മൂന്ന് ദിവസം തുടർച്ചയായി ഒരേ നിലയിൽ വ്യാപാരം നടത്തിയതിന് ശേഷം റീറ്റെയ്ൽ മേഖലയിൽ ഇന്ന് ഗ്രാമിന് 20 രൂപ ഉയർന്ന് 22 ക്യാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 4510 രൂപയായി.
കഴിഞ്ഞ ഒരാഴ്ചയിലെ കുത്തനെയുള്ള വില ഇടിയലുകൾക്ക് ശേഷം തുടർച്ചയായി മൂന്ന് ദിവസം ഒരേ നിലയിൽ വ്യാപാരം നടത്തിയ സ്വർണം (Gold) ചില്ലറ വില്പന മേഖലയിൽ ഇന്ന് വിലയിൽ നേരിയ വർധന രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപ ഉയർന്ന് ഒരു ഗ്രാമിന് 4510 രൂപയിലാണ് ഇന്ന് 22 ക്യാരറ്റ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്.ഒരു പവൻ സ്വർണത്തിന് 36080 രൂപയാണ് ഇന്നത്തെ വില.
എന്നാൽ വിപണിയിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില വ്യാഴാഴ്ച മാറ്റമില്ലാതെ തുടർന്നു.ഇന്നത്തെ വില 48,980 രൂപയിലാണ്. മാറ്റമില്ലാതെ തുടർന്ന 22 കാരറ്റ് സ്വർണത്തിന്റെ വില 44,900 രൂപയായും തുടർന്നു.ഒരു കിലോ വെള്ളി ഇന്നലെ മുതൽ 500 രൂപ കുറഞ്ഞ് 61,500 രൂപയിലാണ് വിൽക്കുന്നത്.
ഡൽഹിയിലും മുംബൈയിലും 24 കാരറ്റ് സ്വർണത്തിന്റെ വില 48,980 രൂപയാണെന്ന് ഗുഡ് റിട്ടേൺസ് വെബ്‌സൈറ്റ് പറയുന്നു.10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് 44,900 രൂപയുമാണ് വില. എന്നാൽ ചെന്നൈയിൽ വ്യാഴാഴ്ച 10 ഗ്രാം 24 കാരറ്റ് സ്വർണം 49,240 രൂപയിലും 10 ഗ്രാം 22 കാരറ്റ് സ്വർണം 45,140 രൂപയിലുമാണ് വിൽക്കുന്നത്.എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ, മേക്കിംഗ് ചാർജുകൾ എന്നിവ കാരണം രാജ്യത്തുടനീളം സ്വർണ്ണത്തിന്റെ വില വ്യത്യാസപ്പെടുന്നു.
ഒരു കിലോ വെള്ളിയുടെ വില ചെന്നൈയിലും, ഹൈദരാബാദിലും, ബെംഗളൂരുവിലും 65,600 രൂപയും ഡൽഹിയിലും മുംബൈയിലും കൊൽക്കത്തയിലും 61,500 രൂപയുമാണ്.
Comments