കൊച്ചിയിലെ പ്രസ്റ്റീജ് ഗ്രൂപ്പ് ഫോറം മാൾ രണ്ട് ലക്ഷം ആളുകൾ സന്ദർശിച്ചു.

200000 people visited the Prestige Group Forum Mall in Kochi.

ഉദ്ഘാടനം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ സന്ദർശിച്ചവരുടെ എണ്ണത്തിൽ മുൻപന്തിയിൽ കുടുംബസമേതം എത്തിയവരാണ്.

കൊച്ചി: പ്രസ്റ്റീജ് ഗ്രൂപ്പ് കൊച്ചിയിലെ മരടിൽ ആരംഭിച്ച ഫോറം മാളിൻറെ  ഉദ്ഘാടനം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ലക്ഷത്തിൽ പരം ആളുകൾ മാൾ സന്ദർശിച്ചതായി കമ്പനി സി ഇ ഒ   വി. മുഹമ്മദ് അലി അറിയിച്ചു.

ലോകത്തെ മുൻനിര പ്രീമിയം ഉൽപ്പന്നങ്ങളുടെ സാന്നിധ്യംകൊണ്ട് സമ്പന്നമായ ഇവിടം സന്ദർശിച്ചവരുടെ എണ്ണത്തിൽ മുൻപന്തിയിൽ കുടുംബസമേതം എത്തിയവരാണ്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുപോലും ധാരാളംപേർ മാളിൽ എത്തുന്നുണ്ട്. 

സന്ദർശകരിൽ ഭൂരിഭാഗവും ഫീഡ്ബാക്ക് ബുക്കിൽ അവരുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നുയെന്നതും വളരെ ശ്രദ്ധേയമാണ്. ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ മാളിലെ പാർക്കിംഗ്, ചുറ്റുമുള്ള വഴികളിലെ ട്രാഫിക് പ്രശ്നങ്ങൾ എന്നിവയ്ക്ക് ഏറ്റവും മികച്ച രീതിയിൽ ഉടനടി പരിഹാരം കാണുന്നതിന് ഞങ്ങൾ പ്രതിജ്ഞാ ബദ്ധനാണെന്നും കേരളത്തിലെ ഏറ്റവും വലിയ വാണിജ്യ സമുച്ചയങ്ങളിൽ ഒന്നായ പ്രസ്റ്റീജ് ഗ്രൂപ്പിൻറെ ഈ സംരംഭത്തെ ഇരു കൈകളും നീട്ടി സ്വീകരിച്ച കേരളത്തിലെ ജനങ്ങളോട്  നന്ദിയും സന്തോഷവും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എൻ എച്ച് 66 ൽ  10 ഏക്കറിൽ അഞ്ച് നിലകളിലായി 10,60,000 ചതുരശ്ര അടികളിൽ നിർമ്മിച്ചിരിക്കുന്ന ഫോറം കൊച്ചി സ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ മാളാണ്.

Comments

    Leave a Comment