ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ മാനേജ്മെന്റ് സ്റ്റഡീസില്‍ (ജിംസ്) ഡിവൈന്‍ 2022 എന്ന് നാമകരണം ചെയ്ത പതിനഞ്ചാമത് ബാച്ചിന്റെ ഉദ്ഘാടനം അമേരിക്കയിലെ വേള്‍ഡ് അക്കാദമി ഓഫ് ആര്‍ട്ട് ആന്റ് സയന്‍സ് പ്രസിഡന്റും സി.ഇ.ഒ യും, ജിംസിന്റെ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. ഗ്യാരി ജേക്കബ്സ് നിര്‍വ്വഹിച്ചു.
GIIMS ന്റെ പുതിയ ബാച്ച് "ഡിവൈന്‍ 2022" ഉദ്ഘാടനം ചെയ്തു.

കൊച്ചി : ലോജിസ്റ്റിക്സ് ആന്റ് സപ്ലെ ചെയിന്‍ മാനേജ്മെന്റ് പഠന രംഗത്തെ ഇന്ത്യയിലെ തന്നെ മോഡല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി വളര്‍ന്ന ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ മാനേജ്മെന്റ് സ്റ്റഡീസിന്റെ (GIIMS) പതിനഞ്ചാമത് ബാച്ചിന്റെ ഉദ്ഘാടനം കൊച്ചിയിൽ നടന്നു.
ഡിവൈന്‍ 2022 എന്ന് നാമകരണം ചെയ്ത ബാച്ചിന്റെ ഉദ്ഘാടനം അമേരിക്കയിലെ വേള്‍ഡ് അക്കാദമി ഓഫ് ആര്‍ട്ട് ആന്റ് സയന്‍സ് പ്രസിഡന്റും സി.ഇ.ഒ യും, ജിംസിന്റെ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. ഗ്യാരി ജേക്കബ്സ് നിര്‍വ്വഹിച്ചു. നമ്മള് ഇടപെടുന്ന ഓരോ മേഖലയിലും ലോജിസ്റ്റിക്സ് മേഖലയുടെ സ്വാധീനമുണ്ടെന്നും വലിയ അവസരങ്ങളുള്ള ലോജിസ്റ്റിക്സ് മേഖലയില്‍ ജോലി ലഭിക്കാന്‍ കൃത്യമായ പരിശീലനത്തിന്റെ ആവശ്യകതയുണ്ടെന്നും ഡോ. ഗ്യാരി ജേക്കബ്സ് ഉദ്ഘാടനവേളയിൽ പറഞ്ഞു.
ലോജിസ്റ്റിക് മേഖലയില്‍ ചെറുപ്പക്കാര്‍ക്ക് കേരളത്തില്‍ തന്നെ ജോലി ലഭിക്കുന്നതിനുള്ള അനന്ത സാധ്യതകളാണ് ലോക ഭൂപടത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെയും, രണ്ട് പ്രമുഖ തുറമുഖങ്ങളുടെയും സാമീപ്യവും മികച്ച ജലഗതാഗതത്തിനുള്ള അവസരങ്ങളും പ്രദാനം ചെയ്യുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ജിംസ് സി.ഇ.ഒ എസ്.എസ്.ശ്രീജിത്ത് പറഞ്ഞു.
സ്കില്‍ ഇന്ത്യ മിഷനില്‍ ഉള്‍പ്പെടുത്തി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ സൗഹാര്‍ദ കോഴ്സിന്റെ മുന്‍ഗണന ലഭ്യമാക്കുമെന്ന് ലോജിസ്റ്റിക് സെക്ടര്‍ സ്കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മേധാവി പ്രൊഫ. എസ്. ഗണേശന് പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ സി.ഒ.ഒ. മാത്യു അബ്രഹാം,സീനിയര്‍ ഫക്കല്‍റ്റി ഡോ.രാമന് നായര്‍, ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ.മോഹന്‍, ഉക്രൈന് പൗരനും ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് റിസേര്‍ച്ചറുമായ ലിയോനിഡ് ഷോഖ്, എച്ച്.ഒ.ഡി. ഹരിപ്രിയ ശ്രീജിത്ത് തുടങ്ങിയവരും പ്രസംഗിച്ചു.
Comments