പറഞ്ഞിരുന്നു.

വോഡഫോൺ ഐഡിയയുടെ പലിശ കുടിശ്ശിക ഇക്വിറ്റിയായി മാറ്റാൻ സർക്കാർ വെള്ളിയാഴ്ച സമ്മതിച്ചതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ ടെലികോം സ്ഥാപനം അറിയിച്ചു. 

ഓഹരിയൊന്നിന് 10 രൂപ നിരക്കിൽ 16,133.1 കോടി രൂപയുടെ ഓഹരികൾ ഇഷ്യൂ ചെയ്യാൻ സർക്കാർ നിർദ്ദേശിച്ചതായി വോഡഫോൺ ഐഡിയ വെള്ളിയാഴ്ച അറിയിച്ചു. സ്‌പെക്‌ട്രത്തിനായുള്ള പേയ്‌മെന്റുമായി ബന്ധപ്പെട്ട പലിശ ഉൾപ്പെടെ എയർവേവ് ഉപയോഗിക്കുന്നതിന് ടെലികോം സർക്കാരിന് കുടിശ്ശിക നൽകണം.

കഴിഞ്ഞ വർഷം, ടെലികോം ഡിപ്പാർട്ട്‌മെന്റ് സ്പെക്‌ട്രത്തിന്റെ പലിശയുടെ (NPV) മൊത്ത വരുമാനവും (AGR) മാറ്റിവച്ച നിയമപരമായ കുടിശ്ശികയായ 16,133.1 കോടി രൂപയും കണക്കാക്കി.

കുടിശ്ശിക ഇക്വിറ്റിയിലേക്ക് മാറ്റുന്നതോടെ സർക്കാരിന് കമ്പനിയുടെ 33 ശതമാനം ഓഹരികൾ ലഭിക്കുമെന്ന് വി ഐ എൽ (VIL) നേരത്തെ പറഞ്ഞിരുന്നു.

"ആദിത്യ ബിർള ഗ്രൂപ്പ് കമ്പനി നടത്തുമെന്നും ആവശ്യമായ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്നും ഞങ്ങൾ ഉറച്ച പ്രതിബദ്ധത തേടിയിരുന്നു. ബിർളകൾ സമ്മതിച്ചു, അതിനാൽ ഞങ്ങൾ പരിവർത്തനം ചെയ്യാൻ സമ്മതിച്ചു. ഇന്ത്യ ത്രീ-പ്ലേയർ മാർക്കറ്റ് പ്ലസ് ബിഎസ്എൻഎൽ ആകണമെന്നും ഉപഭോക്താക്കൾക്ക് ആരോഗ്യകരമായ മത്സരം ഉറപ്പാക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു." ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

സ്പെക്‌ട്രം ലേലത്തിന്റെ തവണകളും എജിആർ കുടിശ്ശികകളും മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട പലിശയുടെ എൻപിവി സർക്കാരിന് നൽകാനുള്ള ഇക്വിറ്റി ഷെയറുകളാക്കി മാറ്റാൻ കമ്പനിയോട് നിർദ്ദേശിച്ചതായി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം ഇന്നലെ ഓർഡർ പാസാക്കിയാതായി  ഫയലിംഗിൽ പറയുന്നു.

10 രൂപ മുഖവിലയുള്ള 1613,31,84,899 ഇക്വിറ്റി ഷെയറുകൾ 10 രൂപ വീതം ഇഷ്യു വിലയിൽ ഇഷ്യൂ ചെയ്യാൻ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

2021 സെപ്റ്റംബറിൽ സർക്കാർ പ്രഖ്യാപിച്ച പരിഷ്‌കാര പാക്കേജിന്റെ ഭാഗമായാണ് കമ്പനിക്കുള്ള ആശ്വാസം.

ബി‌എസ്‌ഇയിൽ വെള്ളിയാഴ്ച വിഐഎൽ ഓഹരികൾ ഒന്നിന് 6.89 രൂപയിൽ ക്ലോസ് ചെയ്തു, മുൻ ക്ലോസുമായി താരതമ്യപ്പെടുത്തുമ്പോൾ 1.03 ശതമാനം ഉയർന്നു.

2022 ഒക്ടോബറിൽ, വോഡഫോൺ ഐഡിയ കുടിശ്ശിക ഇക്വിറ്റിയിലേക്ക് മാറ്റുന്നതിന് മാർക്കറ്റ് റെഗുലേറ്റർ സെബി അംഗീകാരം നൽകി.2021-ൽ, കടക്കെണിയിലായ ടെലികോം കമ്പനികൾക്കായി ഒരു റെസ്ക്യൂ പാക്കേജിന് കേന്ദ്രം അംഗീകാരം നൽകി, ഇത് സർക്കാരിന് നൽകാനുള്ള മാറ്റിവെച്ച അഡ്ജസ്റ്റ് ചെയ്ത മൊത്ത വരുമാനത്തിന്റെ പലിശ ഇക്വിറ്റിയിലേക്ക് മാറ്റാൻ അവരെ അനുവദിക്കുന്നു.  

2020-ൽ സുപ്രീം കോടതി ടെലികോം സ്ഥാപനങ്ങൾക്ക് കുടിശ്ശിക തീർക്കാൻ 2031 വരെ 10 വർഷം അനുവദിച്ചു. വോഡഫോൺ ഐഡിയയ്ക്ക് മൂലധനം ഉൾപ്പെടെ വിവിധ ആവശ്യകതകളുണ്ടെന്നും ഇതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും വൈഷ്ണവ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ടെലികോം റെഗുലേറ്റർ ട്രായ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഡാറ്റ പ്രകാരം കമ്പനിക്ക് 24.3 കോടി മൊബൈൽ വരിക്കാരുണ്ട്. അതായത് 21.33 ശതമാനം വിപണി വിഹിതമാണ് നിലവിൽ കമ്പനിക്കുള്ളത്.

Comments

    Leave a Comment