ഇ പി എഫ് ആധാറുമായി ബന്ധിപ്പിക്കൽ : മൂന്നു മാസം കൂടി

ഇ പി എഫ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി  : സെപ്റ്റംബർ ഒന്ന്

ഇ പി എഫ് ആധാറുമായി ബന്ധിപ്പിക്കൽ : മൂന്നു മാസം കൂടി

ഇ പി എഫ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി  : സെപ്റ്റംബർ ഒന്ന്


തൊഴിലാളികളുടെ പി എഫ് അകൗണ്ടുകളും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ മൂന്ന് മാസത്തെ അധിക സമയപരിധി കൂടി നൽകി ഇ പി എഫ് ഒ ഉത്തരവായി. പുതിയ ഉത്തരവ് പ്രകാരം സെപ്റ്റംബർ ഒന്നിനകം എല്ലാവരും ഈ ബന്ധിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയിരിക്കണം. അല്ലാത്ത പക്ഷം പെൻഷൻ വിഹിതം അടക്കാൻ സാധിക്കാതെ വരുകയും പിന്നീട് വൻതുക പിഴ നൽകേണ്ട സാഹചര്യം ഉണ്ടാവാനും ഇടയുണ്ട്.

ജൂണ് ഒന്നിനകം ആധാറുമായി പി എഫ് അകൗണ്ടുകൾ ബന്ധിപ്പിക്കണം എന്നതായിരുന്നു പഴയ ഉത്തരവ്. എന്നാൽ രേഖകളിലെ പൊരുത്തക്കേടുകൾ കാരണവും ഉത്തരവ് ലഭിക്കാനുണ്ടായ കാലതാമസവും ലോക്ക്ഡൗണുമെല്ലാം ഇതിന് തടസ്സമായി. അതുകൊണ്ടാണ് തീയതി പുതുക്കി നിർണയിച്ചത്.

Comments

Leave a Comment